പീനട്ട് ബട്ടർ നിർമ്മാണം 

കേരളത്തിന്റെ പുതിയ വ്യവസായ നയം ചെറുകിട വ്യവസായ രംഗത്ത് വലിയ ഉണർവ് പ്രദാനം ചെയ്‌യുന്നതാണ്.ചെറുകിട സംരംഭകരെ കുഴക്കിയിരുന്ന ലൈസൻസിംഗ് സബ്രദായത്തിന് അറുതി വന്നിരുന്നു.അനാവശ്യമായ ബാഹ്യ ഇടപെടലുകൾക്കും ചുവപ്പ് നാടകൾക്കും അറുതിവരുത്തിയിരിക്കുന്നു. ഈ ഗവൺമെന്റ് കാർഷിക ഭക്ഷ്യ സംസ്‌കരണ മേഖലയിലും,ചെറുകിട വ്യവസായ രംഗത്തും ഈ നയം ദൂര  വ്യാപകമായ ഫലങ്ങൾ സൃഷ്‌ടിക്കും. നാനോ സംരംഭങ്ങൾക്ക് അനുമതി നൽകിയതുവഴി വീട്ടമ്മമാരുടെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി ധാരാളം കുടുംബ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരമാണ് ഒരുക്കപ്പെട്ടിട്ടുള്ളത്. ഇത് കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും കുടുംബങ്ങളുടെ വരുമാന വർദ്ധനവിനും കാരണമാകും. മായം കലരാത്ത നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലെത്തും.

കേരളത്തിന്റെ ഭക്ഷ്യ സംസ്‌കരണം കാലഘട്ടത്തിനനുസരിച്ച് വലിയ മാറ്റത്തിന്റെ പാതയിലാണ്. മുൻ കാലങ്ങളിൽ വിശപ്പടക്കുക എന്നുള്ള സ്ഥാനമാണ് ഭക്ഷണത്തിനുണ്ടായിരുന്നതെങ്കിൽ ഇന്ന് ആരോഗ്യ ഗുണങ്ങളും കലോറി വാല്യൂവും  ന്യൂട്രീഷ്യൻ ഫാക്ടുമെല്ലാം വിശദമായി പരിശോധിച്ചിട്ടാണ് ഇന്ന് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ഉപഭോക്തൃ സംസ്‌കാരത്തിലുണ്ടായ ഈ മാറ്റം ഗുണമേന്മയുള്ളതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായി നിർമ്മിക്കുന്ന ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾക്ക് ഗുണകരമാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി ആരംഭിക്കാവുന്ന വ്യവസായമാണ് പീനട്ട് ബട്ടർ നിർമ്മാണംപ്രോട്ടീൻ റിച്ച് ആയ ഹെൽത്തി ഫുഡ് ആണ് പീനട്ട് ബട്ടർ. ബ്രെഡിനൊപ്പവും കുക്കിസുകൾക്കൊപ്പവും പീനട്ട് ബട്ടർ ഉപയോഗിക്കാം.  വിദേശങ്ങളിൽ പഴങ്ങൾക്കൊപ്പവും പീനട്ട് ബട്ടർ ഉപയോഗിക്കുന്നുണ്ട്. കേക്ക് നിർമ്മാണത്തിനും ഷേക്ക് നിർമ്മാണത്തിനും കേരളത്തിൽ പീനട്ട് ബട്ടർ ഉപയോഗിക്കുന്നുണ്ട്. 

സാധ്യതകൾ 

കേരളത്തിൽ പീനട്ട് ബട്ടർ നിർമ്മാണം ഒരു വ്യവസായമായി വളർന്നിട്ടില്ല. പാലാ കേന്ദ്രീകരിച്ച് മെലോ എന്ന ബ്രാൻഡ് നെയിമിൽ വിവിധ തരം ബട്ടറുകൾ പുറത്തിറക്കുന്ന ഒരു കന്പനി പ്രവർത്തിച്ചു വരുന്നു.മറുനാടൻ കന്പനികൾ പീനട്ട് ബട്ടർ കേരളത്തിലെത്തിച്ച് ധാരാളമായി വില്‌പന നടത്തുന്നുണ്ട്. സംസ്‌കരിച്ച് ന്യൂട്രി റിച്ചായ ഭക്ഷണങ്ങൾ തിരഞ്ഞെടുത്തു കഴിക്കുന്ന മലയാളികൾക്കായി നമ്മുടെ നാട്ടിൽ തന്നെ പീനട്ട് ബട്ടർ നിർമ്മിച്ച് നൽകാൻ കഴിഞ്ഞാൽ സാദ്യതയുള്ള ഒരു വ്യവസായമാക്കി പീനട്ട് ബട്ടർ നിർമ്മാണം മാറ്റിയെടുക്കാൻ സാധിക്കും. പ്രധാന അസംസ്‌കൃത വസ്തുവായ നിലക്കടല ധാരാളമായി ലഭ്യമാണ്. സാങ്കേതിക വിദ്യയും ലഭ്യമാണ്. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന പീനട്ട് ബട്ടർ നിർമ്മാണം പുതിയ സംരംഭകർക്ക്‌ കൂടുതൽ സഹായകരമാണ്. കാരണം കൂടുതൽ മത്‌സരം വിപണി നേരിടുന്നില്ല എന്നതു തന്നെ. 

