ഇളനീർ ചിപ്പ്‌സ് 0% കൊളസ്‌ട്രോൾ

കേരളത്തിന്റെ സന്പദ് വ്യവസ്ഥയിൽ ഒരു കാലത്ത് നാളികേരളത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇടക്കാലത്ത് നാളികേരളത്തിന്റെ വിലയിടിവ്  കേരകർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും നാളികേരളത്തിന്റെയും  അനുബന്ധ ഉൽപന്നങ്ങൾക്കും   അടുത്ത കാലത്തുണ്ടായ വില  വർദ്ധനവ്  ഈ മേഖലയ്‌ക്ക്‌ വളരെ ആശ്വാസം പകർന്നിട്ടുണ്ട്. നാളികേരളത്തിൽ നിന്നും വൻതോതിൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ  നിർമ്മിക്കുന്ന ധാരാളം കന്പനികൾ  അടുത്ത കാലത്തായി സ്ഥാപിക്കപ്പെട്ടു . കൂടുതലും കർണ്ണാടകയിലാണ്  ഉള്ളത് . 

നാളികേരളത്തിൽ നിന്നും വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു ഡ്രൈഡ്  സ്‌നാക്‌സാണ്  ഇളനീർ ചിപ്‌സ്. ഉരുളക്കിഴങ്ങും ,കപ്പയും, വിവിധ പൊടികളും ചേർത്തുണ്ടാക്കുന്നതും പില്ലോ പൗച്ചുകളിൽ   പായ്‌ക്ക്  ചെയ്‌ത്‌  വരുന്നതുമായ സ്‌നാക്‌സുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇത്തരം  സ്‌നാക്‌സുകൾ എല്ലാം തന്നെ എണ്ണയിൽ വറുത്തെടുക്കുന്നവയാണ് . ഇവയുടെ നിരന്തരമായ ഉപയോഗം കുട്ടികളിൽ അമിതവണ്ണവും മറ്റ്‌  ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ  തെളിയിച്ചിട്ടുണ്ട്. ഇവിടെയാണ് പ്രസർവേറ്റിവുകൾ ചേർക്കാതെ നാടൻ കരിക്കിൽ നിന്നും ഡ്രൈപ്രൊസസ്സിലൂടെ നിർമ്മിക്കുന്ന ഇളനീർ ചിപ്‌സിന്റെ പ്രസക്തി .

സാദ്ധ്യതകൾ 

മാർക്കറ്റിൽ മത്സരമില്ല എന്നുള്ളതും അസംസ്കൃതവസ്തുക്കളുടെ ലഭ്യതയും ഈ വ്യവസായത്തിന്റെ അനുകൂലഘടകങ്ങളാണ് . 500 സ്‌ക്വയർ ഫീറ്റ് ഏരിയ യുള്ള കെട്ടിട സൗകര്യം ധാരാളമാണ്. അതിവിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമില്ല. സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് യൂണിറ്റ് നടത്തികൊണ്ടുപോകുന്നതിനാവും.8 മാസം വരെ കേടാവാതെ സൂക്ഷിക്കാം തുടങ്ങിയവയെല്ലാം അനുകൂല ഘടകങ്ങളാണ്. ജനങ്ങളിലെ ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുന്നതിനൊപ്പം ഈ ഉല്പന്നത്തിന്റെ സാധ്യത വര്ധിക്കുകയേയുള്ളു.

 0% കൊളസ്‌ട്രോൾ 

ഇളനീർ ചിപ്‌സ് ഒരു  0% കൊളസ്‌ട്രോൾ സ്‌നാക്‌സാണ്. ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇളനീർ സ്‌ളൈസുകളിൽ നിന്നും പാലിന്റെയും എണ്ണയുടെയും സാന്നിദ്ധ്യം പൂർണ്ണമായും നീക്കം ചെയ്‌യുന്നു. നിർമ്മാണം പൂർത്തീകരിക്കുന്നത് ഡ്രൈയിങ്ങിലൂടെയുമാണ്. പ്രിസർവേറ്റിവുകളോ ,കളറുകളോ , അഡിക്റ്റീവുകളോ ചേർക്കാതെയാണ്  നിർമ്മാണം.

