അഗ്രോപാർക്ക് : വ്യവസായപാർക്ക്

അഗ്രോപാർക്ക് വ്യവസായപാർക്ക്

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ചുവട് പിടിച്ച് അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിക്കും. ആക്സെൻഡ് 2020 ൽ അവതരിപ്പിച്ച പദ്ധതിയാണ് വളരെ വേഗത്തിൽ നടപ്പാക്കുന്ന. 2017ൽ ഈസ്‌ ഓഫ്‌ ഡൂയിങ് ബിസിനസ്സ് ന്റെ ഭാഗമായി സ്വകാര്യപാർക്കുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് 13 ഏക്കർ സ്ഥലത്ത് 2 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽഡിംഗാണ് ചെറുകിട വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോപാർക്കാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രമോട്ടേർഴ്‌സ്.

 50 ചെറുകിട കന്പനികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് അഗ്രോപാർക്ക് വ്യവസായ പാർക്കിലുള്ളത്. വ്യവസായങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കാന്റീൻ & ഹോസ്റ്റൽ സൗകര്യങ്ങൾ, ബോർഡ് റൂം, സെമിനാർ ഹാൾ, ജനറേറ്റർ ബാക്ക് അപ്പ് എന്നിവയ്‌ക്കൊപ്പം ലൈസൻസിംഗ് ഹെൽപ് ഡെസ്‌ക്, സ്റ്റാഫ് റിക്രൂട്ടിംഗ് സെൽ, കന്പനി രെജിസ്‌ട്രേഷൻ സൗകര്യം, മാർക്കറ്റിങ്, എക്സിബിഷൻ സൗകര്യം എന്നിവയും ലഭ്യമാകും.

വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ സൗകര്യവും അതിനാവശ്യമായ രേഖകൾ തയാറാക്കി നൽകുന്നതിനുള്ള സഹായവും ക്രീയേറ്റീവ് ഏഞ്ചൽസ് നിക്ഷേപ പ്ലാറ്റ്ഫോമിലൂടെ തദ്ദേശീയരായ ഇൻവെസ്റ്റർമാടെ വ്യാവസായിക നിക്ഷേപങ്ങളും സംരംഭകർക്ക് ലഭിക്കും. സംരംഭകർക്ക് താങ്ങാവുന്ന നിരക്കിലുള്ള വാടക നിരക്കുകളാണ് വ്യവസായപാർക്കിലുള്ളത്.

 

സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥ

കേരളത്തിൽ രൂപപ്പെടുന്ന സുസ്ഥിര വ്യാവസായിക വളർച്ചക്ക് വിഘാതം നിൽക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം വ്യവസായ പാർക്കുകളിലെ സ്ഥല ലഭ്യതക്കുറവാണ്. ടി കുറവ് പരിഹരിക്കാൻ സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെ ചെറുകിട വ്യവസായ പാർക്ക് പ്രവർത്തനം ആരംഭിക്കുകയാണ്. അഗ്രോപാർക്കിന്റെ ചെറുകിട വ്യവസായപാർക്കിൽ ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്കും വികസനത്തിനും ഉതകുന്ന സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. ഇത് പരസ്‌പരം പങ്കുവയ്‌ക്കുന്നതിനും കൂട്ടായിവളരുന്നതിനും സംരംഭകരെ പ്രാപ്തനാക്കും.

ഇൻഡസ്‌ട്രിയൽ മോഡ്യൂൾസ്

8000 സ്ക്വിയർഫിറ്റ് മുതൽ 1200 സ്ക്വിയർഫിറ്റ് വരെയുള്ള മോഡ്യുകളാണ് വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്, വ്യവസായങ്ങളുടെ സൗകര്യാർത്ഥം കൂടുതൽ വലുപ്പത്തിലുള്ള മോഡ്യുകളും ലഭ്യമാകും .കോൺക്രീറ്റിൽ തീർത്ത ബിൽഡിംഗിൽ ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട് .വിശാലമായ ഇടനാഴികളും ,വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കുന്നതിനായി ഗ്ലാസ് ജനാലകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതോടൊപ്പം വീതിയുള്ള പടികെട്ടുകളും റാന്പ് കളും പ്രവർത്തനം കൂടുതൽ സുഗമമാകും . ഓരോ നിലകളിലും 3 ഇടങ്ങളിലായി പുരുഷന്മാർക്കും സ്ര്തീകൾക്കും വെവേറെ വാഷ്‌റൂമുകളും ക്രമീകരിച്ചിട്ടുണ്ട്‌ .

