മെറ്റൽ-വുഡ്-സിമന്റ്  പ്രൈമറുകളുടെ നിർമ്മാണം 

മഹാമാരികാലത്തിന്റെ അവസാനപാദത്തിൽ സന്പദ്‌ വ്യവസ്ഥയ്‌ക്കൊപ്പം വ്യവസായരംഗവും ഉണർവിന്റെ പാതയിലാണ്. സൂക്ഷ്മ – ചെറുകിട വ്യവസായങ്ങൾ കൂടുതലായി രജിസ്റ്റർ ചെയപ്പെടുന്നു.ടി സംരംഭങ്ങൾക്കെല്ലാം പിന്നിൽ വിദേശത്തും സ്വദേശത്തും തൊഴിൽ നഷ്‌ടം നേരിട്ട അഭ്യസ്ഥ വിദ്യരുടെ ഇടപെടലുകളാണുള്ളത്. തൊഴിലിടങ്ങൾ അരക്ഷിതമാകുന്നു എന്നുള്ള തിരിച്ചറിവാണ് മുഖ്യകാരണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസായ പ്രോത്സാഹന പദ്ധതികളും ഗുണകരമായി മാറി. കൃഷി -ഭക്ഷ്യ സംസ്‌കരണം , മൃഗസംരക്ഷണം, വിദ്യാഭ്യാസരംഗം, നിർമ്മാണ മേഖല , നിത്യോപയോഗ ഉൽപന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ ഉപയോഗപെടുത്തുന്ന ഉല്‌പന്നങ്ങൾക്കായി ഇപ്പോഴും കേരളം അന്യസംസ്ഥാനങ്ങളിലെ നിർമ്മാതാക്കളെയാണ് ആശ്രയിക്കുന്നത്. ഇവയിൽ 65% ഉല്‌പന്നങ്ങളും കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കാൻ സാധിക്കുന്നവയാണ്. വ്യവസായങ്ങൾ സുഗമമാക്കൽ നടപടിപ്രകാരം ലൈസൻസുകൾ ഉദാരമാക്കിയും വായ്‌പകൾ അനുവദിച്ചും കേരളത്തെ സംരംഭകസൗഹൃദമാക്കുന്നതിന് മുൻഗണന ക്രമത്തിലുള്ള പദ്ധതികൾ ഗവൺമെന്റും നടപ്പാക്കി വരുന്നു. സൂക്ഷ്മ -ചെറുകിട ഉല്പാദന മേഖലകളിൽ ഉൾപ്പെടുന്ന ചെറുകിട സംരംഭങ്ങളിലൂടെ വ്യവസായരംഗത്തേക്ക് പ്രവേശിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് 

നിർമ്മാണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന സിമന്റ് പ്രൈമർ, വുഡ് പ്രൈമർ, മെറ്റൽ പ്രൈമർ എന്നിവയുടെ നിർമ്മാണം എല്ലാകാലത്തും പ്രസകതമാകുന്ന സംരംഭമാണ്. 

എന്താണ് പ്രൈമർ

പെയിന്റിംഗ് , പോളിഷിംഗ് എന്നിവ നടത്തുന്നതിന് മുൻപ് പ്രതലത്തെ തുരുന്പ്, പായൽ, ഈർപ്പം എന്നിവയിൽ നിന്നും സംരംക്ഷിച്ച് പ്രതലത്തിന്ന് സുരക്ഷയും പെയിന്റിന് സംരക്ഷണവും നൽകുന്ന രാസകവചമാണ്  പ്രൈമർ.

മെറ്റൽ പ്രൈമർ

കട്ടിംഗ് , വെൽഡിംഗ്, ഗ്രൈൻഡിംഗ് എന്നിവ മൂലവും ചരക്ക് നീക്കം നടത്തുന്പോഴും ഉണ്ടാകുന്ന കേടുപാടുകൾ മൂലവും ,തുരുന്പ് എടുക്കുന്നതുമൂലവും ലോഹത്തിനുണ്ടാക്കാവുന്ന നാശത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന്നാണ് മെറ്റൽ പ്രൈമർ ഉപയോഗിക്കുന്നത് , ലോഹങ്ങൾ ചൂടിൽ വികസിക്കുകയും തണുപ്പിൽ സങ്കോചിക്കുകയും ചെയ്‌യും. ഈ സ്വഭാവം പരിഗണിച്ചാണ് മെറ്റൽ പ്രൈമർ നിർമ്മിക്കുന്നത്

