ഡിഷ് വാഷ് ബാർ നിർമ്മാണം 

കേരളം 2020 ൽ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു .കേരള എം.എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് വഴി ഇനി മുതൽ 10 കോടി രൂപ വരെ മുതൽ മുടക്കുള്ള റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങൾ ജില്ലാ തല സമിതിക്ക് ഒരു ഡിക്ലറേഷൻ ഫയൽ ചെയ്തുകൊണ്ട് ആരംഭിക്കാം.ബുദ്ധിമുട്ടേറിയതും സമയദൈർഘ്യം എടുക്കുന്നതുമായ ലൈസെൻസുകൾ നേടുന്നത് 3 വർഷങ്ങൾക്കപ്പുറം മതിയാകും .ലൈസൻസിംഗ് രാജ് നിലനിന്ന ഒരു സംസ്ഥാനത്താണ് ഗവൺമെന്റ് വ്യവസായക വിപ്ലവത്തിന് വഴിയൊരുക്കിയ ഇത്തരത്തിലൊരു നിയമം പാസാക്കിയത് .കൂടാതെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമയ്‌ക്ക്‌ ഇൻസെന്റീവ് അനുവദിക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായി .മറ്റ് ഏതു ഇന്ത്യൻ സ്റ്റേറ്റുകളെക്കാളും ഇന്ന്‌ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു .സ്വകാര്യ വ്യവസായ പാർക്കുകൾക്കു അനുമതി നൽകുക വഴി വ്യവസായങ്ങൾക്കുള്ള സ്ഥല ലഭ്യതയും ഗവൺമെന്റ്  ഉറപ്പു വരുത്തുന്നു .

         ചെറുകിട വ്യവസായരംഗത്തിന്  ഈ തീരുമാനങ്ങളെലാം  കൂടുതൽ കരുത്ത് പകർന്ന് കഴിഞ്ഞു .തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാദാക്കളിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവാക്കളും സ്‍ത്രീകളും സംരംഭരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നതിന് വഴിയൊരുങ്ങും .ചെറുകിട വ്യവസായരംഗം കൂടുതൽ കരുത്താർജ്ജിക്കും .കൂടുതൽ നിർമ്മാണയൂണിറ്റുകൾ ആരംഭിക്കപ്പെടുകയും ചെയും .

ഡിഷ്‌വാഷ് ബാർ 

ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾ ആരംഭിച്ചാൽ വിപണനം സുഗമമായിരിക്കും .അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഡിഷ്‌വാഷ് ബാർ. ഡിഷ്‌വാഷ് ബാർ നിർമ്മിക്കുന്ന യൂണിറ്റുകൾ കേരളത്തിൽ  വിരലിൽ എണ്ണാവുന്നവയേ ഉള്ളു വിപണി വലിയതാണുതാനും. അന്യ സംസ്ഥാനങ്ങളിൽ നിന്ന്  എത്തുന്ന ഉല്പന്നങ്ങൾ വിപണി കൈയടക്കി വെച്ചിരിക്കുന്നു. കേരളത്തിൽ ഡിഷ്‌വാഷ് ബാറിന്റെ  നിർമാണ യൂണിറ്റുകൾ ആരംഭിക്കാവുന്നതും വിപണി കിഴടക്കാവുന്നതുമാണ്. വ്യത്യസ്ഥ നിറങ്ങളിലും സുഗന്ധങ്ങളിലും ലഭിക്കുന്ന ഡിഷ്‌വാഷ് ബാറുകളുടെ നിർമ്മാണ രീതികൾ ഒന്നുതന്നെയാണ്. നിറവും സുഗന്ധവും മാത്രമേ വ്യത്യസ്ഥമാകുന്നുള്ളു. വനിതാ സൗഹൃദ യൂണിറ്റുകളായും സംരംഭകത്വ ഗ്രൂപ്പുകൾക്കും ഡിഷ്‌വാഷ് ബാർ നിർമ്മാണം ആരംഭിക്കാൻ കഴിയും.

സാധ്യതകൾ  

കേരളം എല്ലാത്തരം ഉൽപന്നങ്ങളുടെയും വലിയ വിപണിയാണ് .മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ഗ്രാമങ്ങൾക്ക് പോലും നഗരങ്ങൾക്ക്‌ തുല്യമായ വാങ്ങൽ ശേഷിയുണ്ട് . ദൈനം ദിന ജീവിതത്തിൽ നമ്മൾ ധാരാളമായി ഉപയോഗിക്കുന്നതും എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നതുമായ ധാരാളം ഉല്പന്നങ്ങളുണ്ട്‌. ഈ ഉല്പന്നങ്ങൾ നമ്മുടെ സംസ്ഥാനത്തു തന്നെ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ സാധിച്ചാൽ അന്യസംസ്ഥാനങ്ങളിലേക്കുള്ള പണമൊഴുക്ക്  കുറച്ച് നമ്മുടെ സന്പത്ത്  വസ്ഥയെ ശക്തികരിക്കാൻ കഴിയും . കേരള ബ്രാൻഡുകൾക്കു കൂടുതൽ പ്രാമുഖ്യം നൽകിയുള്ള വാങ്ങൽ സംസ്‌കാരവും വില്‌പന രീതികളും ക്രമപ്പെടുത്തണം .

സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ നിർമ്മാണ രീതി ഈ വ്യവസായത്തിൽ കുത്തക നിലനിർത്താൻ സംരംഭകരെ പ്രാപ്തരാക്കും. കുറഞ്ഞ മുതൽ മുടക്കും ഈ വ്യവസായത്തിന്റെ ആകർഷണീയതായാണ്.  അസംസ്കൃത വസ്തുക്കളും സുലഭമായി ലഭിക്കും.