നിർമ്മാണരീതി 

പുറം തോട് നീക്കം ചെയ്ത നിലക്കടല റോസ്റ്റർ ഉപയോഗിച്ച് വറുത്തെടുക്കുന്നു.തുടർന്ന് സ്കിൻ റിമൂവർ ഉപയോഗിച്ച് തൊലി നീക്കം ചെയ്‌യുന്നു. സ്‌പ്ലിറ്റിംഗ് യന്ത്രം ഉപയോഗിച്ച് രണ്ടായി പിളർത്തിയെടുക്കും. പിന്നീട് പ്രൈമറി ഗ്രൈൻഡറിൽ അരച്ചെടുക്കും. ഫൈനൽ പേസ്റ്റ് നിർമ്മാണത്തിനായി നാക്കിൽ അലിയുന്ന തരത്തിലുള്ള സോഫ്റ്റ്നസ് ലഭിക്കാൻ സെക്കൻന്റെറി ഗ്രൈൻഡർ ഉപയോഗിച്ച് പേസ്റ്റിനെ വീണ്ടും അരച്ചെടുക്കും. പിന്നീട് നിശ്ചിത അനുപാതത്തിൽ പഞ്ചസാര,ഉപ്പ്,ഓയിൽ എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്ത് കണ്ടൈനറുകളിൽ നിറയ്ക്കാം തുടർന്ന് 2 മണിക്കൂർ കൂളറിൽ സൂക്ഷിച്ച് തണുപ്പിക്കും. ഇങ്ങനെ തയാറാക്കുന്ന പീനട്ട് ബട്ടർ ഒരു വർഷം വരെ കേടുകൂടാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാം.  

സാങ്കേതികവിദ്യ, പരിശീലനം 

പീനട്ട് ബട്ടർ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യയും പരിശീലനവും കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ:0485-2242310 .

മൂലധന നിക്ഷേപം 

1.റോസ്റ്റർ -90,000.00 

2. സ്കിൻ റിമൂവർ -1,40,000.00

3. ഗ്രൈൻഡറുകൾ 2 nos-1,80,000.00 

4. ബ്ലൻഡൽ -65,000.00

5. പേസ്റ്റ് ഫില്ലിംഗ് യന്ത്രം -1,20,000.00

6. കംപ്രെസ്സർ -40,000.00

7. ഇൻഡക്ഷൻ സീലിംഗ് മെഷീൻ -16,000.00

8. അനുബന്ധ ഉപകരണങ്ങൾ -40,000.00

9.പ്രവർത്തന മൂലധനം  – 2,00,000.00

ആകെ -891000.00

പ്രവർത്തന ചിലവ് 

(പ്രതിദിനം 100 kg പീനട്ട് ബട്ടർ നിർമ്മിക്കുന്നതിനുള്ള ചിലവ് )

  1. നിലക്കടല        110 kg * 100.00               =  11,000 
  2. തൊഴിലാളികളുടെ വേതനം  400*2           =  800.00
  3. പഞ്ചസാര , ഉപ്പ്, ഓയിൽ                           =  800.00
  4. പായ്‌ക്കിംഗ് ചാർജ്                                    =  2400.00
  5. അനുബന്ധ ചിലവ്                                   =  400.00

                              ആകെ        =15,400.00

വരവ് 

(പ്രതിദിനം 100 kg പീനട്ട് 250g കണ്ടയ്‌നറുകളിലായി വിൽക്കുന്പോൾ ലഭിക്കുന്നത്)

  • 1. പീനട്ട് ബട്ടർ    250g MRP   = 125.00
  • 2. 30% കമ്മീഷൻ കിഴിച്ചു ഉല്പാദകന് ലഭിക്കുന്നത്    =  87.50

               400 No.s* 87.50 = 35,000.00

ലാഭം 

വിറ്റുവരവ്           = 35,000.00

ഉല്പാദന ചിലവ്    =15,400.00

ലാഭം                   = 19,600.00 

ലൈസൻസുകൾ 

           ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള ലൈസൻസ്, ഉദ്യോഗ് ആധാർ,ഗുഡ്‌സ് സർവീസ് ടാക്സ് രജിസ്‌ട്രേഷൻ എന്നിവ സംരംഭകൻ നേടിയിരിക്കണം.

Projects

Share This