കേരളത്തിലെ ചെറുകിട സംരംഭരംഗത്ത് ഉണർവിന്റെ കാലമാണ്. പ്രളയാനന്തരം പുതിയൊരു
ജീവിതരീതിയും സംസ്‌കാരവും രൂപപ്പെടുകയാണ് കേരളത്തിൽ അതിനനുസൃതമായി നമ്മുടെ
വ്യാവസായിക മനോഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. വൻകിട
ഫാക്ടറികളെക്കാൾ കേരളത്തിന് അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ
സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘ ടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.
സംസ്ഥാന സർക്കാരിന്റെ 2017 ലെ വ്യവസായ നയം ചെറുകിട കുടുംബ സംരംഭങ്ങളെ വലിയ അളവിൽ
പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയും കുറഞ്ഞ മുതൽ
മുടക്കിലും ആരംഭിക്കാവുന്ന വ്യവസായങ്ങൾക്ക് വീട്ടിൽ തന്നെ അവസരം
ഒരുക്കുകവഴി പുതിയ ഒരു ഉല്പാദനപ്രക്രീയയ്ക്ക് തുടക്കം കുറിക്കുവാനും അതുവഴി
സാന്പത്തിക വർദ്ധനവിനും കാരണമാവും.
വലിയ സാങ്കേതിക വിദ്യകളും യന്ത്രങ്ങളും മനുഷ്യപ്രയത്നവും ആവശ്യമില്ലാത്ത
ചെറുകിട സംരംഭങ്ങളുടെ വളർച്ച പുതിയ ഒരു സംരംഭ സംസ്‌കാരത്തിന് വഴിതുറക്കും.
പ്രത്യേകിച്ചും കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ മേഖലയിൽ കുറഞ്ഞ
മുതൽമുടക്കിൽ ആരംഭിക്കാവുന്നതും വിപണി സാദ്യതയുള്ളതുമായ ഒരു സംരംഭമാണ്
പോപ്പ്‌കോൺ നിർമ്മാണം.
പോപ്പ്‌കോൺ
മുൻപ് ഉത്സവപറന്പുകളിലെ ലൈവ് സ്റ്റാളുകളിൽ നിന്നാണ് ലഭിച്ചിരുന്നത്. ഒരു
ആഘോഷ സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ കാത്തിരിക്കണം. ഇന്ന്
ഗ്രാമപ്രദേശങ്ങളിലെ ബേക്കറികളിൽപ്പോലും പോപ്പുകോൺ പായ്‌ക്കറ്റുകൾ
എത്തിത്തുടങ്ങി. സിനിമാതീയേറ്ററുകളിലും,പാർക്കുകളിലുമെല്ലാം ഇപ്പോൾ
സുലഭമായ പോപ്പ്‌കോൺ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോപ്പ്‌കോൺ കുറഞ്ഞ
ചിലവിൽ ലഭിക്കുന്നതും കൂടുതൽ ആളുകൾ ഇഷ്ട്പ്പെടുന്നതുമായഒരു ഉൽപന്നമായി മാറി
. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന
സംരംഭമാണ് പോപ്പ്‌കോൺ നിർമ്മാണം. ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ച് വിവിധ
ഫ്‌ളേവറുകളിൽ നിർമ്മിച്ച് കപ്പുകളിലും പായ്‌ക്കറ്റുകളിലായുമായി
വിപണിയിലെത്തിക്കാം. ചെറുകിട സംരംഭം എന്ന നിലയിൽ ഈ സംരംഭത്തിന് വലിയ
സാധ്യതയുണ്ട്. യന്ത്രങ്ങളും അസംസ്‌കൃത വസ്‌തുക്കളും ലഭിക്കും.
മാർക്കറ്റിങ്
പോപ്‌കോൺ
2 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ
വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‌പന ക്രമീകരിക്കാം പ്രീമിയം
പായ്‌ക്കിംഗിൽ നൂതന ഫ്ലേവറുകൾ ചേർത്ത് നൽകിയാൽ കൂടിയ വിലയ്‌ക്ക് വിൽക്കാം.
