ഹോം മെയ്‌ഡ് ചോക്ലേറ്റ് 

ഉപഭോക്താക്കൾക്ക് വൻകിട ബ്രാൻഡുകളുടെ ഉല്‌പന്നങ്ങളോട് തോന്നിത്തുടങ്ങിയ വിരക്തി ചെറുകിട കുടുംബസംരംഭകർക്ക് വലിയ വിപണിയാണ് തുറന്ന് തന്നിരിക്കുന്നത്. കുടുംബസംരംഭമായി 25,000  രൂപയിൽ താഴെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന വിപണിയിൽ വലിയ സ്വീകാര്യതയുള്ള ഒരു ഉല്‌പന്നമാണ് ഹോംമെയ്‌ഡ്  ചോക്ലേറ്റ്

ഒരു ദിവസത്തെ പരീശീലനം നേടിയാൽ താൽപര്യമുള്ള ആർക്കും ഈ വ്യവസായത്തിലേക്ക് കടന്നുവരാവുന്നതുമാണ്. മധുരം കിനിയുന്ന ഈ സംരംഭത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്ന നിരവധി സംരംഭകർ ഇന്ന് കേരളത്തിലുണ്ട്.

നിർമ്മാണരീതി 

ചെറുകിട സംരംഭകർ  ചോക്ലേറ്റ് ബാറുകൾ വാങ്ങി മോൾഡ് ചെയ്‌ത്‌ പായ്‌ക്ക് ചെയ്‌ത്‌ വിൽക്കുന്നതാണ് ഉത്തമം. മിൽക്ക് ചോക്ലേറ്റ് ,വൈറ്റ് ചോക്ലേറ്റ് ,ഡാർക്ക് ചോക്ലേറ്റ് എന്നിവ മെൽറ്റിങ് മെഷിനിൽ വെച്ച് 60 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്പോൾ ചോക്ലേറ്റുകൾ ഉരുകി തുടങ്ങും.ഈ ചോക്ലേറ്റുകൾ ആവശ്യമായ അനുപാതത്തിൽ മോൾഡുകളിൽ നിറച്ചതിന് ശേഷം ചൂടാറിക്കഴിഞ്ഞ് രണ്ടു മണിക്കൂർ ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിക്കുക .ശേഷം മോൾഡിൽ നിന്ന് ഇളക്കിയെടുത്ത് മെറ്റലൈസ്‌ഡ്‌ പായ്‍ക്കിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ച് പായ്‌ക്ക് ചെയാം. ചോക്ലേറ്റിനുള്ളിൽ കോക്കനട്ട് ചിപ്‌സ് നിറച്ച് നിർമ്മിക്കുന്നതിന് ആസ്വാദ്യത കൂടുതലാണ് . കാഷ്യുനട്ട് ,പീനട്ട്  തുടങ്ങിയവ നിറച്ചും  ചോക്ലേറ്റ്  നിർമ്മിക്കാം. ഇത്തരം ഫില്ലിംഗുകൾ നടത്തിയ ചോക്ലേറ്റുകൾക്ക് ആസ്വാദ്യത കൂടുതലാണ്. ചോക്ലേറ്റുകളും മിക്‌സ് ചെയ്‌ത്‌ കിറ്റ് കാറ്റ് മോഡലിലുള്ള നിർമ്മാണവും നടത്താവുന്നതാണ് . ഇൻസ്റ്റന്റ് കോഫീ പൗഡറുകളും മിൽക്ക് പൗഡറും ചേർത്ത് രുചി വർധിപ്പിക്കാവുന്നതുമാണ് . കൂടാതെ വാനില ,ഓറഞ്ച്  അടക്കം വിവിധ ഫ്‌ളേവറുകളും ഉപയോഗിച്ച് വ്യത്യസ്‌ത രുചികൾ പരീക്ഷിക്കാവുന്നതുമാണ് 

