അഗ്രോപാർക്ക് : സേവനങ്ങൾ

കേരളത്തിന്‍റെ കാര്‍ഷിക രംഗത്തും, ഭക്ഷ്യ സംസ്കരണം, ഡയറി, പൗള്‍ട്രി, ഖാദി-കൈത്തറി, മത്സ്യ സംസ്കരണം, പരമ്പരാഗത വ്യവസായം, നാടന്‍ കൈത്തൊഴില്‍ തുടങ്ങിയ അനുബന്ധ മേഖലകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും, വേണ്ടി സ്ഥാപക്കപ്പെട്ട ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററാണ് അഗ്രോപാര്‍ക്ക്.സംരംഭകത്വ വികസനവും, ഗ്രാമീണ തൊഴില്‍ വര്‍ദ്ധനവും അഗ്രോപാര്‍ക്കിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഒരു ആശയത്തെ വ്യവസായമാക്കി മാറ്റാനാവശ്യമായ എല്ലാവിധ സേവനങ്ങളും അഗ്രോപാർക്കിൽ ഒരുക്കിയിട്ടുണ്ട്.

1. സ്ഥലം, കെട്ടിടം, വൈദ്യുതി

കാര്‍ഷിക-ഭക്ഷ്യ സംസ്കരണ മേഖലയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നവീന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിടം, വൈദ്യുതി എന്നിവ അഗ്രോപാര്‍ക്കില്‍ നിന്നും ലഭി ക്കുന്നതാണ്. സംരംഭകര്‍ അടിസ്ഥാന സൗകര്യങ്ങള്‍ അന്വേഷിച്ച് അലയുന്നതിന് ഇതിലൂടെ ഒരു ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കും. തദ്ദേശ സ്വയംഭരണ സാഥാപനങ്ങളുമായി സഹകരിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നത്.

2. ഓഫീസ്

കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയിലോ,ഭക്ഷ്യ സംസ്കരണമേഖലയിലോ നൂതന ആശയങ്ങളുമായി പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഫര്‍ണിഷ്ഡ് ഓഫീസ്, ഇന്‍റെര്‍നെറ്റ് കണക്റ്റിവിറ്റി, വൈദ്യുതി, ടെലഫോണ്‍,ഫാക്സ് എന്നിവ ഇന്‍കുബേഷനോടൊപ്പം ലഭിക്കുന്നു. ഇതുമൂലം സ്വന്തം വീട്ടില്‍തന്നെ വ്യവസായം ആരംഭിക്കുന്നവര്‍ക്ക്പോലും കുറഞ്ഞ ചിലവില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓഫീസ് സൗകര്യം ലഭിക്കുന്നു.

3. ഡിസ്കഷന്‍ റൂം

അഗ്രോപാര്‍ക്കിലെ സംരംഭകര്‍ക്ക് ബിസിനസ് മീറ്റിം ഗുകള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച മുറി ലഭിക്കുന്നു.സ്വന്തം വ്യവസായ സ്ഥാപനം ചെറു തായാലും ബിസിനസ് മീറ്റിംഗുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ നടത്തുന്നതിന് ഇത് സംരംഭകനെ സഹായിക്കുന്നു.ഇതോടൊപ്പം സ്വന്തം വ്യവസായത്തിന്‍റെ ഗിരിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് സംരംഭകന് സാധിക്കുകയും ചെയ്യുന്നു.

