കർപ്പൂര നിർമ്മാണം – കുടുംബ സംരംഭങ്ങളിലെ വിജയ മാതൃക

കേരളം 2020 ൽ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. കേരള എം.എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് വഴി ഇനി മുതൽ 10 കോടി രൂപ വരെ മുതൽ മുടക്കുള്ള റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങൾ ജില്ലാ തല സമിതിക്ക് ഒരു ഡിക്ലറേഷൻ ഫയൽ ചെയ്തുകൊണ്ട് ആരംഭിക്കാം. ബുദ്ധിമുട്ടേറിയതും സമയദൈർഘ്യം എടുക്കുന്നതുമായ ലൈസെൻസുകൾ നേടുന്നത് 3 വർഷങ്ങൾക്കപ്പുറം മതിയാകും. ലൈസൻസിംഗ് രാജ് നിലനിന്ന ഒരു സംസ്ഥാനത്താണ് ഗവൺമെന്റ് വ്യവസായക വിപ്ലവത്തിന് വഴിയൊരുക്കിയ ഇത്തരത്തിലൊരു നിയമം പാസാക്കിയത്. കൂടാതെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമയ്‌ക്ക്‌ ഇൻസെന്റീവ് അനുവദിക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായി .മറ്റ് ഏതു ഇന്ത്യൻ സ്റ്റേറ്റുകളെക്കാളും ഇന്ന്‌ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾക്കു അനുമതി നൽകുക വഴി വ്യവസായങ്ങൾക്കുള്ള സ്ഥല ലഭ്യതയും ഗവൺമെന്റ്  ഉറപ്പു വരുത്തുന്നു.

നാനോ സംരംഭങ്ങൾ – നിർവചനം 

5 ലക്ഷം രൂപ വരെ ആകെ മുതൽ മുടക്കുള്ളതും 5 HP വരെ ഇലക്ട്രിസിറ്റി ആവശ്യമുള്ളതുമായ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നതും; മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർവചനപ്രകാരം വൈറ്റ്, ഗ്രീൻ വിഭാഗങ്ങളിൽ ഉൾപെടുത്തുന്നതുമായ  ചെറുകിട സംരംഭങ്ങളെയാണ് നാനോ സംരംഭങ്ങൾ എന്ന് നിർവചിച്ചിട്ടുള്ളത്. ഇത്തരം യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ  ഭൂരിഭാഗവും കുടുംബാഗങ്ങൾ തന്നെയാകും ഏർപ്പെടുക. ഈ നിർവചനത്തിൽ പരിധിയിൽ വരുന്ന നാനോ കുടുംബ സംരംഭങ്ങൾ വീടുകളിൽ തന്നെ ആരംഭിക്കാവുന്നതും നിലവിൽ വീട്ടിൽ ലഭ്യമായ വൈദ്യുതി കണക്ഷനിൽ നിന്ന് തന്നെ വൈദ്യുതിക്ക് ഉപയോഗിക്കാനും ഗാർഹിക താരിഫിൽ തന്നെ ബിൽ തുക  അടക്കാനും അനുവാദം നൽകിയിയിട്ടുണ്ട്.

നാനോ കുടുംബ സംരംഭങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസിൽ നിന്നും ഒഴിവാക്കി ഗവൺമെന്റ് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ചെറുകിട വ്യവസായരംഗത്തിന്  ഈ തീരുമാനങ്ങളെലാം  കൂടുതൽ കരുത്ത് പകർന്ന് കഴിഞ്ഞു. തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാദാക്കളിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവാക്കളും സ്‍ത്രീകളും സംരംഭരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നതിന് വഴിയൊരുങ്ങും. ചെറുകിട വ്യവസായരംഗം കൂടുതൽ കരുത്താർജ്ജിക്കും. കൂടുതൽ നിർമ്മാണയൂണിറ്റുകൾ ആരംഭിക്കപ്പെടുകയും ചെയും.

കർപ്പൂരം

കർപ്പൂരം ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാണ്. ആചാര അനുഷ്ടാനങ്ങളിലും അന്പലങ്ങളിലും ഹോമങ്ങളിലും എല്ലാം ധാരാളമായി കർപ്പൂരം ഉപയോഗിക്കുന്നു. വീടുകളിലും വിളക്ക് തെളിയുക്കുന്നതിനൊപ്പം കർപ്പൂര ദീപം തെളിയിക്കുന്നു .മറ്റ് ജനവിഭാഗങ്ങളും ധാരാളമായി കർപ്പൂരം ഉപയോഗിക്കുന്നു. ചൂട് കുറഞ്ഞ പ്രദേശങ്ങളിലാണ് കർപ്പൂര മരങ്ങൾ വളരുന്നത്. ടി മരത്തിൽ നിന്നും കർപ്പൂര നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ച് അനുബന്ധ ചേരുവകളും ചേർത്താണ് കർപ്പൂര നിർമ്മാണത്തിനാവശ്യമായ റെഡിമിക്സ് നിർമ്മിക്കുന്നത് സംരംഭകനെ  സംബന്ധിച്ച് റെഡിമിക്സ് വാങ്ങാൻ ലഭിക്കും എന്നതിനാൽ അസംസ്‌കൃത വസ്തുവിനു വേണ്ടി അലയേണ്ടി വരില്ല.

