മൈക്രോലോൺട്രി ഹബ്

സംരംഭകവർഷത്തിന്റെ ആദ്യ പാദം പിന്നിടുന്പോൾ സംരംഭകത്വ മേഖലയിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ച് ചാട്ടമാണ് കേരളത്തിൽ നടന്നത്. ചെറുകിട സംരംഭകത്വ മേഖലയിലേക്ക് ധാരാളമായി ആളുകൾ ധൈര്യ സമേതം പരാജയ ഭീതിയില്ലാതെ കടന്നു വരുന്നു. കെ-സിഫ്റ്റ് ഓൺലൈൻ സംവിധാനം വഴി ലൈസൻസിങ് സുഗമമാക്കിയതും തുടക്ക കാലത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അനുമതികൾ ഒഴിവാക്കിയതും ഗുണകരമായ ഇടപെടലുകളായിരുന്നു സംരംഭകത്വ വികസന അജണ്ട മുന്നോട്ടു വെച്ചുകൊണ്ട് ഗവൺമെന്റ് തന്നെ മുന്നോട്ടിറങ്ങിയത്. നവ സംരംഭകരിൽ ആത്‌മവിശ്വാസം വളർത്തി.പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വിവിധ പരിപാടികളിലൂടെ സംരംഭകത്വത്തിന്റെ പതാകവാഹകർ ആയത് സംരംഭകത്വത്തിന് പുതിയ ഉണർവ് നൽകി. 

ഈ സംരംഭക വര്ഷം ഒരു ലക്ഷം സംരംഭങ്ങൾ ലഷ്യം വയ്‌ക്കുന്പോൾ നാനോ മൈക്രോ മേഖലകളിൽ ഉൾപ്പെടുന്ന ഉപജീവന സംരംഭങ്ങളാണ് കൂടുതൽ പ്രസക്തമാകുന്നത്.വീട്ടിലോ വീടിനോടു അനുബന്ധിച്ചോ ആരംഭിക്കാൻ കഴിയുന്ന നാനോ സംരംഭങ്ങളാണ് മൈക്രോലോൺട്രി യൂണിറ്റ്.

 മൈക്രോലോൺട്രി ഹബ്

വീടുകളിലെ വസ്‌ത്രങ്ങൾ അലക്കി തേച്ച് നൽകുന്ന സേവന സംരംഭമാണ് മൈക്രോലോൺട്രി ഹബ് വലിയ ലോൺട്രികൾ വൻകിട യന്ത്രങ്ങൾ ഉപയോഗിച്ച് ഹോട്ടലുകൾ ഹോസ്പിറ്റലുകൾ തുടങ്ങിയ വൻകിട വ്യവസായങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്പോൾ മൈക്രോലോൺട്രി ഹബ് വളരെ ചെറിയ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഗ്രാമത്തിലെ വീടുകളിലെ വസ്‌ത്രങ്ങൾ അലക്കി ആവശ്യമായ പശ മുക്കി തേച്ച് നൽകുന്ന നൽകുന്ന സംരംഭമാണ്.

ജീവിതത്തിന് വേഗം വർദ്ധിക്കുകയും ഭാര്യയും ഭർത്താവും ജോലിക്കാരാകുകയും ചെയ്തതോടെ  വസ്‌ത്രങ്ങൾ ലോൺട്രിയിൽ കൊടുത്ത് അലക്കിത്തേച്ച് വാങ്ങുന്ന രീതി ഗ്രാമങ്ങളിൽ പോലും വ്യാപകമായി. കൂടാതെ വസ്‌ത്രധാരണ രീതിയിൽ വന്നമാറ്റവും ഗുണകരമാണ്. കോട്ടൺ ലിനൻ വസ്‌ത്രങ്ങൾ ഭംഗിയോടെ ധരിക്കാൻ പുതുതലമുറപോലും ഇഷ്ട്ടപ്പെടുന്നു. വീടുകളിൽ ചെയ്‌യുന്ന അലക്കിനും തേപ്പിനും ഫിനിഷിംഗ് കുറവായതിനാൽ പ്രാദേശികമായുള്ള ചെറുകിട അലക്കു യൂണിറ്റുകളെ ആശ്രയിക്കാൻ ഭൂരിഭാഗവും തയ്‌യാറാകും. വൻകിട ലോൺട്രികൾ കളക്ഷൻ സെന്റെറുകൾ വഴി തുണി ശേഖരിച്ച് അലക്കി തേച്ച് തിരിച്ചെത്തിക്കാൻ 7മുതൽ 10 ദിവസം വരെ സമയമെടുക്കുന്നു. പ്രാദേശിക ലോൺട്രി ഹബ്ബുകൾ കുറച്ച് വർക്കുകൾ മാത്രം ഏറ്റെടുക്കുന്നതിനാൽ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിച്ച് നൽകാൻ കഴിയും.

