ബനാന കൂൾ 

കേരളത്തിൽ തെക്കൻ ജില്ലകളിൽ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്ന ചെങ്കദളിപ്പഴത്തിൽ നിന്നും ആരോഗ്യദായകമായ പാനീയം നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്.ആരോഗ്യ പ്രദങ്ങളായ നിരവധി മൂലകങ്ങൾ അടങ്ങിയിട്ടുള്ള റെഡ് ബനാന ജ്യൂസ് പ്രത്യേക രുചിയും ഗുണവും പ്രധാനം ചെയ്‌യുന്നതാണ്. ചെങ്കദളി കുലകൾ പാകമാകുന്നതോടെ കൂട്ടമായി വിപണിയിലെത്തുന്നതുമൂലമുള്ള വിലയിടിവ് തടയുന്നതിന് ഇത്തരത്തിലുള്ള മൂല്യവർദ്ധനവിലൂടെ സാധിക്കും. ബനാന ജ്യൂസ് മറ്റ് പ്രകൃതിദത്ത പഴച്ചാറുകളുമായി ചേർത്തും ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി തുടങ്ങിയ പഴച്ചാറുകൾ ബനാന ജ്യൂസിൽ ചേർത്ത് ഉപയോഗിക്കാവുന്ന പഴച്ചാറുകളാണ്. പ്രകൃതിദത്ത ഭക്ഷണപാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം ഈ ബിസിനസിന് ഗുണകരമാകും. 

സാധ്യതകൾ 

ചുട്ടുപൊള്ളുന്ന വേനലിൽ ശീതളപാനീയ വിപണി വലിയ മുന്നേറ്റം നടത്തുകയാണ്. അപ്പോഴും സിന്തറ്റിക് കോളകളുടെ വില്‌പന ഉയരുന്നില്ല എന്നതും നാം തിരിച്ചറിയേണ്ട കാര്യമാണ്. മാംഗോ ജ്യുസും, കുലുക്കി സർബത്തും, തണ്ണിമത്തനും, പൊട്ടുവെള്ളരിയും തുടങ്ങി ഫ്രഷ് ജ്യുസുകൾ വരെ വിപണിയിൽ ധാരാളമായി വിറ്റുപോകുന്നു. വാഴപ്പഴത്തിൽ നിന്നുള്ള പാനിയത്തിനും ശീതള പാനീയ വിപണിയിൽ ഇടം നേടാൻ ബുദ്ധിമുട്ട്‌ ഉണ്ടാവുകയില്ല. പ്രതേകിച്ചും ഈ രംഗത്ത് മറ്റ്  സംരംഭങ്ങൾ ഒന്നും തന്നെ ഇപ്പോൾ നിലവിലില്ല. ചെങ്കദളിപ്പഴത്തിന്റെ  പോഷകാംശത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണെന്നും മാർക്കറ്റിംഗിന് കൂടുതൽ ഗുണം ചെയും. പ്രധാന അസംസ്‌കൃത വസ്‌തുവായ  ചെങ്കദളിപ്പഴം ധാരാളമായി ലഭ്യമാണെന്നതും  ഈ സംരംഭത്തെ കൂടുതൽ ആകർഷകമാക്കുന്നു. കാർഷിക സർവകലാശാല  വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ വിശ്വാസ്യതയും സംരംഭകർക്ക് പ്രയോജനപ്പെടുത്താം. വിദേശരാജ്യങ്ങളിൽ റാസ്ബറി ബനാന  ഫ് ളേവർ  എന്ന പേരിൽ അറിയപ്പെടുന്ന റെഡ് ബനാനയ്‌ക്ക്  വൻ  ഡിമാന്റുണ്ട്. കുറഞ്ഞ അളവിലുള്ള കൊഴുപ്പും പൊട്ടാസ്യത്തിന്റെയും വൈറ്റമിനുകളുടെയും കൂടിയ അളവിലുള്ള സാന്നിധ്യവും ടി പാനീയത്തെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നു. തണുപ്പിച്ചെടുത്ത പാനീയത്തിൽ രുചിയും ഗുണവും മുഴുവനായി നിലനിൽക്കുന്നു എന്നുള്ളതും ഈ ജ്യു‌സിന്റെ  പ്രത്യേകതയാണ്. ഇത്തരത്തിൽ വളരെ വേഗം വിപണി പിടിച്ചെടുക്കുന്നതിനുള്ള നിരവധി അനൂകൂല ഘടകങ്ങൾ ഈ സംരംഭത്തിൽ  അന്തർലീനമാണ്.