വൈദ്യുതി

കൂത്താട്ടുകുളം ഇലക്ട്രിസിറ്റി സബ് സ്റ്റേഷനിൽ നിന്ന് ഇടമുറിയാതെയുള്ള വൈദ്യുതി പ്രവാഹം ഇലക്ട്രിസിറ്റി വകുപ്പ് ഉറപ്പുവരുത്തുന്നു. പാർക്കിനുള്ളിൽ 500 KVA ട്രാൻസ്‌ഫോർമർ റൂം പ്രവർത്തന സജ്ജമാണ്. ഹൈടെൻഷൻ ലൈൻ പ്രവർത്തിക്കുന്നതിനാൽ ആവശ്യത്തിന് കണക്റ്റഡ് ലോഡ് നേടാൻ സംരംഭകർക്ക് സാധിക്കും. വൈദ്യുതികരണം പൂർത്തിയാക്കിയാൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ പാർക്കിൽ പ്രവർത്തിച്ച് വരുന്നു .അഗ്രോപാർക്കിലെ സംരംഭകർക്ക് വ്യവസായ താരിഫിൽ സബ് സി ഡി നിരക്കിലാണ് വൈദ്യുതിലഭ്യമാവുക. സ്വതന്ത്രമീറ്റർ വഴി വ്യക്‌തിഗത ബില്ലിംഗാണ് നടപ്പിലാക്കുന്നത്.

ഹോസ്റ്റൽ

തൊഴിലാളികൾക്കായി 450 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ സൗകര്യവും അഗ്രോപാർക്കിൽ ലഭ്യമാണ് . സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഹോസ്റ്റലുകളാണ് നിർമ്മിച്ചിരിക്കുന്നത് . ദൂരെ സ്ഥലത്തുനിന്നു എത്തുന്ന തൊഴിലാളികളെ പാർപ്പിക്കുന്നത് തൊഴിലുടമക്ക് വലിയ വെല്ലുവിളിയാകുന്ന ഇക്കാലത്തു ഹോസ്റ്റൽ സൗകര്യം കൂടുതൽ പ്രയോജനപ്രേദമാകും. ഭക്ഷണം ക്യാന്റീനിൽ ലഭ്യമായതിനാൽ തൊഴിലാളികൾക്കും ഹോസ്റ്റൽ സൗകര്യംകൂടുതൽ പ്രയോജന പ്രദമാകും.

റോഡ് കണക്റ്റിവിറ്റി

എം. സി. റോഡിൽ നിന്നും കൂത്താട്ടുകുളം പാലാ റൂട്ടിൽ ആണ് അഗ്രോപാർക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത് . സ്റ്റേറ്റ് ഹൈവേയിൽ നിന്ന് നേരിട്ട് പാർക്കിലേക്ക് പ്രവേശിക്കാനാകും.കണ്ടെയ്നറുകൾക്ക് സുഗമമായി കടന്നുവരുന്നതിനു ആവശ്യമായ ടാർ റോഡുകളാണ് പാർക്കിനുള്ളിലും ക്രിമീകരിച്ചിരിക്കുന്നത് . കൂടാതെ വാണിജ്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ പാർക്കിംഗ് സൗകര്യം ലഭ്യമാണ് . അഗ്രോപാർക്കിൽ നിന്നും സ്റ്റേറ്റ് ഹൈവേ വഴി കൊച്ചിയിലേക്കും പാലക്കാട് കോയമ്പത്തൂർ തിരുവനന്തപുരം മേഖലയിലേക്കും സുഗമമായി വാഹന ഗതാഗതവും ചരക്ക് നീക്കവും സാധ്യമാകും.

വ്യാവസായിക ഇടനാഴിയുടെ സാന്നിധ്യം

നിർദിഷ്ട ചെന്നൈ കോയമ്പത്തൂർ പാലക്കാട് കൊച്ചി വ്യാവസായിക ഇടനാഴി ഫലപ്രാപ്തിയിലെത്തുമ്പോൾ സാറ്റലൈറ്റ് പാർക്ക് എന്നുള്ള നിലയിൽ അഗ്രോപാർക്കിന്റെ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേകും. കൂടുതൽ അനുബന്ധ ജോലികൾക്കായി അഗ്രോപാർക്കിനെ പ്രയോജനപ്പെടുത്താൻ സംരംഭകർക്ക് സാധിക്കും.

റെയിൽ- എയർ – പോർട്ട് കണക്റ്റിവിറ്റി

പിറവം റോഡ് റെയിൽവേ സ്റ്റേഷൻ നിന്നും 20 കിലോമീറ്ററും എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കിലോമീറ്ററും ആണ് പാർക്കിലേക്കുള്ള ദൂരം. പാർസൽ സ്റ്റേഷനായി എറണാകുളം ജംഗ്ഷൻ ഉപയോഗിക്കാൻ സാധിക്കും.