സാദ്ധ്യതകൾ

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കുടുംബ സംരംഭമാണ് കർപ്പൂര നിർമ്മാണം. എല്ലായിടത്തും വിപണിയുണ്ട് എന്നുള്ളത് ഒരു വലിയ സാധ്യതയാണ്. കേരളത്തിൽ കർപ്പൂരം നിർമിക്കുന്ന യൂണിറ്റുകൾ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഊർജിതമായ ഒരു മാർക്കറ്റിങ് രീതി ആവിഷ്കരിച്ചാൽ വിജയം വരിക്കാവുന്ന മേഖലയാണ്. അസംസ്‌കൃത വസ്‌തുവായി റെഡിമിക്സ് ലഭിക്കും എന്നതും ടി വ്യവസായത്തെ സംരംഭക സൗഹൃതമാക്കുന്നു.

മാർക്കറ്റിങ്

കർപ്പൂരം മാർക്കറ്റിങ്ങിന് അനന്തസാധ്യതയാണുള്ളത്. കർപ്പൂര ബട്ടണുകൾ നിർമ്മിച്ച് പ്ലാസ്റ്റിക് കവറുകളിലോ കണ്ടയ്‌നറുകളിലോ നിറച്ച് വിൽക്കാം. വിതരക്കാരെ നിയമിച്ചതിനു ശേഷം ഉല്പന്നം എത്തിച്ച് നൽകുന്ന രീതിയാണ് ഏറ്റവും ഗുണകരം. വിതരണക്കാർക്കും വില്പനക്കാർക്കും 40% കമ്മീഷൻ നൽകിയാൽ പോലും ആദായകരമാണ് കർപ്പൂര നിർമ്മാണം. പ്രധാന ക്ഷേത്രങ്ങളിലും പൂജാസാധന വില്പന കേന്ദ്രങ്ങളായി നേരിട്ടുള്ള കരാറിൽ ഏർപെടുകയുമാകാം.

നിർമ്മാണരീതി

കർപ്പൂര ബട്ടണുകൾ തനിയെ നിർമ്മിക്കുന്ന ഫൂൾ ഓട്ടോമാറ്റിക് യന്ത്രം ഇന്ന് ലഭ്യമാണ്. കർപ്പൂര നിർമാണ യന്ത്രത്തിന്റെ ഒപ്പറിൽ റെഡിമിക്സ് ലോഡ് ചെയ്തതിനു ശേഷം ആവശ്യമായ വലിപ്പത്തിലുള്ള ബട്ടൺ ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഡൈ മെഷ്യനിൽ ലോഡ് ചെയണം. തുടർന്ന് യന്ത്രം മണിക്കൂറിൽ 5000 ബട്ടൺ വരെ തനിയെ നിർമ്മിച്ച് നൽകും. ബട്ടണുകൾ ശേഖരിക്കുകയും പായ്ക്ക് ചെയുകയും ചെയുക എന്നുള്ളതാണ് സംരംഭകന്റെ ജോലി. തുടർന്ന് ആവശ്യമുള്ള നന്പറുകൾ പോളിത്തീൻ കവറുകളിൽ നിറച്ച് വിപണനം നടത്താം.

മൂലധന നിക്ഷേപം

1കർപ്പൂര നിർമ്മാണ യന്ത്രം :75,000.00

2പായ്ക്കിങ് യന്ത്രങ്ങൾ : 26,000.00

3അനുബന്ധ സംവിധാനങ്ങൾ :10,000.00

ആകെ : 1,11,000.00

വരവ്-ചിലവ്  കണക്ക്

ചിലവ്

(പ്രതിദിനം 48000 ബട്ടണുകൾ നിർമ്മിക്കുന്നതിന്റെ ചിലവ് )

1റെഡിമിക്സ്  12kg* 710= 7810.00

2ജോലിക്കാരുടെ വേതനം  = 1500.00

3വൈദ്യുതി ചാർജ് , അനുബന്ധ ചിലവുകൾ , ഭരണ ചിലവുകൾ = 300.00

4പായ്ക്കിങ് കവറുകൾ = 3600.00

5കാർട്ടൻ ബോക്സുകൾ = 500.00

   6      ട്രാൻസ്‌പോർട്ടേഷൻ = 600.00

ആകെ= 14,310.00

വരവ്

(12 ബട്ടണുകൾ വീതം 4000 കവറുകൾ വില്പന നടത്തുന്പോൾ ലഭിക്കുന്നത് )

എം.ആർ.പി.  4000 * 10 =40,000.00

40% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നതിന്  4000 *6 .00 =24,000.00

പ്രതിദിന ലാഭം:

വരവ് =24,000.00

ചിലവ്=14,310.00

ലാഭം =9,690.00

സാങ്കേതികവിദ്യ, പരിശീലനം

കർപ്പൂര നിർമ്മാണത്തിൽ ആവശ്യമായ പരിശീലനം കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്കരണ ചെറുകിട വ്യവസായ ഇൻക്യൂബേഷൻ സെന്ററായ പിറവം  അഗ്രോപാർക്കിൽ ലഭിക്കും.

ഫോൺ :0485-2242310

ലൈസൻസുകൾ, സബ്സീഡി

വ്യവസായ വകുപ്പിൽ നിന്നുള്ള ഉദ്യോഗ്‌ ആധാർ, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന്റെ അനുസരിച്ച് 30% സബ്സീഡി വ്യവസായ വകുപ്പിൽ നിന്നും ലഭിക്കും.

Projects

Share This