നിർമ്മാണരീതി 

ചെങ്കദളിപ്പഴത്തിന്റെ പുറതൊലി നീക്കം ചെയ്‌ത്‌  ഫ്രൂട്ട്  പൾപ്പർ  ഉപയോഗിച്ച് പൾപ്പാക്കി മാറ്റുന്നു. ഈ പൾപ്പിൽ എൻസൈമുകൾ ചേർത്ത്  നിശ്ചിത സമയം ഹോട്ട് എയർ ഡ്രയറിൽ ചൂടാക്കുന്നു. പൾപ്പിന്റെ സെഡിമെന്റുകൾ നീക്കം ചെയ്‌ത്‌ ക്ലാരിഫിക്കേഷനുവേണ്ടിയാണ് ഇങ്ങനെ  ചെയുന്നത്. തെളിനീരായി മാറ്റിയ  ചെങ്കദളിപ്പഴത്തിന്റെ  ജ്യുസ് ആവശ്യത്തിന് പഞ്ചസാരയും പ്യുരിഫൈ ചെയ്‌ത വെള്ളവുമായി ചേർത്ത് കുടിക്കാൻ തയാർ (റെഡി ടു ഡ്രിങ്ക്). പാകത്തിലാക്കി  ആവശ്യമായ പ്രിസർവേറ്റിവുകളും ചേർത്ത്  പായ്‌ക്ക് ചെയുന്നു. ഗ്ലാസ്സ്  ബോട്ടിലുകളോ, പെറ്റ്  ബോട്ടിലുകളോ ഉപയോഗിക്കാം. പായ്‌ക്ക്  ചെയ്‌ത ജ്യുസ് 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

സാങ്കേതിക വിദ്യ 

കേരള കാർഷിക സർവകലാശാലയുടെ വെള്ളായനി  കോളേജിലെ  പ്രോസ്സസിംഗ് ടെക് നോളജി  ഡിപ്പാർട്ട്മെന്റാണ് റെഡ് ബനാന ജ്യുസിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ശ്രീമതി ഗീതാ ലക്ഷ്മിയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഗവേഷണ പരിപാടിക്ക് നേതൃത്വം നൽകിയത്. സംരംഭകർക്ക് കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യ വാങ്ങാവുന്നതാണ്. 

മാർക്കറ്റിംഗ് 

സംരംഭകർ നേരിട്ടുളള മാർക്കറ്റിംഗ്  രീതി അവലംബിക്കുന്നതാണ് റെഡ് ബനാന ജ്യുസിൽ അഭികാമ്യം. വിതരണക്കാരെ നിയമിച്ചുള്ള രീതിയും അവലംബിക്കാവുന്നതാണ്. വിവിധ പഴച്ചാറുകൾ മിക്‌സ്  ചെയ്‌ത ബനാന ജ്യുസിന്  വിദശ വിപണിയിലും വൻ ഡിമാന്റുണ്ട്.  പ്രാദേശികമായി വിപണന കേന്ദ്രത്തോട്  അനുബന്ധിച്ച്  പരസ്യപ്രചാരങ്ങൾ നൽകുന്നതും വില്‌പനയെ സഹായിക്കും.

സാന്പത്തിക വിശകലനം

മൂലധന നിക്ഷേപം 

(പ്രതിദിനം 150L  റെഡ് ബനാന ജ്യുസ് നിർമ്മിക്കുന്നതിന് ആവശ്യമായത്)

1. ഫ്രൂട്ട് പൾപ്പർ = 80,000.00

2.ഹോട്ട് എയർ ഓവൻ = 80,000.00

3. ഫില്ലിംഗ് &പായ്‍ക്കിംഗ് മെഷീൻ = 50,000.00

4. പാത്രങ്ങൾ , അനുബന്ധ ഉപകരണങ്ങൾ = 10000.00

ആകെ = 2,20,000.00

പ്രവർത്തന ചിലവ് 

(പ്രതിദിനം 150L  ജ്യുസ് നിർമ്മിക്കുന്നതിന് ആവശ്യമായത് )

1. ചെങ്കദളിപ്പഴം 40 കി.ഗ്രാം * 35 .00 = 1400.00

2. പഞ്ചസാര  15*40 = 600.00 

3. എൻസൈം = 30.00

4. പായ്‍ക്കിംഗ് മെറ്റീരിയൽസ്

(200 മി.ല്ലി  വീതമുള്ള 750 ബോട്ടിൽ +ക്യാപ്  +ലേബൽ) = 2775.00

5. വൈദ്യുതി = 100.00

6. തൊഴിലാളികളുടെ വേതനം  = 1200.00

ആകെ = 6105.00  

 വരവ്

(200 മി.ല്ലി വീതമുള്ള 750 ബോട്ടിലുകൾ വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )

20 മി .ല്ലി  എം ആർ പി = 30.00

30% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 21.00

750* 21.00 = 15,750.00

പ്രതിദിന ലാഭം 

15,750.00-6,105.00= 9645.00

ലൈസൻസുകൾ 

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള രജിസ്‌ട്രേഷൻ , തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ലൈസൻസ് , ഉദ്യോഗ്  ആധാർ , ജി.എസ്.ടി.  എന്നിവയാണ്  ആവശ്യമായുള്ള  ലൈസൻസുകൾ

സബ് സിഡി

വ്യവസായ വകുപ്പിന്റെ മാർജിൻ മണി സ്‌കീം പ്രകാരം സ്ഥിരനിക്ഷേപത്തിന്റെ 30% വരെ സബ് സിഡി ലഭിക്കും.

Projects

Share This