മഹാമാരിക്കാലത്തിന്റെ രണ്ടാം പാദത്തിന്റെ അവസാന നാളുകളിലേക്ക് കേരളം കടക്കുകയാണ്.തൊഴിൽ നഷ്‌ടം നേരിട്ട് 14.6 ലക്ഷം മലയാളികൾ അന്യരാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തി.തൊഴിലും സ്വാശ്രയത്വവും ഉറപ്പുനൽകുന്ന വികസന മാതൃകകൾ കൂടുതൽ പ്രസക്തമാകുന്നു.തൊഴിൽ നഷ്‌ടം നേരിട്ട് തിരിച്ചെത്തിയവരുടെ ഉപജീവനത്തിനായി വീടുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണം.2017ൽ നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി ലഭ്യമാക്കുക വഴി കേരളം ഈ രംഗത്ത് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്.വീട്ടിൽ തന്നെയുള്ള വൈദ്യുതി ഉപയോഗിച്ച് മലിനീകരണമില്ലാത്ത വ്യവസായങ്ങൾ വീടുകളിൽ ആരംഭിക്കാൻ കഴിയും.ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസിൽ നിന്നും ഒഴുവാക്കിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച് നമ്മുടെ സംസ്ഥാനത്ത് വിറ്റഴിയുന്ന ഉൽപന്നങ്ങളിൽ 40%ൽ അധികം നമ്മുടെ വീടുകളിൽ ഉല്പാദിപ്പിക്കാൻ കഴിയുന്നവയാണ്.കേരളത്തിൽ ധാരാളമായി വിറ്റഴിക്കാൻ
സാധ്യതയുള്ള ഉൽപന്നങ്ങളുടെ നിർമ്മാണം വീടുകളിൽ ആരംഭിക്കുകയും ഉല്പന്നങ്ങൾ പ്രാദേശിക വിപണികൾ പ്രയോജനപ്പെടുത്തുകയും ചെയ്‌യുന്ന പുതിയ ഉപജീവന തന്ത്രം ഒരു വികസന മാതൃകയായി രൂപപ്പെടുത്താൻ കഴിയും.സംഘടിത മാർക്കറ്റിംഗ് രീതികൾ ആവശ്യമില്ലാത്ത ചുറ്റുവട്ടത്തുള്ള രണ്ടോ മൂന്നോ വാർഡുകളിലെ 1500 വീടുകളെ ലക്ഷ്യം വച്ചുള്ള ഉല്പന്നങ്ങളുടെ നിർമ്മാണ രീതികളും പ്രസക്തമാണ്.
ടി മാതൃക അന്യസംസ്ഥാന ഉല്പന്നങ്ങളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് തടയുന്നതിനും പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും സന്പദ്വ്യവസ്‌ഥയുടെ ശാക്തീകരണത്തിനും ഇടനൽകും
സെല്ലോ ടേപ്പ്
ഉല്‌പനങ്ങളുടെ പാക്കിംഗ് ,ഓഫീസുകൾ,വീടുകൾ,കൊറിയർ & കാർഗോ,കയറ്റുമതി രംഗം,തുടങ്ങിയ ജീവിതത്തിന്റെ നാനാ മേഖലയിലും സെല്ലോ ടേപ്പുകളും , പാക്കിംഗ് ടേപ്പുകളും ഉപയോഗിക്കുന്നു.കേരളത്തിലെ ആഭ്യന്തര ഉപയോഗത്തിന്റെ എഴുപത് ശതമാനവും നിർവഹിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ ഉല്‌പാദിപ്പിച്ച് നമ്മുടെ നാട്ടിലേക്കെത്തുന്ന ഉല്‌പനങ്ങളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുടിൽ വ്യവസായമായി സെല്ലോടേപ്പ് നിർമ്മാണം നടന്നുവരുന്നു.ചെറിയ മുതൽ മുടക്കിൽ കേരളത്തിൽ ആരംഭിക്കാൻ കഴിയുന്ന കുടുംബ സംരംഭമാണ് സെല്ലോടേപ്പുകളുടെയും, പാക്കിംഗ് ടേപ്പുകളുടെ നിർമ്മാണം,അസംസ്‌കൃത വസ്തുക്കളായ ജംബോ റോളുകളും ,പേപ്പർ കോറും സുലഭമായി ലഭ്യമാണ് .വീടുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ഒഴിവ് സമയം പ്രയോജനപ്പെടുത്തിയും ടി സംരംഭം ആരംഭിക്കാൻ കഴിയും.
