നാളീകേരത്തിൽ നിന്ന് കേരകൂൾ

കേരളം കൽപ്പവൃക്ഷങ്ങളുടെ നാടാണ് തെങ്ങുംനാളീകേരവും നാളീകേര ഉൽപന്നങ്ങളുമെല്ലാം നമ്മുടെ സംസ്‌കാരവുമായി ഇഴുകിച്ചേർന്നു കിടക്കുന്നവയാണ്. പരന്പരാഗത കൊപ്രാവ്യവസായത്തിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവയിലെല്ലാം പൊതുവായി ബാക്കിയാവുന്ന ഒന്നാണ് നാളീകേര വെള്ളം. പാഴാക്കി കളയുന്ന നാളീകേര വെള്ളം സംസ്‌കരിച്ച് ശീതളപാനീയമാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിന് സാദ്യതയുള്ള ഒരു സംരംഭമാണ്.

സാദ്യതകൾ 

മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും നിരവധിയായ നാളീകേര സംസ്‌കരണ ശാലകളുണ്ട്. ടി കേന്ദ്രങ്ങളിൽ നിന്നെല്ലാം വില നൽകാതെ തന്നെ നാളീകേര വെള്ളം ശേഖരിക്കാൻ സാധിക്കും.വേനൽ കനത്തതോടെ കേരളത്തിന്റെ വിപണിയിൽ ശീതള പാനീയങ്ങൾക്ക് വൻ ഡിമാന്ററാണുള്ളത്. പ്രകൃതിദത്ത പാനീയങ്ങൾക്കാണ് ഇപ്പോൾ ഡിമാന്റ് കൂടുതൽ.

മാർക്കറ്റിംഗ്

വിലകുറവായതിനാൽ എല്ലാ ചില്ലറ വില്‌പന കേന്ദ്രങ്ങൾ വഴിയും വില്‌പന നടത്താം. നിർമ്മാണരീതി നാളീകേരവെള്ളം ശേഖരിച്ച് ഫിൽറ്റർ പ്രക്രീയ പൂർത്തീകരിച്ച് ആവശ്യത്തിന് മധുരം ചേർത്ത് സംസ്‌കരിച്ച ശേഷം ബോട്ടിലുകളിലാക്കി വിപണനം നടത്താം.

സാങ്കേതികവിദ്യ 

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ നിർമ്മിക്കുന്ന കവ്പ്രാഡിൽ നിന്നും സാങ്കേതിക വിദ്യ ലഭിക്കും.

ഫോൺ : 0485-2242310

മുതൽമുടക്ക് 

യന്ത്രങ്ങൾ,അനുബന്ധ ഉപകരണങ്ങൾ സഹിതം = 1,71,000.00

പ്രവർത്തന വരവ് ചിലവ് കണക്ക് 

(1000 ബോട്ടിലുകൾ നിർമ്മിക്കുന്നതിനുള്ള ചിലവ്)

അസംസ്‌കൃത വസ്‌തുക്കൾ, ജീവനക്കാരുടെവേതനംഇലക്ട്രിസിറ്റി എന്നിവ അടക്കം=1000×11.40=11,400.00

വരവ്  1000×18.00=18,000.00

ലാഭം പ്രതിദിനം = 6600.00

Projects

Share This