വുഡ് പ്രൈമർ

തടിയുടെ പ്രതലം വിള്ളലുകളും ,സൂഷിരങ്ങളും നിറഞ്ഞതാണ് .തടിയിൽ ജലാംശവുമുണ്ട് . ജലാംശത്തിൽ പെയിന്റിംഗ് ഇളകിമാറുന്നതിനുള്ള സാദ്ധ്യത കൂടുതലാണ് .കൂടാതെ നിർമ്മാണസമയത്ത് മലിനജലം ,സിമന്റ് ,എന്നിവയുടെ സാമിപ്യം മൂലം തടിയ്‌ക്ക് നിറവ്യത്യാസം സംഭവിക്കുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്. ടി പ്രശ്‍നങ്ങളിൽ നിന്നും തടിയെ സംരക്ഷിക്കുന്നതിനാണ് വുഡ് പ്രൈമർ ഉപയോഗിക്കുന്നത് .തടി തണുപ്പ് കാലത്ത് ഈർപ്പം വലിച്ചെടുത്ത് വികസിക്കുകയും ചൂടുകാലത്ത് ചുരുങ്ങുകയും ചെയ്‌യും 

സിമന്റ് പ്രൈമർ 

നന്നായി പ്ലാസ്റ്റർ ചെയ്‌ത ഭിത്തിയിലും സൂഷിരങ്ങൾ അവശേഷിക്കും,കൂടാതെ ക്ഷാരാംശവും ഈർപ്പവും നിലനിൽക്കും. ഇവ പെയിന്റന്റെ നിറത്തെയും ,കാലാവധിയെയും ദോഷകരമായി ബാധിക്കും .സിമന്റ് പ്രൈമർ ഈ കുറവുകൾ പരിഹരിച്ച് ഭിത്തികൾക്ക് കൂടുതൽ ഈട് നല്‌കി ആയുസും ഭംഗിയും മെച്ചപ്പെടുത്തും 

സാദ്ധ്യതകൾ 

കേരളത്തിന്റെ നിർമ്മാണ മേഖലയിലും ഫാബ്രിക്കേഷൻ രംഗത്തും ഉപയോഗിക്കുന്ന എല്ലാ ഉല്പന്നങ്ങളുടേയും വിപണികുത്തക അന്യസംസ്ഥാന നിർമ്മാതാക്കൾക്കാണ്. വിരലിൽ എണ്ണാവുന്ന കന്പനികൾ മാത്രമാണ് കേരളത്തിലുള്ളത് . ഉല്പന്നങ്ങൾക്ക് ഉയർന്ന വിലയുമാണ് വിപണിയിലുള്ളത്. ചെറുകിട കന്പനികൾ കേരളത്തിൽ ആരംഭിച്ച് പ്രൈമറുകൾ , തിന്നർ , സോൾവെന്റ് സിമന്റ് ,പോളിഷുകൾ തുടങ്ങിയ ഉല്പന്നങ്ങൾ ഗുണമേന്മ നിലനിർത്തികൊണ്ട് തന്നെ വിലകുറച്ച് ഉല്പാദിപ്പിച്ച് വിതരണം നടത്താൻ സാധിക്കും. കമ്മീഷൻ കൂടുതൽ നല്‌കി ഹാർഡ്‌വെയർ ഷോപ്പ് വഴിയും, നിർമ്മാണ കേന്ദ്രങ്ങൾക്ക് നേരിട്ടും വിതരണം നടത്താം. അസംസ്‌കൃത പദാർത്ഥങ്ങൾ സുലഭമായി ലഭിക്കും. ചെറിയ മുതൽ മുടക്കിൽ വ്യവസായം ആരംഭിക്കാൻ കഴിയും. 

നിർമ്മാണരീതി

 മിനറൽ സ്‌പിരിറ്റ്‌ ,സി .എൻ.എസ് .എൽ റസിൻ റെഡ് ഓക്‌സൈഡ് ,ക്യാസ്റ്റർ ഓയിൽ ,കോന്പിനേഷൻ ഡ്രയർ ,ഡ്രൈ ഫിലിം ബയോസൈഡ് എന്നിവയാണ് മെറ്റൽ പ്രൈമറിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ . ബോൾ മിൽ ഉപയോഗിച്ച് റെസിനും മിനറൽ സ്‌പിരിറ്റും ചേർത്ത് ഓക്‌സൈഡ് അരച്ചെടുക്കും.ദീർഘനേരം ഈ പ്രക്രിയ തുടരേണ്ടിവരും. ഇങ്ങനെ ലഭിക്കുന്ന പിഗ്മെന്റ് മിക്‌സിംഗ് ടാങ്കിൽ സൂക്ഷിക്കും. തുടർന്ന് ക്യാസ്റ്റർ ഓയിൽ ,കോന്പിനേഷൻ ഡ്രയർ  എന്നിവ ചൂടാക്കി ഇളക്കി യോജിപ്പിച്ച് തയാറാക്കും.തുടർന്ന് ഇവ പിഗ്‌മെന്റിനൊപ്പം ചേർക്കും.തുടർന്ന് ആവശ്യമുള്ള അളവിൽ റെസിൻ ,മിനറൽ സ്‌പിരിറ്റ്  തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കൾ വീണ്ടും ചേർത്ത്  രണ്ട്‌  മണിക്കൂർ വരെ മിക്‌സിംഗ് നടത്തണം. ഒരു ദിവസം സൂക്ഷിച്ചതിനു ശേഷം വിസ്‌കോസിറ്റി പരിശോധികും.വിസ്‌കോസിറ്റി ആവശ്യാനുസരണം നിലനിർത്തിയതിന് ശേഷം പായ്‌ക്ക് ചെയ്‌ത്‌  വിപണിയിലെത്തിക്കാം. 