മാർക്കറ്റിംഗ്
സെല്ലോടേപ്പും, പാക്കി൦ഗ് ടേപ്പു൦ വിപണനത്തിന് വിതരണക്കാരെ നിയമിച്ചുള്ള മാർക്കറ്റിംഗ് രീതിയാണ് അഭികാമ്യം.കൂടുതൽ ഉപയോഗമുള്ള കംന്പനികളെയും സ്ഥാപനങ്ങളെയും കണ്ടുപിടിച്ച് നേരിട്ട് സപ്ലൈ ചെയ്‌യുന്ന രീതി ഗുണകരമാണ്.ചുരുക്കം സ്ഥാപനങ്ങൾക്ക് അവരുടെ പേര് പ്രിൻറ് ചെയ്‌തിട്ടുള്ള ടേപ്പുകളും ആവശ്യമായ് വരും.ഇത്തരം ടേപ്പിന്റെ ജംബോ റോളുകൾ പ്രിന്റ് ചെയ്‌ത് വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.സാമൂഹ മാധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകിയും ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകിയും വിതരണക്കാരെ കണ്ടെത്താൻ സാധിക്കും
നിർമ്മാണരീതി
സെല്ലോടേപ്പ്പിന്റെയും, പാക്കി൦ഗ് ടേപ്പ്പിന്റെയും ജംബോ റോളുകൾ വാങ്ങിയാണ് നിർമ്മാണം നടത്തുന്നത്.288 mm വീതിയിൽ 1000 m നീളമുള്ള റോളുകളായാണ് ജംബോറോളുകൾ ലഭിക്കുന്നത്.ഇതോടൊപ്പം പേപ്പർ കോറുകളും വാങ്ങണം.കോർക്കട്ടിംങ് യന്ത്രം ഉപയോഗിച്ച് പേപ്പർ കോറിനെ നിശ്‌ചിത രീതിയിൽ കട്ട് ചെയ്‌തെടുക്കും തുടർന്ന് ടേപ്പ് സ്പ്ലീറ്റി൦ഗ് മിഷ്യൻ ഉപയോഗിച്ച് 65 മീറ്റർ നീളത്തിൽ ടേപ്പ് പേപ്പർ കോറിൽ ചുറ്റിയെടുക്കും
കൂടുതലായി ഉപയോഗിക്കപ്പെടുന്നത് 48mm വീതിയിലുള്ള ടേപ്പുകളാണ്.ടി രീതിയിലുള്ള 6 ടേപ്പുകൾ ഒരേസമയം നിർമ്മിക്കാൻ സാധിക്കും.ഒരു ജംബോ റോളിൽ നിന്നും 92 ചെറിയ ടേപ്പുകൾ നിർമ്മിക്കാൻ കഴിയും .ടി ടേപ്പുകളെ പ്ലാസ്റ്റിക് ഫിലിം ട്യൂബുകൾക്കുള്ളിൽ നിറച്ച് പിന്നീട് വലിയ കാർട്ടൺ ബോക്സുകളാൽ പായ്ക്ക് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്
മൂലധന നിക്ഷേപം
1.ടേപ്പ് സ്‌പ്ലിറ്റിംങ് മെഷീൻ -1,40,000
2 . കോർകട്ടർ -40,000
3 .അനുബന്ധ സംവിധാനങ്ങൾ -25,000
——————————
1 ,85 ,000
പ്രവർത്തന മൂലധനം
1,00,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
———
(പ്രതിദിനം 4 cm വീതിയുള്ള 1070 Nos സെല്ലോ ടേപ്പ് നിർമിക്കുന്നതിനുള്ള ചിലവ് )
1. ജംബോറോൾ ( 100kg *190.00 ) =19,000.00
2. വേതനം =1000.00
3. പായ്ക്കിങ് അനുബന്ധ ചിലവുകൾ =500.00
———————
ആകെ 20,500.00
—————————
വരവ്
————
(പ്രതിദിനം 1070 Nos സെല്ലോടേപ്പുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
= 38.00
കമ്മീഷൻ കഴിച്ച് ഉല്പാദകന് ലഭിക്കുന്നത് =28.00
1070 Nos *28.00 =29960.00
ലാഭം
വരവ് =29960.00
ചിലവ് =20500.00
—————–
ലാഭം 9460.00
——————-
പരിശീലനം
സെല്ലോ ടേപ്പ് പാക്കി൦ഗ് ടേപ്പ് നിർമ്മാണത്തിന് പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും 0485 2999990