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്മായി 30 കിലോമീറ്റർ ദൂരമുണ്ട്. കയറ്റുമതിക്കായുള്ള പാക്കിങ്,സോർട്ടിങ് എന്നി വ്യവസായങ്ങൾ അഗ്രോപാർക്ക് കൂടുതഗുണകരമാണ്. അഗ്രോപാർക്കിൽ നിന്ന് കാലടി വഴി സുഗമായി എയർപോർട്ടിൽ എത്താൻ സാധിക്കും,

കൊച്ചി തുറമുഖം അഗ്രോപാർക്കിൽമാത്രം നിന്നും 40 കിലോമീറ്റർ മാത്രം ദൂരത്താണ് . കയറ്റുമതിക്കായി സുഗമായി കൊച്ചിൻ പോർട്ടിൽ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.

ഊന്നൽ നൽകുന്ന വ്യവസായങ്ങൾ

A .ചെറുകിട നിർമ്മാണ യൂണിറ്റുകൾ

ചെറുകിട വ്യവസായരംഗത്തെ നിർമ്മാണ യൂണിറ്റുകൾക്കാണ് അഗ്രോപാർക്കിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നത്. 50 ൽ അധികം ചെറുകിട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനായി മൈക്രോ സ്‌മോൾ മാനുഫാക്ചറിംഗ് സോണിൽ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് ഏരിയയാണ് നീക്കി വെച്ചിട്ടുള്ളത്.

B. ഭക്ഷ്യ സംസ്‌കരണം

ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾക്കായി ഫുഡ് പ്രോസസ്സിംഗ് സോൺ ഒരുക്കിയിട്ടുണ്ട്. ഫുഡ് പ്രോസസ്സിംഗ് സോണിൽ മാലിന്യ സംസ്‌കരണിയും പ്രവർത്തിക്കുന്നുണ്ട്. ഫുഡ് പ്രോസസ്സിംഗ് സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് അഗ്രോപാർക്കിലെ ഫുഡ് ടെക്നൊളജിസ്റ്റുമാരുടെ സേവനവും ലഭിക്കും.

C. കാർഷിക മൂല്യ വർദ്ധനവ്

കാർഷിക ഉല്പന്നങ്ങളുടെ മൂല്യ വർദ്ധനവ് വലിയ വ്യവസായ സാദ്ധ്യതകൾ പ്രധാനം ചെയ്‌യുന്ന മേഖലയാണ് കൂത്താട്ടുകുളം. പ്രദേശകമായും ഇടുക്കി – പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും സുഗമമായി കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും സാധിക്കും. ഇത്തരം വ്യവസായങ്ങൾ ആരംഭിക്കുന്നവർക്കായി സാങ്കേതികവിദ്യകളും പരിശീലനങ്ങളും അഗ്രോപാർക്ക് ലഭ്യമാക്കും.

D. പായ്‌ക്കേജിംഗ് വ്യവസായം

കയറ്റുമതിക്കായുള്ള പായ്‌ക്കേജിംഗ് റീപായ്‌ക്കിംഗ് വ്യവസായങ്ങൾക്കായി പായ്‌ക്കേജിംഗ് മേഖലയും അഗ്രോപാർക്കിൽ സജ്ജമാണ്.

ബാച്ച് കോഡിംഗ് പോലുള്ള പൊതുവായുള്ള യന്ത്രങ്ങളും അഗ്രോപാർക്കിലുണ്ട്.

E. അപ്പാരൽ

ചെറുകിട വസ്ത്ര നിർമ്മാണത്തിനായി പ്രത്യക മേഖല ക്രമീകരിച്ചിട്ടുണ്ട് . പ്രാദേശികമായ വസ്ത്ര വ്യവസായ സംരംഭങ്ങൾക്ക് ഇത് കൂടുതൽ ഗുണകരമാണ്.

രെജിസ്‌ട്രേഷൻ ലൈസൻസിംഗ് ഹെൽപ് ഡെസ്‌ക്ക്

അഗ്രോപാർക്കിലെത്തുന്ന സംരംഭകർക്ക് ആവശ്യമായ ലൈസൻസുകൾ ലഭിക്കുന്നതിനായി അഗ്രോപാർക്കിൽ ലൈസൻസിങ് ഹെൽപ് ഡെസ്‌ക്ക് പ്രവർത്തിച്ചുവരുന്നു. ആവശ്യമായ ലൈസൻസുകൾ നേടുന്നതിന് ഈ ഹെൽപ് ഡെസ്‌ക്ക് സംരംഭകരെ സഹായിക്കും. ലൈസൻസുകൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നേടുന്നതിന് ടി സംവിധാനം സംരംഭകരെ സഹായിക്കും.ഇതിനായി വിദഗ്ദ്ധരുടെ ടീം തന്നെ ഒരുക്കിയിട്ടുണ്ട്.