വീട്ടിലുള്ള അംഗങ്ങളും ചുറ്റുവട്ടത്തുള്ള ഒന്നോ രണ്ടോ സ്‌ത്രീ തൊഴിലാളികളെയും കൂടി ഉൾപ്പെടുത്തി സുഗമമായി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാം. സുലഭമായ വെള്ളം ലഭിക്കുന്ന സ്ഥലത്ത് വേണം മൈക്രോ ലോൺഡ്രി ഹബ് ആരംഭിക്കാൻ. കെമിക്കലുകൾ കൂടുതലായി ഉപയോഗിക്കാത്തതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല.സോപ്പുപൊടിയോ ലിക്വിഡ് ഡിറ്റർജന്റോ ഉപയോഗിച്ച് യന്ത്രത്തിൽ അലക്കുന്നതിനാൽ യൂണിറ്റിനെ പരിസ്ഥിതി സൗഹൃദമായിത്തന്നെ നിലനിർത്താം.

  മാർക്കറ്റിംഗ്

 പ്രാദേശികമായി സ്ഥാപിക്കുന്ന ചെറിയ പരസ്യ ബോർഡുകൾ തന്നെ ധാരാളം. ആവശ്യക്കാർ ലോൺഡ്രി തേടിയെത്തും. പ്രാദേശികമായുള്ള സമൂഹ മാധ്യമ കൂട്ടായ്മകൾ വഴിയും പ്രചാരണം നടത്താം.

10 മുതൽ 15 സ്ഥിരം കസ്റ്റമേഴ്‌സുണ്ടെങ്കിൽ സുഗമായി ലോൺഡ്രി മുന്നോട്ടുപോകും.  

മൂലധന നിക്ഷേപം

       1 . ഹെവി ഡ്യൂട്ടി വാഷിംഗ് മെഷീൻ & സ്പിന്നർ     1,75,000 

        2 . തേപ്പ് പെട്ടി- 10,000 

        3 അനുബന്ധ ചിലവുകൾ —- 15,000 

             ആകെ     20,0000.00

 പ്രവർത്തന മൂലധനം    50,000 

പ്രവർത്തന വരവ്- ചെലവ് കണക്ക് 

ചിലവ് പ്രതിദിനം 100 വസ്ത്രങ്ങൾ അലക്കി തേച്ച നൽകുന്നതിനുള്ള ചിലവ് )

തൊഴിലാളികളുടെ വേതനം ==1650 

ലിക്വിഡ് സോപ്പ് ===100 

ഇലക്ടിസിറ്റി ചാർജ് ===150 

ഇതര ചിലവുകൾ === 100

ആകെ=              2000.00

വരവ് 

(പ്രതിദിനം 100 വസ്‌ത്രങ്ങൾ അലക്കിത്തേച്ച് നൽകുന്പോൾ ലഭിക്കുന്നത്.)

100 എണ്ണം x 50.oo=5000.00

ലാഭം

വരവ്  5000-2000=3000

പ്രവർത്തന രീതി

വസ്‌ത്രങ്ങൾ തരം തിരിച്ച് ടാഗ് ചെയ്‌ത്‌ ലിക്വിഡ് സോപ്പ്പിൽ മുക്കിവയ്‌ക്കും. നിശ്ചിത സമയത്തിന് ശേഷം ഹെവി ഡ്യൂട്ടി വാഷിംഗ് മെഷ്യനിൽ അലക്കിയെടുക്കും തുടർന്ന് സ്പിന്നറിൽ ലോഡ് ചെയ്‌ത്‌. പിഴിഞ്ഞെടുക്കും പശ മൂക്കേണ്ട തുണികൾ റെഡിമെയ്‌ഡ്‌ സ്റ്റാർച്ചിലോ ചൗവരി പശയിലോ മുക്കിയെടുത്ത് ഉണങ്ങിയെടുക്കും. തുടർന്ന് വെള്ളം നനച്ച് കനമുള്ള തേപ്പ്പെട്ടി ഉപയോഗിച്ച് തേച്ചെടുക്കാം.ഉപഭോക്താക്കൾക്ക് അനുസരിച്ച് തരം തിരിച്ച് നൽകും.

ലൈസൻസുകൾ, സബ്‌സിഡി 

ഉദ്യം രജിസ്‌ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതി ചിലവിന് ആനുപാദികമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും.

യന്ത്രങ്ങളും പരിശീലനവും

മൈക്രോ ലോൺട്രി യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ ചെറുകിട യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ നന്പർ 0485-2999990, 2242310, 9446713767

Projects

Share This