നിർമ്മാണരീതി

 ആറുമാസം മുതൽ ഒന്പത് മാസം വരെ  പ്രായമായ കരിക്കിന്റെ കാന്പ്  ചിരട്ടയിൽ നിന്നും വേർതിരിച്ചെടുത്ത് യന്ത്രസഹായത്തോടെ പുറംചൗര് (ടെസ്റ്റ) നീക്കം ചെയുന്നു.തുടർന്ന് കഴുകിയെടുക്കുന്ന  കാന്പ് പ്രത്യേകം രൂപകല്‌പന ചെയ്‌ത കോക്കനാട് സ്‌ളൈസർ  ഉപയോഗിച്ച് നേർത്ത കനത്തിൽ അരിഞ്ഞെടുക്കുന്നു. തുടർന്ന് പച്ച വെള്ളത്തിൽ കഴുകി പാലിന്റെ അംശം നീക്കം ചെയ്‌യുന്നു. പിന്നീട് ചൂട് വെള്ളം ഉപയോഗിച്ച് ബ്ലാഞ്ചിംഗ് പൂർത്തിയാക്കും. സ്ലൈസുകൾ  നിശ്ചിത സമയം പഞ്ചസാര ലായിനി / ഉപ്പ് ലായിനി യിലോ മുക്കി വെക്കുന്നു.ഓസ്‌മോ ഡീ ഹൈഡ്രേഷൻ എന്നാണ് ഈ പ്രക്രിയയ്‌ക്ക് പറയുന്നത്.തുടർന്ന് സുഷിരങ്ങളുള്ള സ്റ്റീൽ പാത്രത്തിൽ സൂക്ഷിച്ചു വെള്ളം വർത്തികളഞ്ഞ ശേഷം സ്റ്റൈൻലെസ്സ് സ്റ്റീൽ ട്രെയ്‌കളിൽ നിരത്തി ഹോട് എയർ ഓവനിൽ വെക്കുന്നു.തുടർച്ചയായി 8 മണിക്കൂർ നീളുന്ന ഡ്രയിങ് പ്രോസസ്സിങ്ലൂടെ ഇളനീർ ചിപ്സ് നിർമ്മാണം പൂർത്തിയാക്കും.

സാങ്കേതിക വിദ്യ 

കാർഷിക വിളകളിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള അഗ്രിക്കൾച്ചർ വാല്യൂ അഡ്ഡഡ് പ്രോഡക്റ്റ് റിസർച്ച് ആൻഡ് ഡവലപ്പിംഗ് സെന്ററിൽ നിന്നും ചിലവ് കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് കോക്കനട്ട് ചിപ്‌സ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും പരിശീലനവും ലഭിക്കും.

ഫോൺ 0485-2242310 

പായ്‌ക്കിംഗ് 

ആകർഷകമായ ഡിസൈനുകളിൽ പ്രിന്റ് ചെയ്യ്ത അലുമിനിയം ഫോയിൽ കോട്ടഡ് മൾട്ടി ലെയർ ഫിലിം കവറുകളിൽ 20 ഗ്രാം 30 ഗ്രാം 50 ഗ്രാം വീതം പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം. വാക്വം ചെയ്ത് ഉള്ളിലെ പ്രകൃതി ദത്ത വായു നീക്കം ചെയ്ത് പകരം നൈട്രജൻ നിറയ്ക്കുന്നതിനു ഇളനീർ ചിപ്‌സിന്റെ ക്രിസ്പിനസ്സ് നിലനിർത്തുന്നതിന് സഹായിക്കും. ഫോം ഫിൽ മെഷീൻ ഉപയോഗിച്ച് മാല രൂപത്തിലും പായ്ക്ക് ചെയ്‌യാവുന്നതാണ്.

1കിലോഗ്രാം 2 കിലോഗ്രാം തുടങ്ങിയ ബൾക്ക് പാക്കറ്റുകൾക്ക് പ്രിന്റ് ചെയ്യാത്ത അലുമിനിയം ഫോയിൽകോട്ട് ചെയ്യ്ത കവറുകളോ പോളി പ്രൊപ്പലീൻ ഉപയോഗിച്ച് നിർമിക്കുന്ന കണ്ടെയ്നറുകളോ ഉപയോഗിക്കാവുന്നതാണ്.