4. ട്രെയിനിംഗ് ഹാള്‍

സാങ്കേതികവിദ്യയിലും,വിപണന തന്ത്രങ്ങളിലും, ഉല്പാദനപ്രക്രീയയിലും, സമയാസമയങ്ങളില്‍ ഉസ്സാവുന്ന പുതിയ അറിവുകള്‍ സ്വായത്തമാക്കുന്നതിനും ആവശ്യമായ ട്രെയിനിംഗുകള്‍ക്ക് അഗ്രോപാര്‍ക്കിലുള്ള ട്രെയിനിംഗ് ഹാള്‍ സംരംഭകര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

5. മാര്‍ക്കറ്റിംഗ് സൗകര്യം

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ ഉല്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിന് കോമണ്‍ മാര്‍ക്കറ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി മാര്‍ക്കറ്റിംഗ് രംഗത്താണ്. അഗ്രോപാര്‍ക്കിന്‍റെ കോമണ്‍ പ്ലാറ്റ്ഫോം സംരംഭകര്‍ക്ക് വളരെ സഹായകരമാണ്.

6. മെന്‍റെറിംഗ് സപ്പോര്‍ട്ട്

കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയിലും, ഭക്ഷ്യസംസ്കരണ രംഗത്തും കടന്നുവരുന്ന നൂതന സംരംഭകരെ സഹായിക്കുന്നതിനായി തനതു മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യവസായികള്‍, ശാസ്ത്രക്ജ്ഞന്‍മാര്‍, ടെക്നോളജിസ്റ്റുകള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സേവനവും അഗ്രോപാര്‍ക്കുവഴി ലഭ്യമാവുന്നു.ഇതുമൂലം സംരംഭകത്വത്തിന്‍റെ ആദ്യനാളുകളില്‍ കാലിടറാതെ സൂക്ഷിക്കുന്നതിനും, പ്രതിസന്ധി ഘട്ടങ്ങളില്‍ സംരംഭകര്‍ക്ക് കൈത്താങ്ങല്‍ നേടുന്നതിനും സാധിക്കുന്നു. കൂടാതെ ബിസിനസിന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വന്‍കിട വ്യവസായികളുടെ സഹായം ഉറപ്പാക്കുന്നതിനും സാധിക്കുന്നു.

7. ടെക്നോളജി സപ്പോര്‍ട്ട്

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മാണത്തിലും,ഭക്ഷ്യ സംസ്കരണത്തിലും നിലവിലുള്ള ടെക്നോളജികളെക്കുറിച്ചും അവ വികസിപ്പിച്ചെടുത്ത സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്. കൂടാതെ കാര്‍ഷിക സര്‍വ്വകലാശാലകള്‍,ഗവേഷണ സ്ഥാപനങ്ങള്‍, ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പൗള്‍ട്രി, ഡയറി ഫാമിംഗ്, ആനിമല്‍ ഹസ്ബന്‍ട്രി മേഖലകളിലെ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ കണ്ടെത്തലുകളും അറിവുകളും അഗ്രോപാര്‍ക്കുവഴി പങ്കുവയ്ക്കപ്പെടുന്നു. ഇതുമൂലം സംരംഭകര്‍ക്ക് വ്യവസായമോ, കൃഷിയോ, ഭക്ഷ്യസംസ്കരണമോ ആരംഭിക്കുന്നതിന് സാങ്കേതികവിദ്യയും അറിവുകളും അന്വേഷിച്ച് അലയുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു.കൂടാതെ സംരംഭകരുടെ നവീന ആശയങ്ങളെ കാര്‍ഷിക രംഗത്തോ, ഭക്ഷ്യസംസ്കരണ രംഗത്തോ, പൗള്‍ട്രി,ഡയറി ഫാമിംഗ്, ആനിമല്‍ ഹസ്ബന്‍ട്രി മേഖലകളിലോ, വ്യവസായമോ, കൃഷിയോ, സേവനമോ, ഉല്പന്നമായോ വളര്‍ത്തിയെടുക്കുന്നതിനുള്ള സാങ്കേതിക സഹായവും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.

