ആരോഗ്യ സംരക്ഷണ രംഗത്ത് കേരളം ജനത വലിയ അവബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെയും സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും വാൻ വിപണിയാണ് കേരളത്തിലുള്ളത്. എന്നാൽ അടുത്തകാലത്തായി ആയുർവേദ വിധിപ്രകാരം തയ്യാർ ചെയുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് വലിയ ഡിമാന്ഡാനുള്ളതാണ്. പ്രമുഖ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉത്പാദകർ എല്ലാം തന്നെ ആയുർവേദ ഉത്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ വിപണി സാധ്യതയുള്ള ഒരു ഉത്പന്നമാണ് ഹെർബൽ സോപ്പ് നിർമ്മാണം.ഇപ്പോൾ വലിയ യന്ത്രവൽകൃത വ്യവസായമാണ്.വലിയ കന്പനിയുടെ പരസ്യ പിന്തുണയുള്ള സോയ്പ്പുകൾക്കൊപ്പം തന്നെ കേരളത്തിലെ ചെറുകിട സംരംഭകരുടെ ഹെർബൽ സോയ്പ്പുകളും വിറ്റഴിക്കപ്പെടുന്നുണ്ട്. നാട്ടിൻ പുറങ്ങളിലെ ചെറിയ യൂണിറ്റുകളിൽ നിർമ്മിക്കുന്ന കുളിക്കുവാനുള്ള സോയ്പ്പുകളിൽ മാരകമായ രാസപദാര്ഥങ്ങളുടെ അളവ് തുലോം കുറവാണ് എന്ന വിശ്വാസമാണ് ഇതിനു കാരണം.
സാദ്ധ്യതകൾ
കേരളത്തിൽ ഓർഗാനിക് ഷോപ്പുകളും പ്രകൃതി ജീവന കേന്ദ്രങ്ങളും ധാരാളമായുണ്ട്. ടി കേന്ദ്രങ്ങൾ വഴി ഹെർബൽ സോപ്പ് ധാരാളമായി വിറ്റഴിക്കാൻ സാധിക്കും. പ്രാദേശിക വിപണി കണ്ടെത്തുന്നതോടൊപ്പം വിദേശ വിപണിയും കണ്ടെത്താൻ കഴിയും. പാലായിൽ നിർമിച്ച പുറം കവറിനുള്ളിലായ് ഇപ്പോൾ സോപ്പ് കയറ്റുമതി നടക്കുന്നുണ്ട്. കൂടാതെ ചെറുകിട സംരംഭമായി ആരംഭിക്കാൻ കഴിയും. ചെറിയ പരിശീലനം വഴി നിർമ്മാണ രഹസ്യവും സ്വന്തമാക്കാം.
നിർമ്മാണരീതി
നാല്പാമരം, ആര്യവേപ്പ്,ചെറുനാരങ്ങാ,പച്ചമഞ്ഞൾ തുടങ്ങി 18 ആയുർവേദ മൂളികകൾ ചേർത്ത് കഷായം ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്‌ക്കും. കാസ്റ്റിക് സോഡാ വെള്ളത്തിൽ ലയിപ്പിച്ചു ലായിനി തയ്യാറാക്കും. ടി ലായനിയിൽ കഷായം ചേർത്ത് നന്നായി ഇളക്കും. തുടർന്ന് ടാൽക്കം പൌഡർ ചേർത്ത് ഇളക്കി വെളിച്ചെണ്ണ സോപ്പ് ലായനിയിൽ ചേർക്കണം. നന്നായി ഇളക്കിയ ശേഷം ആവശ്യമെങ്കിൽ അൽപ്പം പെർഫ്യൂം ചേർക്കാം. ഹെർബൽ സോപ്പ്‌കൾക്ക് പെർഫ്യൂം ആവശ്യമായി വരാറില്ല. എല്ലാ ചേരുവകളും നന്നായി ഇളക്കി ചേർക്കുന്നത് സോപ്പ് നിർമാണത്തിലെ പ്രധാന ഭാഗമാണ്.മിക്സിങ്ങിനായി സ്റിറെർ ഘടിപ്പിച്ച സ്റ്റൈൻലെസ്സ് സ്റ്റീൽ നിർമ്മിച്ച ടാങ്ക് ഉപയോഗിക്കുന്നതാണ് ഉത്തമം. നന്നായി ഇളക്കി ചേർത്ത് ദ്രാവക രൂപത്തിലുള്ള സോപ്പ് കൂളിംഗ് ട്രൈകളിൽ ഒഴിച്ച് 72 മണിക്കൂർ തണുപ്പിക്കാൻ വെക്കും. തുടർന്ന് സ്ളാബ് കട്ടർ ഉപയോഗിച്ച് സ്ലാബുകളായി മുറിച്ചെടുത്തു പിന്നീട് ഡൈ കട്ട് ചെയ്ത് രൂപഭംഗി വരുത്തി ബട്ടർ പേപ്പറിലോ പ്ലാസ്റ്റിക് പേപ്പറിലോ പായ്ക്ക് ചെയുന്നു. തുടർന്ന് പുറം കവർ ഡ്യൂപ്ളെക്സ് കവറുകളിൽ പ്രിന്റ് ചെയ്ത് വിപണിയിലെത്തിക്കാം
സാങ്കേതികവിദ്യ, പരിശീലനം
കഷായം പൊടി ചൂർണം പഴച്ചാറുകൾ തുടങ്ങി 5 രീതികളിലുള്ള ആയുർവേദ സോപ്പിന്റെ നിർമ്മാണത്തിനുള്ള ഏകദിന പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും.
ഫോൺ: 0485-2242310
മൂലധന നിക്ഷേപം
- മിക്സിങ് ടാങ്ക് 200 കി ഗ്രാം = 40000
- കൂളിംഗ് ബോക്സ് 2 nos = 7000
- സ്ളാബ് കട്ടർ = 1500
- ഡൈ കട്ടിങ് ആൻഡ് സ്റ്റാൻപിങ് മെഷീൻ = 17000
- അനുബന്ധ ചിലവുകൾ= 300
ആകെ = 65,800
പ്രവർത്തന വരവ്
(പ്രതിദിനം 600 സോപ്പ് വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്.)
100 ഗ്രാം സോപ്പിന്റെ വില്പനവില = 30
വില്പനക്കാരുടെയും വിതരണക്കാരുടെയും കമ്മിഷൻ കിഴിച്ചു ഉല്പാദകന് ലഭിക്കുന്നത് = 22 * 600 = 13,200
ലൈസൻസ്
ജില്ലാതലത്തിലുള്ള ഡ്രഗ്സ് ഓഫീസിൽ നിന്നും ഹെർബൽ സോപ്പ് നിർമ്മാണത്തിൽ ലൈസൻസ് , ഉദ്യോഗ് ആധാർ എന്നിവ നേടിയിരിക്കണം.