വിപണി 

ആരോഗ്യ രംഗത്ത് ജനങ്ങളിലുണ്ടായിട്ടുള്ള അവബോധം ഇതുപോലുള്ള വ്യവസായങ്ങൾക്ക് വളരെ ഗുണപ്രദമാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് വലിയ ഡിമാൻഡ് നിലവിലുണ്ട്.കുട്ടികളും മുതിർന്നവരും ഇഷ്ടപെടുന്ന വിവിധ ടേസ്റ്റുകളിൽ ലഭിക്കുന്ന ഡ്രൈ സ്‌നാക്‌സ്‌ ആയ ഇളനീർ ചിപ്‌സ് വളരെ എളുപ്പത്തിൽ മാർക്കറ്റ് ചെയ്യ്യാൻ സാധിക്കും.

മൂലധന നിക്ഷേപം 

(50 കി ഗ്രാം സംസ്കരണശേഷിയുള്ള യൂണിറ്റിന് ആവശ്യമുള്ളത് )

1. ഡ്രയർ, സ്ലൈസർ, പാക്കിങ് മെഷീൻ = 3,40,000.00 

2. ടേബിൾ, പത്രങ്ങൾ = 25,000

3. വയറിംഗ്‌ ,പ്ലംബിംഗ് അനുബന്ധ ചിലവുകൾ = 25,000

4. പ്രവർത്തന മൂലധനം = 1,10,000

ആകെ ` = 5,00,000

പ്രവർത്തന വരവ് – ചിലവുകൾ 

(30 കി ഗ്രാം കോക്കനട്ട്  ചിപ്‌സ്  സംസ്കരിക്കുന്നതിന്റെ ചിലവ്)

1. അസംസ്കൃത വസ്തുക്കൾ (തേങ്ങാ പഞ്ചസാര ഉൾപ്പെടെ )   =      5220.00

2. തൊഴിലാളികളുടെ വേതനം                                          =       2000.00

3. പായ്ക്കിങ് ചാർജ്                 =        2175.00

(അലുമിനിയം ഫോയിൽ കോട്ടഡ് 750 nos മൾട്ടി ലയർ കവർ, കാർട്ടൻ ബോക്സ് )

4. വൈദ്യുതി നൈട്രജൻ മറ്റ് അനുബന്ധ ചിലവുകൾ       =         250.00

5. ട്രാൻസ്‌പോർട്ടിങ്    =        900.00

ആകെ = 10,545.00

വില്പന വരവ് 

(30 കി ഗ്രാം സ്‌നാക്‌സ് 40 ഗ്രാം  വീതം 750 പക്കമേറ്റുകളിൽ നിറച്ചു വിൽക്കുന്പോൾ ലഭിക്കുന്നതാണ്. )

40 ഗ്രാം ചിപ്സ് MRP =40.00 

വിതരണക്കാർക്ക് നൽകുന്പോൾ ലഭിക്കുന്ന വില = 25.00

ആകെ ലഭിക്കുന്നത് 750*25 = 18,750.00

ഒരു ദിവസത്തെ ലാഭം 

വരവ് = 18,750.00

ചിലവ് = 10,545.00

ലാഭം =8,205.00

അനുബന്ധ ഉല്‌പന്നങ്ങൾ

തേങ്ങയിൽ നിന്നും നീക്കം ചെയ്യുന്ന പുറം തൊണ്ടിൽ നിവിനും ചകിരി നിർമ്മിക്കുന്ന ഡീഫൈബറിംഗ് യന്ത്രം ഉപയോഗിച്ച് ചകിരി നിര്മിക്കാനാകും.കൂടാതെ ചിരട്ടക്ക് ധാരാളം ആവശ്യക്കാരുമുണ്ട്. മറ്റൊരു ഉല്പന്നമായി തേങ്ങാവെള്ളത്തിൽ നിന്നും വിനാഗിരിയും രൂപപ്പെടുത്താം . ഉപ ഉത്പന്നങ്ങളിൽ നിന്ന് തന്നെ വലിയ ലാഭം നേടാൻ ഈ വ്യവസായത്തിലൂടെ സാധിക്കും.

ലൈസൻസുകൾ,  സബ്‌സിഡി  

ഉദ്യോഗ് ആധാർ, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്‌സിഡി ലഭിക്കും.

Projects

Share This