സ്റ്റാഫ് റിക്രൂട്ടിങ് സെൽ

ജീവനക്കാരെ സുഗമമായി നേടുന്നതിനായി അഗ്രോപാർക്കിൽ പ്രാദേശികമായുള്ള തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാകുന്നു, ഇതിൽ നിന്നും പ്രൊഫഷണലുകളും തൊഴിലാളികളും സംരംഭകർക്ക് തിരഞ്ഞെടുക്കാനാകും.

ജോബ് ഫെയറും റിക്രൂട്ടിംഗ് മേളകളും ഇതിനായി സംഘടിപ്പിക്കുന്നുണ്ട്.

സാങ്കേതിക വിദ്യകൾ – പരിശീലനങ്ങൾ

അഗ്രോപാർക്കിൽ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് ആവശ്യമായ സാങ്കേതികവിദ്യകളും പരിശീലനങ്ങളും അഗ്രോപാർക്കിൽ ലഭ്യമാകും.മറ്റ് ഗവേഷണ വികസന സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ്യകൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കും. മേൽനോട്ടവും സഹായവും ഉപദേശങ്ങളും സംരംഭകർക്ക് ലഭിക്കും.

ക്വാളിറ്റി പാക്കിങ് പ്രോസസ്സിംഗ് ഭക്ഷ്യ സുരക്ഷാ മേഖലകളിൽ തുടർച്ചയായി പരിശീലന പരിപാടികളും നടക്കും.

പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ

1000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
70-100 കന്പനികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ
പ്രതിവർഷം 500 കോടിയുടെ സാന്പത്തിക ഇടപാടുകൾ പ്രതീക്ഷിക്കുന്നു.
പരോക്ഷതൊഴിൽ 2000 ആളുകൾക്ക്
വൈദഗ്‌ദ്യം കുറഞ്ഞ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ
പ്രദേശികമായ വികസനത്തിനും ബിസിനസ്സ് വർദ്ധനവിനും കാരണമാകും.

പ്രൊമോട്ടർ

കേരളത്തിലെ കാർഷിക ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായ രംഗത്ത് 2013 മുതൽ പ്രവർത്തിച്ചു വരുന്ന ഇൻക്യൂബേഷൻ സെന്റർ ആയ അഗ്രോപാർക്കിന്റെ നേതൃത്വത്തിലാണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. സംരംഭകത്വ വികസന രംഗത്തെ അഗ്രോപാർക്കിന്റെ പ്രവർത്തനങ്ങൾ കേരളത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞ ഒന്നാണ്.

“ചെറുകിട സംരംഭകർക്കായി വ്യവസായ പാർക്ക് ഒരുക്കുകവഴി വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവാസ വ്യവസ്ഥ ഒരുക്കി നൽകുക വഴി പുതിയൊരു സംരംഭകത്വനസംസ്കാരം സൃഷ്ടിക്കുന്നതിനാണ് അഗ്രോപാർക്ക് ശ്രമിക്കുന്നത്”- ഡോ: ബൈജു നെടുംങ്കേരി

ബുക്കിങ്ങിന് 04852242310, 9495594199

 

എൻ ആർ ഐ ഇൻക്യൂബേഷൻ സെന്റർ

എൻ ആർ ഐ ഇൻക്യൂബേഷൻ സെന്റർ

വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തി സ്വന്തം വ്യവസായം ആരംഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടിലെ നിയമ ലൈസന്‍സിംഗ് സംവിധാന വ്യവസ്ഥിതിയെപ്പറ്റി ധാരണയില്ലാത്ത...

read more
ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

കേരളത്തിലെ സംരംഭക രംഗത്ത് അനുഭവപ്പെടുന്ന പ്രധാന വെല്ലുവിളി സംരംഭകരുടെ പരാജയഭീതിയാണ്.വൻ മുതൽ മുടക്കി നടത്തി കൂപ്പുകുത്തിയവരുടെ അനുഭവങ്ങൾ ധാരാളമുണ്ട് കേരളത്തിൽ. എന്നാൽ ഇന്ന് നമ്മുടെ വ്യവസായരംഗം വലിയ...

read more
എം.എസ്.എം.ഇ ക്ലിനിക്

എം.എസ്.എം.ഇ ക്ലിനിക്

കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം. ഇതുമൂലം പലപ്പോഴും സംരംഭകർക്ക് ധാരാളം പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നു....

read more
Share This