തിന്നർ നിർമ്മാണം

കേരളത്തിലെ നിർമ്മാണ മേഖലയിൽ ധാരാളമായി ഉപയോഗപ്പെടുന്ന ഒരു ഉല്പന്നമാണ് തിന്നർ. ചെറുകിട സംരംഭമായി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്നതും മികച്ച വരുമാനം പ്രദാനം ചെയ്‌യുന്നതുമായ തിന്നർ നിർമ്മാണം കേരളത്തിൽ എവിടേയും ആരംഭിക്കാൻ കഴിയുന്ന ഒരു വ്യവസായ സംരംഭമാണ്. ഉപകരണങ്ങൾ, ബ്രഷുകൾ എന്നിവ ക്ലീൻ ചെയ്‌യുന്നതിനും യൂണിറ്റിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിനും പൊട്ടിച്ച പെയിന്റ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഫർണീച്ചർ പോളിഷിംഗ് വാഹനങ്ങളുടെ പെയിന്റിംഗ് എപ്പോക്സി മിക്‌സിംഗ് തുടങ്ങിയ അനവധി മേഖലകളിൽ വിവിധ തരത്തിലുള്ള തിന്നാറുകൾ ഉപയോഗിക്കുന്നുണ്ട്. എൻ.സി തിന്നർ, ഇനാമൽ തിന്നർ, എപ്പോക്സി തിന്നർ, പി.യൂ തിന്നർ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ക്വാളിറ്റിയിൽ ഉള്ളതുമായ തിന്നറുകൾ വിപണിയിൽ ലഭ്യമാണ്.

സാധ്യതകൾ 

  സാന്പത്തിക മുരടിപ്പിനിടയിലും കേരളത്തിൽ നിർമാണ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ഒരു ചെറുകിട സംരംഭകന്  നിലനില്കുന്നതിനുള്ള വിപണി ഇപ്പോഴും കേരളത്തിലുണ്ട്. കുറഞ്ഞ മുതൽ മുടക്കും അസംസ്‌കൃത വസ്തുക്കളുടെ സുഗമമായ ലഭ്യതയും ഈ വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. നിർമാണ പ്രക്രിയയിൽ പ്രാവിണ്യം നേടിയ സാധാരണകർക് പോലും തിന്നർ നിർമാണം സുഗമമായി നിർവഹിക്കാനാകും . കേരളത്തിൽ പുതുതായി വരുന്ന വ്യവസായ നയാ പ്രകാരം നാനോ സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒന്നാണ് തിന്നർ നിർമാണം. വലിയ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്നതും ടി സംരംഭത്തെ സംരംഭക സൗഹൃദമാക്കുന്നു. 

മാർക്കറ്റിംഗ്‌ 

പ്രധാനമായി ഹാർഡ്‌വെയർ ഷോപ്പുകൾ വഴിയാണ് വിൽപ്പന. തിന്നർ ഉപയോഗിക്കുന്ന വിവിധ വ്യവസായങ്ങൾക്ക് നേരിട്ട് സപ്ലൈ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ട്. ജനങ്ങൾക്ക് നേരിട്ട് വില്കുന്നതിനേക്കാൾ വിവിധ മേഖലകളിലെ വിദക്തരായ തൊഴിലാളികളാണ് തിന്നർ വാങ്ങുന്നത് എന്നതിനാൽ മാർക്കറ്റിംഗ് സുഗമമാണ്. നേരിട്ടുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾക് വളരെ പ്രാധാന്യമുള്ള ഒരു ഉല്പന്നമാണ് തിന്നർ. കമ്മീഷൻ ഉം ഗുണമേന്മയും വർധിപ്പിച്ച വ്യാപാരികളെയും ഉപാഫോക്താക്കളെയും നേടിയെടുക്കാനാകുന്നു.

നിർമാണ രീതി 

വിവിധ ക്വാളിറ്റിയിൽ ഉള്ള തിന്നറുകൾ നിർമിക്കുന്നതിന് വ്യത്യസ്തമായ മിക്സിങ് രീതികളാണ് അവലംബിക്കുന്നത്. പൊതുവായി ടോൾവിൻ , അസെറ്റോൺ, ഈതൈൽ അസെറ്റൈറ്റ് , ബ്യുടൈൽ   അസെറ്റൈറ്റ് എന്നിവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്ത് സൂക്ഷിച്ച വച്ചതിനു ശേഷം വിവിധ അളവുകളിലുള്ള ബോട്ടിലുകളിലും കാണുകളിലും നിറച്ച  ബ്രാൻഡ് ചെയ്ത് വില്കുന്നതാണ് നിർമ്മാണ രീതി.

മൂലധന നിക്ഷേപം 

(പ്രതി ദിനം 200  ലിറ്റർ തിന്നർ ഉത്പാദിപ്പിച്ചു വിപണനം നടത്തുന്നതിനുള്ളത് )

1 . സംഭരണത്തിനും മിക്സിങ്ങിനുമായുള്ള ടാങ്കുകൾ                   :  50,000 .00 

2  . ഫില്ലിംഗ് സംവിധാനങ്ങൾ                                                   :  10,000 .00 

3 . മിക്സിങ് ഉപകരണങ്ങൾ                                                        : 5,000 .00 

4 . അനുബന്ധ സംവീധാനങ്ങൾ                                               : 20,000 .00 

5 . പ്രവർത്തന മൂലധനം                                                           : 50,000 .00 

ആകെ                                                                                     1,35,000 .00 

പ്രവർത്തന വരവ്- ചിലവ് കണക്ക് 

ചിലവ് 

(പ്രതിദിനം 200 ലിറ്റർ ഉത്പാദിപ്പിച്ച വിതരണം നടത്തുന്നതിനുള്ള ചിലവ് )

1 . ടോൾവിൻ , അസെറ്റോൺ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ.      : 13,000 .00 

2 . ക്യാനുകൾ / ബോട്ടിലുകൾ                                                         : 300 .00 

3 . ജീവനക്കാരുടെ വേതനം                                                             : 500 .00 

4 . ട്രാൻസ്പോർടാഷൻ                                                                      :1000 .00 

5 . മറ്റു ചിലവുകൾ                                                                          : 100 .00 

ആകെ                                                                                               14900.00 

വരവ് 

(200 ലിറ്റർ തിന്നർ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത് )

1 . എം.ആർ.പി    : 160 *200                                                         = 32,000.00 

2 . ഉല്പാദകന് ലഭിക്കുന്നത്     114 * 200 ലിറ്റർ                                = 22800.00 

ലാഭം 

ഉല്പാദകന് ലഭിക്കുന്നത്                                                                   : 22,800 

ഉല്പാദന ചിലവ്                                                                               : 14,300 

 പ്രതിദിന ലാഭം                                                                              : 7,900 

സാങ്കേതികവിദ്യ, പരിശീലനം 

തിന്നർ നിർമാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.  ഫോൺ : 0485 2242310 , 9446713767

ലൈസൻസുകൾ 

വ്യവസായ വകുപ്പിൽ നിന്ന് ഉദ്യോഗ്‌ ആധാർ , ജി .എസ്.ടി , തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള അനുമതി എന്നിവ നേടിയിരിക്കണം.

Projects

Share This