മഹാമാരിക്കൊപ്പം ജീവിക്കാൻ നാം പഠിച്ച് വരുകയാണ്. സാമൂഹിക ഇടപെടലുകളും വളരെ പെട്ടന്നാണ് മാറിമറിഞ്ഞത്. ലോകത്തിന്റെ ഉൽപാദന വാങ്ങൽ വില്ക്കൽ രീതികളെലാം പുനഃക്രമീകരിക്കപ്പെട്ടു. അതിജീവനത്തിനും ഉപജീവനത്തിനും പുതിയ മാതൃകകൾ സൃഷ്ടിക്കപ്പെട്ടു. സ്വയം സംരംഭങ്ങൾ കൂടുതൽ പ്രസക്തമായി. ഈ രംഗത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ ഗവൺമെന്റ് ലൈസൻസിംഗ് നടപടി ക്രമങ്ങൾ ലഘുകരിക്കുകയും നിരവധി വായ്‌പ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്‌തു.
കേരളത്തിൽ വിറ്റഴിയുപെടുന്ന ഉല്പന്നങ്ങളെ സംബന്ധിച്ച് അടുത്ത കാലത്ത് നടന്ന പഠനം വെളിവാക്കുന്നത് കേരളത്തിൽ വിറ്റഴിയുന്ന ചെറുകിട ഉല്പന്നങ്ങളെ 90% അന്യസംസ്ഥാനങ്ങളിൽ കുടിൽ വ്യവസായമായി ഉല്പാദിപ്പിക്കുന്നവയാണ് എന്നതാണ് . ഗവൺമെന്റ് നാനോ കുടുംബസംരംഭങ്ങൾക്ക് കൂടി അനുമതിയും പ്രോൽസാഹനവും നൽകുന്ന പശ്ചാത്തലത്തിൽ ഇത്തരം ഉല്പന്നങ്ങളിൽ ഭൂരിഭാഗവും നമുക്ക് കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയും. കോവിഡ് കാലത്തും കേരളം നല്ലൊരു വിപണിയായി നിലനിന്നു എന്നതിനാൽ വില്പ്പനയ്‌ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. മഹാമാരിക്കാലത്തിനപ്പുറം ചെറുകിട ഉല്പന്നങ്ങളിൽ ഒരു സ്വയം പര്യാപ്‍തത സാധ്യമാക്കാൻ സാധിക്കും
ഷൂ പോളിഷ്
മലയാളികൾ പരന്പരാഗത വസ്‌ത്രമായ മുണ്ടിനൊപ്പവും പാൻസിനൊപ്പവും ഷൂ ഉപയോഗിക്കുന്നവരാണ് . ഷൂ ഉപയോഗിക്കുന്നവർക്കെല്ലാം ഷൂ പോളിഷുകൾ ആവശ്യമുണ്ട്. ഇന്ന് വിപണയിൽ ലഭ്യമായ ഷൂ പോളിഷുകളുടെയെല്ലാം നിർമ്മാണം അഞ്ചിൽ താഴെ കന്പനികളിലൂടെയാണ് നടക്കുന്നത്. ടാൻ, ബ്ലാക്ക് കളറുകളിലുള്ള പോളിഷുകൾക്ക് ആണ് കൂടുതൽ ഡിമാന്റ്. ന്യൂട്രൽ പോളിഷുകളും വിപണിയിൽ എത്തുന്നുണ്ട്. ചെറിയ സംവിധാനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന കുടുംബസംരംഭമാണ് ഷൂപോളിഷ് .അസംസ്‌കൃത വസ്‌തുക്കളെല്ലാം തന്നെ കേരളത്തിൽ ലഭ്യമാണ് . ചെരുപ്പ് കടകളിലും സ്റ്റേഷനറി സ്റ്റോളുകളിലും വില്‌പന നടക്കുന്നുണ്ട്.
മാർക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ചിട്ടുള്ള മാർക്കറ്റിംഗിനാണ് അഭികാമ്യം.ചെരുപ്പുകളുടെ വിതരണം നടത്തുന്ന വിതരണക്കാരെ കണ്ടെത്തുന്നത് കൂടുതൽ ഗുണകരമാണ്. പാത്രങ്ങളിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകിയും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിംഗ് നടത്തിയും വിതരണക്കാരെ കണ്ടെത്താം.പ്രാദേശികമായി നേരിട്ടുള്ള വിതരണത്തിനും സാദ്യതയുണ്ട്.
നിർമ്മാണരീതി
സിലിക്കോൺ ഓയിൽ ,സോൾവെന്റ് ബേസിഡ് കളർ,ഡിസ്റ്റൽഡ് വാട്ടർ അനുബന്ധ ചേരുവകളും ഉൾപെടുത്തുന്നതാണ് ഷൂപോളിഷ് നിർമ്മാണത്തിന്റെ അസംസ്‌കൃത വസ്‌തുക്കൾ. മുകളിൽ സൂചിപ്പിച്ച അസംസ്‌കൃത പദാർത്ഥങ്ങൾ നിശ്ചിത അനുപാതത്തിൽ കുറഞ്ഞ ആർ.പി.എം മിക്‌സിംഗ് മിഷ്യനിൽ സംയോജിപ്പിച്ചെടുക്കും. തുടർന്ന് 50 ml ,100ml വീതം ബോട്ടിലുകളിൽ നിറച്ച് വിപണിയിലെത്തിക്കാം.
മൂലധന നിക്ഷേപം
- മിക്‌സിംഗ് ടാങ്ക് – 60,000.00
- അനുബന്ധ സംവിധാനങ്ങൾ – 20,000.00
- പ്രവർത്തന മൂലധനം – 50,000.00
ആകെ – 1,30,000.00
പ്രവർത്തന വരവ് – ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 50 ലിറ്റർ പോളിഷ് നിർമ്മിക്കുന്നതിനുള്ള ചിലവ് )
- സിലിക്കോൺ ഓയിൽ ,കളർ ഡിസറ്റൽഡ് വാട്ടർ – 9800.00
- ബോട്ടിൽ- ക്യാപ്പ് -ലേബൽ 500*5.50. – 2750.00 –
- പായ്‌ക്കേജിംഗ് & ട്രാൻസ് പോർട്ടേഷൻ – 500.00
- അനുബന്ധ ചിലവുകൾ. – 500.00
ആകെ – 13550.00
വരവ്
(പ്രതിദിനം 50 ലിറ്റർ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
1. 100ml MRP. – 100.00
2. വില്പനക്കാരുടെയും വിതരണക്കാരുടെയും
കമ്മിഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് – 65.00
65.00*500 – 32,500.00
ലാഭം
വരവ് – 32500.00
ചിലവ് – 13550.00
ലാഭം – 18950.00
ലൈസൻസുകൾ
ഉദ്യം രജിസ്‌ട്രേഷൻ ,ജി.എസ് .ടി, പായ്‌ക്കേജിംഗ് ലൈസൻസ് എന്നിവ നേടി, കെ-സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്‌ത് വ്യവസായം ആരംഭിക്കാം .