മാർക്കറ്റിങ് 

ബേക്കറികൾ ,സൂപ്പർ മാർക്കറ്റുകൾ ,ഓർഗാനിക് ഷോപ്പുകൾ ,റെസ്റ്റോറന്റുകൾ ,ജ്യുസ് പാർലറുകൾ തുടങ്ങിയ വില് പന ശാലകളിലെല്ലാം ചോക്ലേറ്റ്  വില് പന നടത്താം.ഉല് പാദകൻ  നേരിട്ട് മാർക്കറ്റ് ചെയുന്ന രീതിയാണ് നല്ലത് . ഡിസ്‌ട്രിബ്യുട്ടർമാർ വഴിയുള്ള വിപണനരീതിയും പരീക്ഷിക്കാവുന്നതാണ് . 30 മുതൽ 35% വരെ കമ്മീഷൻ നൽകുന്നത് വില് പന വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.വിവാഹങ്ങൾ, ജന്മദിനാഘോഷം മറ്റ് ആഘോഷങ്ങൾക്കൊക്കെ പ്രിന്റിംഗിൽ ചെറിയ കണ്ടെയ്നറുകളിൽ ചോക്ലേറ്റ് നൽകാം. ഇപ്പോൾ ഇത്തരം ആഘോഷങ്ങളില്ലെല്ലാം ന്നതാണ്ഐസ് ക്രീമുകളാണ് ഉപയോഗിക്കുന്നത് . കൂടാതെ വില കൂടിയ പായ്‌ക്കറ്റുകളിൽ നിറച്ച്  ഗിഫ്‌റ്റ്  പായ്‌ക്കറ്റുകളായും വിപണി കണ്ടെത്താം. ചക്കയിൽ നിന്നുള്ള വിഭവങ്ങൾക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളത് . ചക്ക ചോക്ലേറ്റും പരീക്ഷിക്കാവുന്നതാണ് . പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ ശാലകളുടെയും ,ഐടി പാർക്കുകളുടെയും ക്യാന്റീനുകൾ എന്നിവയെ സ്‌പെഷ്യൽ സെയിൽസ് കൗണ്ടറുകളാക്കി മാറ്റാവുന്നതാണ് 

പായ്‍ക്കിംഗ് 

മെറ്റലൈസ്‌ഡ്‌ റാപ്പറുകൾ പ്രൈമറി പായ്‍ക്കിംഗിനായി ഉപയോഗിക്കാം. ടി റാപ്പറുകളിൽ കന്പനിപേരോ, ബ്രാൻഡ് നെയിമോ പ്രിന്റ് ചെയിക്കുന്നത് ഉൽപന്നത്തിന്റെ ബ്രാൻഡിംഗിനെ സഹായിക്കും. ഫുഡ് ട്രേഡ് കണ്ടെയ്നറുകളിൽ ലേബൽ ചെയ്‌ത്‌ ഫാമിലി, ഗിഫ്റ്റ് പായ്‌ക്കറ്റുകൾ തയാറാക്കാം. 

ഉപഭോകതാക്കളിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ച് വ്യത്യസ്ഥ പായ്‍ക്കിംഗ് രീതികളും വ്യത്യസ്ഥ അളവുകളും സ്വീകരിക്കാവുന്നതാണ് .

സാധ്യതകൾ 

വളരെ കുറഞ്ഞ മുതൽമുടക്കും കുടുംബ സംരംഭം എന്ന നിലയിൽ  വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആരംഭിക്കാം എന്നതും ഈ സംരംഭത്തെ ആകർഷകമാക്കുന്നു .പുറമെ നിന്ന് തൊഴിലാളികളെ എടുക്കേണ്ട ആവശ്യമേയില്ല .അസംസ്‌കൃത വസ്‌തുക്കൾ സുലഭമായി ലഭിക്കും ക്രഡിറ്റ് ബിസിനസിന്റെ ആവശ്യമില്ല ,കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഉപയോഗിക്കുന്ന ഉല് പന്നം ഇവയെല്ലാം ചോക്ലേറ്റ് ബിസിനസിന് അനുകൂല ഘടകങ്ങളാണ് 