8. ട്രയല്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി

അഗ്രോപാര്‍ക്കില്‍ ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക്, സ്വന്തം നിലയില്‍ വലിയ മുതല്‍ മുടക്ക് നടത്തി ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്‍പ് സംരംഭകരുടെ ആശയങ്ങള്‍ക്ക് വിപണിയില്‍ സ്വീകാര്യതയുണ്ടോ,ഗുണമേന്‍മയുണ്ടേസ്സാ, ഉല്പാദന ക്ഷമമാണോ, വയബിള്‍ പ്രോജക്ട് ആണോ, ബ്രേക്ക് ഈവന്‍ എത്താന്‍ എത്രനാള്‍ വേണ്ടി വരും, സാങ്കേതികവിദ്യ പര്യാപ്തമാണോ, അസംസ്കൃത വസ്തുക്കള്‍ ലഭ്യമാണോ, ഷെല്‍ഫ് ലൈഫ് പര്യാപ്തമാണോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനായി സംരംഭകര്‍ക്ക് ട്രയല്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.ഇതുമൂലം വലിയ മുതല്‍ മുടക്ക് നടത്തിയതിനുശേഷം ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ അകപ്പെടുന്നതില്‍ നിന്നും സംരംഭകര്‍ക്ക് മോചനം ലഭിക്കുന്നു.അതോടൊപ്പം ട്രയല്‍ പ്രൊഡക്ഷനും വിപണനവും നടത്തുന്നതിലൂടെ ഗുണമേന്‍മയും, സ്വീകാര്യതയും, വില നിര്‍ണ്ണയവും പഠിച്ച് കൊമേഴ്സ്യല്‍ ഉല്പാദനവും വിപണനവും ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നു.സംരംഭകനെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ തന്നെയുള്ള വന്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.

9. രജിസ്ട്രേഷന്‍

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യുന്ന സംരംഭകരുടെ സ്ഥാപനങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ്, പ്രൊപ്രൈറ്ററി,പ്രൈവറ്റ് ലിമിറ്റഡ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയ ഉടമസ്ഥാവകാശങ്ങളെ സംബന്ധിച്ചുള്ള രജിസ്ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

10. ലൈസന്‍സുകള്‍

കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് വ്യവസായ സാഥാപനങ്ങളോ, ഉല്പാദന യൂണിറ്റുകളോ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവ നേടുന്നതിനുള്ള സഹായങ്ങളും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കും.

11. മെഷിനറീസ്

ഒരു വ്യവസായത്തിനോ ഉല്പാദന യൂണിറ്റിനോ ആവശ്യമായ മെഷിനറികള്‍ എന്തൊക്കെയെന്നും, ഇത്തരം മെഷിനറികളുടെ ഗുണമേന്‍മ മനസ്സിലാക്കുന്നതിനും,ഉദ്ദേശവില അറിയുന്നതിനുമുള്ള സംവിധാനങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും ലഭ്യമാണ്. ഇതുമൂലം സംരംഭകന് മെഷിനറി തേടി അലയുന്നത് ഒഴിവാക്കാവുന്നതും,ഗുണമേന്‍മയും സര്‍വ്വീസും ഉറപ്പാക്കാവുന്നതുമാണ്.

12. പായ്ക്കിംഗ് മെറ്റീരിയല്‍സ്

ഉല്പന്നങ്ങള്‍ ആകര്‍ഷകമായും, കേടുകൂടാതെയും, ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും യഥാവിധിയുള്ള പായ്ക്കിംഗ് ആവശ്യമാണ്. അഗ്രോപാര്‍ക്കിലുള്ള വിദഗ്ദ്ധ ടീം ഇതിനായി സംരംഭകനെ സഹായിക്കുന്നതാണ്.ഉല്പന്നത്തിനിണങ്ങുന്ന പായ്ക്കിംഗ് മെറ്റീരിയലും, നിയമാനുസൃതമുള്ള ലേബലിങ്ങിനും ആവശ്യമായ സഹായങ്ങള്‍ സംരംഭകന് ലഭിക്കുന്നതാണ്.