മാർക്കറ്റിംഗ് 

വിതരണക്കാരെ നിയമിച്ചുള്ള വില്പന രീതി തന്നെയാണ് ഉത്തമം. വിപണി പിടിക്കുന്നതിനായി സ്കീമുകളും കോംബോ പായ്ക്കുകളും പരീക്ഷിക്കാവുന്നതാണ്.  സ്‍ത്രീകളുടെ കൈകൾക്ക് സുരക്ഷിതത്വം നൽകുന്ന തരത്തിൽ നിർമാണ രീതി പരിഷ്‌കരിച്ചാൽ ഇക്കാരണം കൊണ്ടുതന്നെ കൂടുതൽ വില്പന നേടാൻ സാധിക്കും.

നിർമ്മാണ രീതി 

ഡിഷ് വാഷ് നിർമ്മാണത്തിലെ ഏറ്റവും പ്രധാന ഘടകം നിർമ്മാണത്തിനുപയോഗിക്കുന്ന കോംബിനേഷനാണ്. പാത്രങ്ങൾ വൃത്തിയാക്കുന്നതിനൊപ്പം ചർമ്മ സംരക്ഷണവും പ്രധാനമാണ്. അസംസ്കൃത വസ്തുക്കളായ സോഡാ ആഷ്, ആസിഡ് സ്ളറി, സോഡിയം സിലിക്കേറ്റ്, ചൈന ക്ലേ, കാൽസ്യം സിലിക്കേറ്റ് പൌഡർ , ഡോളർ നെറ്റ്,  പൌഡർ കളർ പെർഫ്യൂം എന്നിവ നിശ്ചിത അനുപാതത്തിൽ സിഗ്മ മിക്സർ ഉപയോഗിച്ച് കുഴച്ചെടുക്കും . ആവശ്യത്തിന് വെള്ളം ചേർത്താണ് മിക്‌സിന്റെ  ഗാഢത ക്രമപ്പെടുത്തുന്നത്. തുടർന്ന് പ്ലോഡർ ഉപയോഗിച്ച് നിശ്ചിത രൂപത്തിലുള്ള ബാറുകളാക്കി മാറ്റും. ഡിഷ് വാഷ് ബാറിന്റെ തൂക്കത്തിനനുസരിച് വ്യത്യസ്ത രൂപങ്ങൾ നൽകാൻ കഴിയും. ഇതിനായി ഡൈ മാറ്റി ഉപയോഗിക്കും. തുടർന്ന് സെമി ഓട്ടോമാറ്റിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് നിശ്ചിത തൂക്കത്തിൽ കട്ട് ചെയ്ത് എടുക്കാം . തുടർന്ന് റോട്ടോഗ്രെവിയർ  പ്രിന്റ് ചെയ്ത് കവറുകളിലോ പേപ്പർ പാക്കുകളോ ചെയ്ത് വിപണിയിലെത്തിക്കാം. 

മൂലധന നിക്ഷേപം 

(പ്രതി ദിനം 1200 കിലോ ബാർ നിർമ്മാണത്തിനുള്ള യന്ത്ര സംവിധാനങ്ങൾ )

സിഗ്മ മിക്സർ = 4,50,000 .00  

പ്ളോഡർ    = 4,25,000.00

കട്ടിംഗ് യന്ത്രം  = 90,000.00

   ആകെ = 9,65,000.00

പ്രവർത്തന വരവ് ചിലവ് കണക്ക് 

(പ്രതിദിനം 1000 Kg  ഡിഷ് വാഷ് ബാർ നിർമ്മിക്കുന്നതിന്റെ ചിലവ് )

അസംസ്‌കൃത വസ്‌തുക്കൾ (നിർമ്മാണ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നവ )= 16,500.00

തൊഴിലാളികളുടെ വേതനം  = 2000.00

 പാക്കേജിംഗ് മെറ്റീരിയൽ  = 4000.00

 വൈദ്യുതി ഇതര ചിലവുകൾ  = 1000.00

ട്രാൻസ്‌പോർട്ടേഷൻ  = 5000.00

         ആകെ     = 28,500.00

വരവ് 

(പ്രതിദിനം 1000 Kg ഡിഷ് വാഷ് ബാർ 100g വീതമുള്ള പായ്‌ക്കുകളിൽ വില്ക്കുന്പോൾ  ലഭിക്കുന്നത്)

100g MRP =10.00

40% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 6.00

1000 Nos * 6 =   60,000.00 

ലാഭം 

വിൽപന വില = 60,000.00

ഉൽപാദന ചിലവ് = 28,500.00

       ലാഭം     =      31,500.00

സാങ്കേതികവിദ്യ പരിശീലനം 

ഡിഷ് വാഷ് ബാർ നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ നന്പർ: 0485-2242310

വായ്‌പ- സബ്‌സിഡി- ലൈസൻസിംഗ് 

ഉദ്യോഗ് ആധാർ ഗുഡ്‌സ് & സർവീസ് ടാക്‌സ്, പാക്കേജിംഗ് ലൈസൻസ് എന്നിവ നേടണം. വിവിധ വായ്‌പാ പദ്ധതികൾക്കും സബ്‌സീഡികൾക്കുമായി ബാങ്കുകളെയോ വ്യവസായ ഓഫീസിലോ സമീപിക്കാം.

Projects

Share This