മൂലധന നിക്ഷേപം 

മെൽറ്റിങ്ങ്  മെഷീൻ                                                         – 3000.00

വിവിധ മോൾഡുക്കൾ                                                       – 1500.00

ഫ്രിഡ്‌ജ്‌ / ചെറിയ ഫ്രീസർ                                                 – 8000.00

ടേബിൾ ,പാത്രങ്ങൾ , അനുബന്ധ സാമഗ്രികൾ                   – 5000.00

ആകെ                  – 17,500.00

പ്രവർത്തന ചിലവുകൾ 

പ്രതിദിനം 10 കിലോ ചോക്ലേറ്റ് നിർമ്മിക്കുന്നതിന്റെ  ചിലവ് 

ബാർ ചോക്ലേറ്റ് 10 കി.ഗ്രാം * 260                                       – 2600.00

പായ്‍ക്കിംഗ് മെറ്റീരിയലുകൾ                                               – 400.00

ഇലക്‌ട്രിസിറ്റി, അനുബന്ധ ചിലവുകൾ                              – 50.00 

വേതനം                                                                            – 300.00

   ആകെ                                         – 3350.00

വരവ് 

(പ്രതിദിനം 10 കി.ഗ്രാം ചോക്ലേറ്റ് നിർമ്മിച്ച് വില്പന  നടത്തുന്പോൾ ലഭിക്കുന്നത്) 

1.  1  കി.ഗ്രാം ചോക്ലേറ്റിന്                                                         – 800.00

2.  വില്പനക്കാരുടെ കമ്മീഷൻ കിഴിച്ച്‌ ഉല് പാദകന്  ലഭിക്കുന്നത്. – 600.00  

3.  10 കി.ഗ്രാം * 600 .00   – 6000.00

ലാഭം 

വരവ്                                                                                         – 6000.00

ചിലവ്                                                                                       – 3350.00 

ലാഭം                                                                                         – 2650.00

(പ്രതിദിനം 25 ദിവസം പ്രവർത്തനം നടത്തിയാൽ ലഭിക്കുന്നത് 

   2650 * 25                                                                              – 66250.00

വേതനം ഇനത്തിൽ ലഭിക്കുന്നത്                                                – 7500 .00

ആകെ വരുമാനം                                                                        – 73750.00

പരീശീലനം 

വിവിധ തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ ഹോം മെയ്‌ഡ് ചോക്ലേറ്റ് നിർമ്മാണത്തിൽ പരീശീലനം ലഭിക്കും. അഗ്രോപാർക്കിന്റെ  പരിശീലന കേന്ദ്രങ്ങൾ വഴി ട്രെയിനിങ്ങിനൊപ്പം മെഷീനറികളും മോൾഡുകളും വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്.

ഫോൺ :0485 – 2242310 

ലൈസൻസുകൾ 

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റിയുടെ രജിസ്‌ട്രേഷൻ ,ഹെൽത്ത് ഫിറ്റ്നസ് എന്നിവ നേടിയിരിക്കണം.

ശ്രദ്ധിക്കേണ്ടവ 

ഗുണമേന്മയുള്ള ചോക്ലേറ്റ് ബാറുകൾ വാങ്ങാൻ ശ്രദ്ധിക്കണം ,പായ്‌ക്ക് ചെയ്‌ത ചോക്ലേറ്റുകൾ കച്ചവട സ്ഥാപനങ്ങളിൽ ശരിയായ ഊഷ്‌മാവിൽ സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തണം. വീട്ടിൽ തന്നെ ഒരു ഭാഗം ചോക്ലേറ്റ് നിർമ്മാണത്തിന് മാത്രമായി മാറ്റി വയ്‌ക്കുകയും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുകയും ചെയുക.

 

  

Projects

Share This