13. പായ്ക്കിംഗ് മെഷിനറീസ്

ഉല്പന്നങ്ങള്‍ ഗുണമേന്‍മ നിലനിര്‍ത്തി വേഗത്തിലും ആദായകരമായും പായ്ക്ക് ചെയ്യുന്നതിന് ആവശ്യമായ മെഷിനറികള്‍ യഥാര്‍ത്ഥവിലയില്‍ വാങ്ങുന്നതിന് സംരംഭകനെ സഹായിക്കുന്നു.

14. പ്രോജക്ട് റിപ്പോര്‍ട്ട്

ഒരു സംരംഭകനെ സംബന്ധിച്ച് തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്‍റെ രൂപരേഖയാണ് പ്രോജക്ട് റിപ്പോര്‍ട്ട്. എല്ലാത്തരം സംരംഭങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമുണ്ട്. വിവിധ ഏജന്‍സികളിലും, ലൈസന്‍സിങ്ങിനും, വായ്പകള്‍ നേടുന്നതിനും പ്രോജക്ട് റിപ്പോര്‍ട്ട് അത്യന്താപേക്ഷിതമാണ്. പുതിയ സംരംഭകരെ ചൂഷണം ചെയ്ത് പണം വാങ്ങുന്ന സമ്പ്രദായം ഈ മേഖലയില്‍ നിലവിലുണ്ട്. ഇതിന് അറുതി വരുത്തി, പ്രോജക്ട് റിപ്പോര്‍ട്ട് കുറഞ്ഞ നിരക്കില്‍ സംരംഭകന് അഗ്രോപാര്‍ക്കില്‍ നിന്നും ലഭ്യമാകും.

15. ബയേഴ്സ് മീറ്റിംഗ്

ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും, വിദേശ വിപണി ലഭ്യമാക്കുന്നതിനുമായി എല്ലാമാസവും എറണാകുളം കേന്ദ്രീകരിച്ച് ബയേഴ്സ് മീറ്റുകള്‍ സംഘടിപ്പിക്കുന്നു. ഇതിലൂടെ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കുപോലും വിദേശ വിപണിയും ആഭ്യന്തര വിപണിയും കൈയ്യെത്തിപ്പിടിക്കാന്‍ സാധിക്കുന്നു.

16. വായ്പകള്‍

പുതിയ സംരംഭകരെ സംബന്ധിച്ച് മൂലധന സമാഹരണം വെല്ലുവിളിയാണ്. സംരംഭകത്വ ആശയങ്ങളെ ശരിയായ പാതയിലൂടെ നയിച്ച് വായ്പാസംവിധാനത്തിന് ഉതകുന്ന രീതിയിലുള്ളതാക്കിമാറ്റി, വായ്പാ ബന്ധിതമാക്കുന്നതിനുള്ള സഹായങ്ങള്‍ പുതിയ സംരംഭകര്‍ക്ക് ലഭിക്കുന്നതാണ്. വാണിജ്യ ബാങ്കുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സംരംഭകത്വ വായ്പാസംവിധാനങ്ങള്‍, സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, വായ്പകള്‍ നേടുന്നതിനുള്ള സംവിധാനവും ആഗ്രോപാര്‍ക്കില്‍ നിന്നും ഒരുക്കി നല്‍കും.

17. പ്രമോഷന്‍സ്

കാര്‍ഷിക ഭക്ഷ്യസംരക്ഷണ, മൃഗസംരക്ഷണ, ഡയറി രംഗത്ത് ആരംഭിക്കുന്ന വ്യവസായങ്ങളെ പ്രമോട്ടു ചെയ്യുന്നതിനായി വിവിധ ചാനലുകളിലെ കാര്‍ഷിക വ്യാവസായിക പരിപാടികള്‍ വഴിയും, പത്രങ്ങളും മാസികകളും അടക്കമുള്ള അച്ചടി മാധ്യമങ്ങള്‍ വഴിയും പ്രമോഷനുകള്‍ ക്രമീകരിക്കുന്നതായിരിക്കും. കൂടാതെ ഇന്‍റെര്‍നെറ്റിന്‍റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയും ഇത്തരം പ്രമോഷനുകള്‍ നല്‍കുന്നതാണ്.