നിർമ്മാണരീതി
പോപ്‌കോൺ നിർമ്മാണ യന്ത്രത്തിൽ ആവശ്യത്തിന് എണ്ണ പകർന്നതിന് ശേഷം ആവശ്യമെങ്കിൽ മസാല ചേർത്ത് യന്ത്രസംവിധാനത്തിൽ തന്നെ ഇളക്കി ചേർക്കുക. തുടർന്ന് എണ്ണ പാകത്തിന് ചൂടായി കഴിയുന്പോൾ യന്ത്രത്തിന്റെ കപ്പാസിറ്റി അനുസരിച്ച് ചോളം നിറയ്‌ക്കുക. 5-10. മിനിറ്റിനുള്ളിൽ തന്നെ ചോളം മലരായി മാറുന്നതാണ്. തുടർന്ന് ബ്ലന്റിംഗ് മെഷിൻ ഉപയോഗിച്ച് ആവശ്യപ്പെടുന്ന ഫ്ലേവർ ചേർത്ത് മിക്സ് ചെയ്‌ത് എടുക്കാം. തുടർന്ന് ഗ്ലാസ് കപ്പുകളിൽ നിറച്ച് മുകൾഭാഗം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്‌തെടുക്കാം.പ്ലാസ്റ്റിക് പായ്‌ക്കറ്റുകളിലും നിറച്ച് സീൽ ചെയ്‌തെടുക്കാം. ഗ്ലാസ് കപ്പിൽ പായ്‌ക്ക് ചെയ്‌തെടുക്കുന്ന പോപ്കോണിനാണ് ഇപ്പോൾ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. കാരമൽ, ചോക്ലേറ്റ്, ചിപ്സ്, പിസ്ത, സ്‌ട്രോബെറി തുടങ്ങിയ ഫ്ലേവറുകളിൽ പുറത്തിറക്കാം.
പരിശീലനം – യന്ത്രങ്ങൾ – സാങ്കേതിക വിദ്യ
വ്യവസായം
ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങൾ സാങ്കേതികവിദ്യ പരിശീലനം എന്നിവ
കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ
ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ ലഭിക്കും. 0485- 2242310
മൂലധന നിക്ഷേപം
പോപ്കോൺ നിർമ്മാണയന്ത്രം (ഗ്യാസ് ) മെഷീൻ = 80,000.00
ഗ്ലാസ് കപ്പ് പായ്‌ക്കിംഗ് യന്ത്രം = 65,000.00
അനുബന്ധ സംവിധാനങ്ങൾ = 25,000.00
ഫ്ലേവർ ബ്ളന്റിംഗ് മെഷീൻ = 50,000.00
ആകെ = 2,20,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
(പ്രതിദിനം 2000 കപ്പുകൾ നിർമ്മിക്കുന്നതിനുള്ള ചിലവ് )
പോപ്പ് കോൺ 6kg = 600.00
എണ്ണ 2.5 kg = 400.00
കപ്പ് ഫോയിൽ 2000 x 3 = 6000.00
ജീവനക്കാരുടെ വേതനം (4 nos) = 1600.00
പായ്ക്കിങ് & മാർക്കറ്റിങ്. = 3000.00
അനുബന്ധചിലവുകൾ = 4000.00
ആകെ = 15,600.00
വര
(പ്രതിദിനം 2000 കപ്പുകൾ വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത്.)
MRP = 20.00
കമ്മിഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നതിന്. = 14.00
2000 nos x 14 = 28,000.00
പ്രതിദിന ലാഭം
വരവ് = 28000.00
ചിലവ് = 15,600.00
ലാഭം = 12,400.00
ലൈസൻസുകൾ, സബ്‌സിഡി
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ ലൈസൻസ്, ജി.എസ്.ടി, ഉദ്യോഗ് ആധാർ എന്നീ ലൈസൻസുകൾ
നേടണം. വ്യവസായ വകുപ്പിൽ നിന്ന് മുതൽ മുടക്കിന് അനുസൃതമായ സബ്‌സിഡി
ലഭിക്കും.