അരിമാവ് ഹൽവ നിർമ്മാണം

 

അരിമാവ് ഹൽവ നിർമ്മാണം

കേരളത്തിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാവരും ഉപയോഗിക്കുന്നതും എല്ലായിടത്തും വിൽക്കപ്പെടുന്നതുമായ ഉല്പന്നമാണ് ഹൽവ. കോഴിക്കോടൻ ഹൽവ, മാഞ്ഞാലി ഹൽവ എന്നിവയെല്ലാം സ്ഥലനാമങ്ങളിൽ പ്രസിദ്ധമായ ഹൽവകൾ ആണ്. വിവാഹാനന്തരമുള്ള പല ചടങ്ങുകളുടെയും ഭാഗമായി കിലോക്കണക്കിന് ഹൽവ സമ്മാനമായി നൽകുന്ന രീതി കേരളത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നുണ്ട്. കറുപ്പുനിറത്തിലും വിവിധ കളറുകൾ ചേർത്തതും ഹൽവ നിർമ്മിക്കും. പ്രധാനമായും അരിപ്പൊടിയും മൈദമാവും ഉപയോഗിച്ച് രണ്ട് തരത്തിലുള്ള ഹൽവകൾ നിർമ്മിക്കുന്നുണ്ട് ,രണ്ട് തരം ഹൽവകൾക്കും അതിന്റെതായ മാർക്കറ്റും നിലവിലുണ്ട്. ചെറുകിട സംരംഭം എന്ന നിലയിൽ വീട്ടിൽ ആരംഭിക്കാൻ കഴിയുന്ന വ്യവസായമാണ് ഹൽവ നിർമ്മാണം. വനിതാ യൂണിറ്റുകൾക്കും ലാഭകരമായി വിപണനം നടത്താൻ കഴിയും.

സാധ്യതകൾ

ഹൽവ നിർമ്മാണത്തിന്റെ അസംസ്‌കൃത വസ്‌തുക്കളെല്ലാം സുലഭമായി കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. പ്രാദേശികമായി 20 കിലോമീറ്റർ ചുറ്റളവിലുള്ള ബേക്കറികൾക്ക് വിതരണം നടത്തിയാൽ പോലും ആവശ്യത്തിന് വില്‌പന നേടാൻ സാധിക്കും. ഗുണമേന്മ ഉറപ്പാക്കിയാൽ തുടർ വില്പനയും സാധ്യമാക്കാം. സാങ്കേതിക വൈദഗ്‌ധ്യം ആവശ്യമില്ലാത്തതിനാൽ സംരംഭകർക്ക് തന്നെ നിർമ്മാണ പ്രക്രീയയിൽ ഏർപ്പെടാൻ സാധിക്കും.

വിപണനത്തിലെ പുതുമകൾ

നിലവിൽ 5 കിലോ ബാറുകളായാണ് ഹൽവ കടകളിൽ എത്തുന്നത്. ഇതിൽ നിന്ന് വ്യത്യസ്ഥമായി 1 kg 500 ഗ്രാം വീതമുള്ള ആകർഷകമായ ഗിഫ്റ്റ് ബോക്‌സുകളിൽ പായ്‌ക്ക് ചെയ്‌തും ബ്രാൻഡ് ചെയ്‌തും വിപണി പിടിക്കാം. ഉദാഹരണത്തിന് ഹൃദയത്തിന്റെ ആകൃതിയിൽ മോൾഡ് ചെയ്‌യുന്ന ഹൽവ മധുരമൂറുന്ന സമ്മാനമായി നൽകാൻ കഴിയുന്ന കുലീനമായ പായ്‌ക്കിംഗുകളിലേക്ക് ക്രീയാത്മകമായ ഒരു മാറ്റം സാധ്യമാക്കണം. വിവിധ  ഡ്രൈഫ്രൂട്ട്സുകളും, നട്ട്സുകളും ചേർത്ത്  ആകർഷകമാക്കാം.

മാർക്കറ്റിoഗ്

പാരന്പര്യ രീതിയിൽ വില്‌പന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ച് നൽകാം. കൂടാതെ പ്രാദേശിക ഓൺലൈൻ വില്പന സൈറ്റുകളെയും ഉപയോഗപ്പെടുത്താം. വിശേഷാവസരങ്ങളിൽ കൂടുതലായി  വാങ്ങുന്നവർക്ക്  നേരിട്ട് ഡോർ ഡെലിവറി നൽകുന്നതും  മാർക്കറ്റിoഗിനെ സഹായിക്കും.