വുഡ് പ്രൈമർ 

ടൈറ്റാനിയം ഡയോക്‌സൈഡ്, ചൈന ക്ലേ, റെസിൻ, ക്യാസ്റ്റർ ഓയിൽ, ഡ്രയർ, ബയോസൈഡ് , മിനറൽ സ്‌പിരിറ്റ്‌  തുടങ്ങിയവയാണ് വുഡ് പ്രൈമറിന്റെ അസംസ്‌കൃത വസ്‌തുക്കൾ.നിർമ്മാണ രീതി മെറ്റൽ പ്രൈമർ നിർമ്മാണത്തിന് സമാനമാണ്. 

സിമന്റ് പ്രൈമർ

 ടൈറ്റാനിയം ഡയോക്‌സൈഡ് , ചൈന ക്ലേ ,കാവോലിൻ ക്ലേ ,അക്കർലിക്  എമൽഷൻ , ഗം, ബയോസൈഡ് , ഫിൽറ്റേഡ് വാട്ടർ എന്നിവയാണ് സിമന്റ് പ്രൈമർ നിർമ്മാണത്തിന്റെ അസംസ്‌കൃത വസ്‌തുക്കൾ. നിർമ്മാണ രീതി മുൻപ് വിവരിച്ചതിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത് .

മൂലധന നിക്ഷേപം 

  1. ബോൾ മില്ല്                                                                  – 1,00,000.00                                                                                                 
  2. മിക്‌സിംഗ് ടാങ്ക്                                                               50,000.00
  3. ലിഡ് പ്രെസ്സിംഗ്‌ യന്ത്രം                                                    60,000.00
  4. ത്രാസ്സ് അനുബന്ധ ഉപകരണങ്ങൾ                                  25,000.00

ആകെ                                                                              – 2,35,000.00

പ്രവർത്തന വരവ്- ചിലവ് കണക്ക്

ചിലവ്

 (പ്രതിദിനം 250 ലിറ്റർ മെറ്റൽ പ്രൈമർ ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ്) 

  1. ഓക്‌സൈഡ് ,റെസിൻ ,ക്യാസ്റ്റർ ഓയിൽ ,ബയോസൈഡ് ,

           മിനറൽ സ്‌പിരിറ്റ്‌ ,എന്നിവയുടെ വില                                         -17992.00

2. പായ്‌ക്കിംഗ് മെറ്റീരിയൽ ചാർജ്                                                   – 1000.00 

3. വേതനം                                                                                    – 700.00

4. മാർക്കറ്റിംഗ് ചാർജ്                                                                      – 500.00

     ആകെ                                                                                         20192.00

വരവ് 

(പ്രതിദിനം  250 ലിറ്റർ മെറ്റൽ പ്രൈമർ നിർമ്മിച്ച് വില്‌പന നടത്തുന്പോൾ ലഭിക്കുന്നത്) 

1L MRP                                                                           – 160.00

കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്                           – 125.00

    

           125*250 L   = 31250.00

ലാഭം      

വരവ്                                                                                      -31250.00                                                               

ചിലവ്                                                                                   – 20192.00

ലാഭം                                                                                    11058.00

വുഡ് പ്രൈമർ , സിമന്റ് പ്രൈമർ എന്നിവയുടെ വരവ്-ചിലവ് കണക്ക് ചെറിയ വ്യതിയാനങ്ങൾ വിധേയമാണ്

സാങ്കേതികവിദ്യ, പരീശീലനം 

പിറവം അഗ്രോപാർക്കിൽ സാങ്കേതികവിദ്യയും പരിശീലനവും ലഭിക്കും  0485 -2242310 

Projects

Share This