മഹാമാരിക്കാലത്ത് 3 ഉപജീവന സംരംഭങ്ങൾ 

കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയും തൊഴിൽ രംഗത്തും കോവിഡ് 19 ഏല്‌പിച്ച ആഘാതം വലിയ തോതിൽ നമ്മുടെ സന്പദ് വ്യവസ്ഥയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. മനുഷ്യ വിഭവ ശേഷിയുടെ കയറ്റുമതിയിലൂടെ നാം ആർജ്ജിച്ചെടുത്തിരുന്ന വിദേശ നാണ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ലായ ഗൾഫ് മേഖലയിൽ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. നിരവധിയാളുകൾക്ക് തൊഴിൽ നഷ്‌ടം നേരിട്ട് തിരികെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട സ്ഥിതി വന്നു.  തിരിച്ച് വന്ന ആളുകളിൽ ഭൂരിഭാഗത്തിനും ഇനി അറബി നാടുകളിൽ പോയി പഴയ തൊഴിലിൽ പ്രവേശിക്കാനോ പുതിയ തൊഴിൽ നേടുന്നതിനോ ഉള്ള സാധ്യത വിരളമാണ്. മഹാമാരിക്കാലത്തെ സാന്പത്തികമാന്ദ്യകാലത്ത് കേരളത്തിൽ പുതിയ തൊഴിൽ നേടുക എന്നതും എളുപ്പമാകില്ല. ഈ സാഹചര്യത്തിൽ ഉപജീവന സംരംഭങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.

നാനോ സംരംഭങ്ങൾ 

5 ലക്ഷം രൂപ മുതൽ മുടക്കുള്ള 5HP യിൽ താഴെ ശേഷിയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്ന മലിനീകരണ രഹിത വ്യവസായങ്ങളെയാണ് നാനോ സംരംഭങ്ങൾ എന്ന് നിർവചിച്ചിട്ടുള്ളത്. ടി നിർവചനത്തിൽ കീഴിൽ വരുന്ന ചെറുകിട ഉല്പാദന യൂണിറ്റുകൾ വീടുകളിൽ ആരംഭിക്കുന്നതിന് ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ട്. വീട്ടിൽ തന്നെയുള്ള വൈദ്യുതി ഉപയോഗപ്പെടുത്തുകയും ആയതിന് ഗാർഹിക നിരക്കിലുള്ള ചാർജ് തന്നെയാണ് ബാധകമാവുക. കുടുംബാംഗങ്ങളുടെ തന്നെ സേവനം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾക്കായി കൂടുതൽ പണം മുടക്ക് നടത്താതെ വീട്ടിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെറിയ ഉപജീവന സംരംഭങ്ങൾ കഴിയും.

ചെറുകിട ഉല്പാദന യൂണിറ്റുകളിൽ ആരംഭിക്കുന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ബൾക്ക് പായ്‌ക്കുകളിൽ വിറ്റഴിക്കാൻ കഴിയും.

വീടുകളിൽ ദൈനദിനം ഉപയോഗിക്കുന്ന ഉല്പന്നങ്ങൾ എല്ലാം തന്നെ ഇപ്പോൾ വഴി വക്കുകളിൽ താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ വഴി വില്‌പന നടത്തുന്നു. ടി ഉല്പന്നങ്ങൾക്ക് ബ്രാൻഡ് ഉല്പന്നങ്ങളേക്കാൾ വില കുറവായതിനാൽ കൂടുതൽ ഉപഭോക്താക്കൾ  വാങ്ങുന്നുമുണ്ട്. ഇത്തരത്തിൽ ആരംഭിക്കാൻ കഴിയുന്ന 3 സംരംഭങ്ങളെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.

1. കായം നിർമ്മാണം 

കേരളത്തിലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഉല്പന്നമാണ് കായം. കൂടാതെ ഹോട്ടലുകൾ,കാറ്ററിംഗ് സ്ഥാപനങ്ങൾ ,ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളെല്ലാം കായം കൂടുതൽ അളവിൽ ഉപയോഗിക്കുന്നു. കായം വിപണിയുടെ 98% കൈയടക്കി വെച്ചിരിക്കുന്നത് അന്യസംസ്ഥാന നിർമ്മാതാക്കളാണ്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്നതും ലാഭകരവുമായ സംരംഭമാണ് കായം നിർമ്മാണം. പൊടി രൂപത്തിലും കേക്ക് രൂപത്തിലും കായം വിപണിയിൽ ലഭ്യമാണ്.