18. എക്സിബിഷന്‍ ഗാലറി

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഗാലറി അഗ്രോപാര്‍ക്കില്‍ ഒരുക്കുന്നതാണ്. പുറമെനിന്ന് അഗ്രോപാര്‍ക്കിലെത്തുന്നവര്‍ക്ക് ഉല്പന്നങ്ങളെയും അവ നിര്‍മ്മിക്കുന്ന കമ്പനികളെയും കുറിച്ച് കൂടുതലായി അറിയാന്‍ അത് വഴിയൊരുക്കും.

19. ടെസ്റ്റിംഗ് ലാബ്

ചെറുകിട വ്യവസായങ്ങളെ സംബന്ധിച്ച് ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി നടത്തേണ്ട ലബോറട്ടറി ടെസ്റ്റുകള്‍ ചിലവേറിയതാണ്. അഗ്രോപാര്‍ക്കുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ലാബുകളില്‍ കുറഞ്ഞ നിരക്കില്‍ ഉല്പന്നങ്ങളുടെ ഗുണമേന്‍മാ പരിശോധന നടത്താന്‍ അവസരമുസ്സണ്ട്. കൂടാതെ ഏതൊക്കെ ഉല്പന്നങ്ങള്‍ക്ക് ഏതൊക്കെ ടെസ്റ്റുകളാണ് അഭികാമ്യം, ഷെല്‍ഫ് ലൈഫ് സ്റ്റഡി, മൈക്രോബയോളജി, നൂട്രിഷന്‍ ഫാക്റ്റ്സ് നിര്‍ണ്ണയം തുടങ്ങി ഒരു ഉല്പന്ന നിര്‍മാണത്തിന്‍റെ വിവിധ തലങ്ങളില്‍ അറിഞ്ഞിരിക്കേണ്ട മുഴുവന്‍ വിവരങ്ങളും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.

20. സ്കീമുകള്‍

കാര്‍ഷിക മൂല്യവര്‍ദ്ധിത രംഗത്തും,ഭക്ഷ്യ സംസ്കരണ രംഗത്തും, ഡയറി, പൗള്‍ട്രി, ആനിമല്‍ ഹസ്ബന്‍ട്രി അനുബന്ധ മേഖലകളിലും ആരംഭിക്കുന്ന സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കും, വിവിധ കോര്‍പ്പറേഷനുകള്‍ക്കും നിരവധി പദ്ധതികള്‍ നിലവിലുണ്ട്. ഈ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും നല്‍കുന്നതാണ്.

21. ഗവേഷണ സ്ഥാപനങ്ങളുമായുള്ള ടൈ-അപ്പ്

കാര്‍ഷിക രംഗത്തും, ഭക്ഷ്യ സംസ്കരണ രംഗത്തും അനുബന്ധ മേഖലകളിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി ഗവേഷണ വികസന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനങ്ങളുടെ കണ്ടുപിടിത്തങ്ങളും ടെക്നോളജികളും സംരംഭകരിലേക്ക് എത്തുന്നത് തുലോം കുറവാണ്. പ്രധാനമായും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനം അജ്ഞരാണ് എന്നുള്ളതാണ് കാരണം. കാര്‍ഷിക, ഭക്ഷ്യ സംസ്കരണ മേഖലകളില്‍ സംരംഭകത്വവികസന പരിപാടികള്‍ക്കായി ഗവേഷണ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഗുണകരമായിരിക്കും. അഗ്രോപാര്‍ക്കിലെ സംരംഭകര്‍ക്ക് അതാതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ നേടുന്നതിനും പ്രാപ്തരാക്കുന്നു.