നിർമ്മാണരീതി

പച്ചരി  പൊടിപ്പിച്ച് വെള്ളം ചേർത്ത് മാവ്  രൂപത്തിലാക്കി 2 ദിവസം പുളിപ്പ്പിയ്ക്കും. ഓട്ടുരുളിയും  അജിറ്റേറ്ററും  ഉൾപ്പെടുന്ന  ഒറ്റയൂണിറ്റാണ്  ഹൽവ നിർമ്മാണ യന്ത്രം. ശർക്കര ഓട്ടുരുളിയിൽ ഉരുക്കിയെടുത്ത് ശർക്കര പാനിയാക്കി മാറ്റും തുടർന്ന് അരിമാവിലെ പുളിപ്പുള്ള വെള്ളം നീക്കം  ചെയ്തശേഷം വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്‌യും.തുടർന്ന്  ഈ മാവ് ശർക്കരപാനിയോടൊപ്പം  ചേർത്ത് ഏകദേശം രണ്ടര മണിക്കൂർ സമയം ചൂടാക്കും. ഈ  സമയത്ത് അജിറ്റേറ്റർ പ്രവർത്തിപ്പിക്കുന്നതിനാൽ മാവും പാനിയുമായി മിക്‌സാകും. തുടർന്ന്  കശുവണ്ടിപ്പരിപ്പ്  ചേർക്കും. 45  മിനിറ്റു സമയം കൂടി മിക്‌സിംഗും ചൂടാകുന്ന പ്രക്രിയയും തുടരും. ഈ  സമയത്ത് പലഘട്ടങ്ങളിലായി വെളിച്ചെണ്ണ ചേർക്കും. ഹൽവയുടെ പാകത്തിൽ എത്തുന്പോൾ  ഏലയ്ക്കാപ്പൊടി തൂവി  നെയ്‌  ഒഴിച്ച്‌  ഡൈകളിലേക്ക് പകരും. ഒരു ദിവസം ഹൽവ സെറ്റ് ആകുന്നതിനുള്ള സമയമാണ് അടുത്ത ദിവസം മുതൽ വിതരണം ആരംഭിക്കാം. രാസ സംയുക്തങ്ങൾ ചേർക്കാത്തതിനാൽ 10  ദിവസം വരെയാണ് സൂക്ഷിപ്പ് കാലാവധി. അരിപൊടി ഉപയോഗിച്ച്‌ നിർമ്മിക്കുന്ന  ഹൽവ കൂടുതൽ രുചി പകരുന്നതും ആരോഗ്യ ദായകവുമാണ് .

 പ്രതിദിനം 180 കിലോ ഹൽവ നിർമ്മിക്കുന്നതിനുള്ള  യന്ത്രങ്ങൾ.

1 ). ഹൽവ  നിർമ്മാണ യന്ത്രം.                     :   260000 /-

2 ). അച്ചുകൾ , അനുബന്ധ സാധനങ്ങൾ     :   25000 /-

                                                                 ———————-

                                                                       285000/-

 

മൂലധന  നിക്ഷേപം

  150000 /-

പ്രവർത്തന വരവ്  ചിലവ്  കണക്ക്

ചിലവ്

( പ്രതിദിനം  180  kg നിർമ്മിക്കുന്നതിനുള്ള ചിലവ് )

അരിപൊടി  34×40.00        =  1360 .00

ശർക്കര       96x 48.00      =  4608 .00

പഞ്ചസാര    4x 40             = 160 .00

നെയ്           600 g             = 200.00

കശുവണ്ടിപരിപ്പ്  2.8 kg     = 1200.00

വെളിച്ചെണ്ണ        12 kg       = 2040.00

ഏലക്ക              180 kg      = 180.00

വിറക് / ഗ്യാസ്                    =  770.00

പണിക്കൂലി                        =  2000 .00

             ആകെ                  = 12318 .00

മാർക്കറ്റിoഗ്  ചിലവ്            = 1800 .00

                                           ————

    ആകെ                       14118 .00

 

വരവ്

( പ്രതിദിനം 180 kg  ഹൽവ നിർമ്മിച്ച്  വില്പന  നടക്കുബോൾ ലഭിക്കുന്നത് .)

1  കിലോ  വിൽപന  വില                                     :  170.00

കമ്മീഷൻ കഴിഞ്ഞ് ഉൽപ്പന്നത്തിന്  ലഭിക്കുന്നത്  :   120 .00

        120 x 180  kg = 21,600 .00

ലാഭം

   21600 – 14118   = 7482.00

 

ലൈസൻസ് – വായ്‌പ – സബ്‌സിഡി

ഉദ്ധ്യം രജിസ്‌ട്രേഷൻ : ഭക്ഷ്യ  സുരക്ഷാ ലൈസൻസ് , മൂല്യ വർദ്ധിത  നികുതി രജിസ്‌ട്രേഷൻ , പായ്‌ക്കിoഗ് ലൈസൻസ് , കെ. സിഫ്റ്റ് എന്നിവ ഓൺലൈനായി നേടി  വ്യവസായം  ആരംഭിക്കാം.

വ്യവസായവകുപ്പ്  വഴി  നടപ്പാക്കുന്ന വിവിധ  വായ്‌പാ പദ്ധതികൾ  പ്രയോജനപ്പെടുത്താം. മുതൽമുടക്കിനു അനുപാദിതമായി സബ്‌സിഡിയും ലഭിക്കും.

Projects

Share This