സാങ്കേതികവിദ്യ 

കായം നിർമ്മിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പാരന്പര്യ കൂട്ട് വളരെ പ്രാധാന്യമർഹിക്കുന്നു. കായത്തിന്  സുഗന്ധവും ടേസ്റ്റും ലഭിക്കുന്നതിന് കോംബിനേഷൻ വളരെ പ്രധാനമാണ്. വിദഗ്‌ധ പരീശീലനം നേടി നിർമ്മാണം ആരംഭിക്കാം. അസംസ്‌കൃത വസ്‌തുക്കളും പായ്‌ക്കിംഗ് മെറ്റീരിയലുകളും തമിഴ് നാട്ടിൽ നിന്നും സുലഭമായി ലഭിക്കും. പിറവം അഗ്രോപാർക്കിൽ കായം നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യയും പരിശീലനവും ലഭ്യമാണ്. ഫോൺ നന്പർ: 0485 2242310, 9446713767

മൂലധനനിക്ഷേപം

യന്ത്രങ്ങൾ                                                    – 1,00,000.00

പ്രവർത്തന മൂലധനം                                     – 50,000.00

ആകെ                                                          – 1,50,000.00

10Kg  കായം നിർമ്മിക്കുന്നതിനുള്ള ചിലവ്  522*10 =5,220.00

10Kg കായം നിർമ്മിക്കുന്പോൾ ലഭിക്കുന്ന ഉൽപന്നത്തിന്റെ അളവ് =13Kg

13 Kg യുടെ വില്‌പന വില = 18,200.00

കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 11830.00

ലാഭം=6,610.00 

2. ഫ്രൂട്ട്  ജാം – സോസ് 

ജാം- സോസ് എന്നിവയുടെ ഉപഭോഗം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കുട്ടികൾ വീട്ടിലിരിക്കുംന്പോൾ ഇതുപോലുള്ള ഉൽപന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിരിക്കുകയാണ്. രാസപദാർത്ഥങ്ങൾ ചേർത്ത് സൂക്ഷിപ്പ് കാലാവധി വർദ്ധിപ്പിക്കാതെ ജാം-സോസ്  എന്നിവ വീട്ടിൽ നിർമ്മിച്ച് ഹോട്ടലുകൾക്കും ബേക്കറികൾക്കും എത്തിച്ച് നല്‌കാം. കൂടാതെ വഴിയോര കച്ചവടക്കാർക്ക് നല്‌കിയും വിപണനം നടത്താം. ടൊമാറ്റോ, പൈനാപ്പിൾ, മുന്തിരി, മിക്‌സഡ് ജാമുകളും, സോയ ടൊമാറ്റോ ചില്ലി സോസുകളും നിർമ്മിച്ചും വിപണിയിലിറക്കാം.

മൂലധന നിക്ഷേപം 

യന്ത്രങ്ങൾ ,സംവിധാനങ്ങൾ                          – 50,000.00

പ്രവർത്തന മൂലധനം                                      – 50,000.00

ആകെ                                                           – 1,00,000.00

വരവ് ചിലവ് കണക്ക് 

a) ജാം 20 kg ഉൽപാദന ചിലവ്                         – 1380.00

b)250 gm വീതമുള്ള 80 ഗ്ലാസ്സ് ബോട്ടിലുകളിൽ നിറച്ച് വിൽകുന്പോൾ MRP

80*40 =3200.00

c)കമ്മീഷൻ കിഴിച്ച് ഉല്പാദകന്‌ ലഭിക്കുന്നത്.       – 2560.00

ലാഭം                                                                -2560-1380 =1180

3.ആവിയിൽ വേവിച്ച പലഹാരങ്ങൾ

 

മഹാമാരിക്കാലത്ത് ഹോട്ടലുകളുളെല്ലാം തൊഴിലാളികളെ കുറച്ച് ആവശ്യമായ ഉല്പന്നങ്ങൾ പുറത്ത് നിന്ന് വാങ്ങി പാഴ്‌സൽ നൽകുന്ന പുതിയ   ബിസിനസ്സ് മോഡൽ വിജയകരമായി പരീക്ഷിച്ചു

അപ്പവും ഇടിയപ്പവും ഇഡ്‌ലിയും രാവിലെ സമയങ്ങളിൽ വീടുകളിൽ നിർമ്മിച്ച് ഹോട്ടലുകളിൽ ഓർഡർ അനുസരിച്ച് വിതരണം നടത്താൻ കഴിയും ,കൂടാതെ രാവിലെ 8 മണി മുതൽ തേങ്ങയും ശർക്കരയും നിറച്ച ഇല അട ,കൊഴുക്കട്ട ,എന്നിവ ബേക്കറികളും ചെറിയ ചായക്കടകൾ വഴിയും വിതരണം ചെയ്‌യാം.അധികം മൽസരമില്ലാത്ത വിപണിയാണിത്.

മൂലധന നിക്ഷേപം

യന്ത്രങ്ങൾ                                                              – 1,00,000.00

പ്രവർത്തന മൂലധനം                                               – 50,000.00

ആകെ                                                                    – 1,50,000.00

വരവ് ചിലവ് കണക്ക്

 പ്രതിദിനം അപ്പം ,ഇടിയപ്പം ,ഇഡലി ,അട ,കൊഴുക്കട്ട ,എന്നിവയെല്ലാം ചേർത്ത് 1000 എണ്ണം നിർമ്മിക്കുന്നതിന്റെ ചിലവ്

ചിലവ്                                   1000 * 2.50   = 2500

വരവ്                                     1000 *5.00   = 5000

ലാഭം                                      5000-2500  = 2500                         

ലൈസൻസുകൾ 

ഉദ്യം രജിസ്‌ട്രേഷൻ ,ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷൻ,പാക്കേജിംഗ് ലൈസൻസ് എന്നിവ നേടിയിരിക്കണം

Projects

Share This