22. എക്സിബിഷന്‍ ഫെസിലിറ്റി

വ്യപാര വാണിജ്യ മേഖലകളില്‍ പങ്കെടുത്ത് ഉല്പന്നം വിപണനം നടത്തുന്നതിനോടൊപ്പം പ്രചാരം നേടുന്നതിനും ചെറുകിട സംരംഭകര്‍ക്ക് വളരെയേറെ പണച്ചിലവ് നേരിടുന്നു. അഗ്രോപാര്‍ക്ക് നേരിട്ട് പ്രദര്‍ശന വിപണന മേളകളില്‍ പങ്കെടുക്കുന്നതുമൂലം സംരംഭകര്‍ക്ക് കുറഞ്ഞ ചിലവില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.

23. E-വിപണി

വിവരസാങ്കതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം വിപണന രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് സ്വന്തം ഉല്പന്നത്തിനും വിപണി നേടുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അഗ്രോപാര്‍ക്ക് നടത്തിവരുന്നു. www.keralaagropark.com എന്ന വെബ്ബ്സൈറ്റുവഴി സംരംഭകര്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം ലഭിക്കുന്നു.

24. ബാര്‍കോഡ്/ഝഞ കോഡ്

ഉല്പന്നങ്ങളുടെ വിപണനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അൗവേലിശേര ബാര്‍കോഡ്, ഝഞ കോഡ് മുതലായവ അഗ്രോപാര്‍ക്കില്‍ നിന്നും സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിക്കുന്നതാണ്.

25. പേറ്റന്‍റ്/ട്രേഡ് മാര്‍ക്ക്

സംരംഭകരുടെ നൂതന ആശയങ്ങള്‍ക്ക് പേറ്റന്‍റ് നേടുന്നതിനും, പുതിയ ബ്രാന്‍റുകള്‍ക്ക് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നേടുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ അഗ്രോപാര്‍ക്ക് ഒരുക്കി നല്‍കും.

എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍

വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തി സ്വന്തം വ്യവസായം ആരംഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടിലെ നിയമ ലൈസന്‍സിംഗ് സംവിധാന വ്യവസ്ഥിതിയെപ്പറ്റി ധാരണയില്ലാത്ത വിദേശ മലയാളികള്‍ നാടിന്‍റെ വ്യവസ്ഥിതിയെ പഴിചാരി ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നതാണ് പതിവ്. വിദേശ മലയാളികളുടെ സംരംഭക വാസനകളെ കമ്പനികളാക്കി പടുത്തുയര്‍ത്തുന്നതിനു വേണ്ടി അഗ്രോപാര്‍ക്കില്‍ എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ആശയുമായി വരുന്നവര്‍ക്ക് സംരംഭവുമായി മടങ്ങാന്‍ കഴിയുന്നു.

എൻ ആർ ഐ ഇൻക്യൂബേഷൻ സെന്റർ

എൻ ആർ ഐ ഇൻക്യൂബേഷൻ സെന്റർ

വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തി സ്വന്തം വ്യവസായം ആരംഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടിലെ നിയമ ലൈസന്‍സിംഗ് സംവിധാന വ്യവസ്ഥിതിയെപ്പറ്റി ധാരണയില്ലാത്ത...

read more
ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

കേരളത്തിലെ സംരംഭക രംഗത്ത് അനുഭവപ്പെടുന്ന പ്രധാന വെല്ലുവിളി സംരംഭകരുടെ പരാജയഭീതിയാണ്.വൻ മുതൽ മുടക്കി നടത്തി കൂപ്പുകുത്തിയവരുടെ അനുഭവങ്ങൾ ധാരാളമുണ്ട് കേരളത്തിൽ. എന്നാൽ ഇന്ന് നമ്മുടെ വ്യവസായരംഗം വലിയ...

read more
എം.എസ്.എം.ഇ ക്ലിനിക്

എം.എസ്.എം.ഇ ക്ലിനിക്

കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം. ഇതുമൂലം പലപ്പോഴും സംരംഭകർക്ക് ധാരാളം പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നു....

read more

4 + 3 =

Share This