കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ചെറുകിട വ്യവസായത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ട് . നാനോ കുടുംബ സംരംഭങ്ങൾക് അനുമതി ലഭ്യമാവുകയും; 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ നികുതി വലയിൽ നിന്ന് ഒഴുവാക്കുകയും ചെയ്തതോടെ ചെറുകിട വ്യവസായ രംഗം കൂടുതൽ ആകർഷകമാക്കി.വിദേശജോലികൾ ശാശ്വതമല്ലാതായി തീർന്നതോടെ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടേണ്ട സ്ഥിതിയിൽ ആണ് മലയാളി ഇന്ന് ; അയൽ സംസ്ഥാനങ്ങൾ ചെറുകിട ഉല്പാദന യൂണിറ്റുകൾ വഴി നിരവധി തൊഴിലവസരങ്ങളും സംരംഭകസാധ്യതകളും സൃഷ്ടിച്ചപ്പോൾ ഇത്തരം സംരഭങ്ങളെ ഭയപ്പാടോടെ നോക്കികണ്ട് ഒഴിഞ്ഞു നിൽക്കുന്ന സമൂഹമായി നാം മാറി.
ചെറുകിട വ്യവസായ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് ഗവണ്മെന്റ് ഈ മേഖലയുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട് .
ഉപഭോക്ത്ര വിപണിയിലേക്ക് കണ്ണ് തുറന്നു നോക്കിയാൽ ഇത്തരത്തിൽ ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങൾ നമുക്ക് മുന്നിലേക്കു വന്നുചേരും.ചെറുകിട വ്യവസായമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് റേഡിയേറ്റർ കൂളന്റ്.
സാദ്ധ്യതകൾ
വിവിധതരം എൻജിനുകൾ ; പന്പ് സെറ്റുകൾ തുടങ്ങി കൂളന്റ് ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.കൂടാതെ പുതിയ തലമുറ വാഹനങ്ങളെല്ലാം നിർബന്ധമായും കൂളന്റ് ഉപയോഗിക്കേണ്ടവയാണ് . ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാം എന്നതും പ്രാദേശികമായിപോലും വിപണി നേടാം എന്നതും ഈ വ്യവസായത്തെ ആകർഷകമാക്കുന്നു.സംസ്ഥാനത്ത് കൂളന്റ് നിർമ്മാണ യൂണിറ്റുകൾ നിലവിലുണ്ടെങ്കിലും എൺപത് ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന കൂളന്റുകളാണ്.അസംസ്കൃത വസ്തുക്കൾ പ്രാദേശികമായി ലഭിക്കും എന്നതും ആകർഷണീയമാണ് .
മാർക്കറ്റിംഗ്
പ്രാദേശിക വിപണിയിൽ നേരിട്ട് വിതരണം നടത്തുന്നതിനോടൊപ്പം വിതരണക്കാരെ നിയമിച്ചും വിപണി പിടിക്കാം.ബ്രാൻഡിന് വലിയ പ്രാധാന്യം ഇല്ലാത്തതിനാൽ മാർക്കറ്റിങ് എളുപ്പമാണ്.നിർമാണത്തിലും പായ്ക്കിങ്ങിലും ഗുണമേൻമ നിലനിർത്തുകയാണ് പ്രധാനം.
സാങ്കേതിക വിദ്യ പരിശീലനം
കൂളന്റ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും;പരിശീലനവും കാർഷിക ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ ലഭിക്കും.
ph : 0485 -2242310 ,+91 9446713767
മൂലധന നിക്ഷേപം
1 . മിക്സിങ് ടാങ്ക്. – 30,000
2 . ഫില്ലിംഗ് സംവിധാനങ്ങൾ – 30,000
3 . ഡി മിനറലൈസിങ് പ്ലാന്റ്. – 60,000
4 . അനുബന്ധ ഉപകരണങ്ങൾ – 10,000
———
1,30,000
പ്രവർത്തന മൂലധനം – 1,00,000
———-
ആകെ 2,30,000
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
( പ്രിതിദിനം 200 ലിറ്റർ നിർമ്മിക്കുന്നതിനുള്ള ചിലവ് )
1. മോണോ എത്തിലീൻ –
ഗ്ലൈക്കോൾ –
ഡിമിനറലൈസിങ് വാട്ടർ –
അനുബന്ധ ചേരുവകൾ -11800.00
2. പായ്കിംഗ് -1500.00
3. അനുബന്ധ ചിലവുകൾ -1000.00
————
ആകെ ചിലവ് -14,300.00
വരവ്
( 200 ലിറ്റർ നിർമ്മിച്ച് വില്പന നടത്തുംബോൾ ലഭിക്കുന്നത് )
1. 1 ലിറ്റർ MRP : 200.00
2. വില്പനക്കാരുടെയും വിതരണക്കാരുടെയും കമ്മിഷൻക്കഴിച്ച് ഉല്പാദകന് ലഭിക്കുന്നത് — 120.00
3. 200 ലിറ്റർ x 120.00 =24,000.00
ലാഭം
24000 -14300 =9700.00
ലൈസൻസ് ; സബ്സിഡി
ഉദ്യോഗ് ആധാർ,ഗുഡ്സ് സർവീസ് ടാക്സ് തുടങ്ങിയ ലൈസൻസുകൾ നേടണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പിൽ നിന്ന് സബ്സിഡി ലഭിക്കും