ഗ്രേപ്പോ മുന്തിരിച്ചാർ

മുന്തിരിച്ചാറിന്റെ മധുരം പായ്‌ക്ക്‌ ചെയ്‌ത ഗ്രേപ്പോ മുന്തിരിച്ചാർ 

കേരളം വലിയ ഒരു ഉപഭോക്‌തൃ സംസ്ഥാനമാണ്. കേരളത്തിലെ ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിലും അടുത്തകാലത്തായി വലിയ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലമായി ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലയാളിയിൽ വലിയ അവബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അച്ചടി മാധ്യമങ്ങളും, ദൃശ്യ മാധ്യമങ്ങളും ഇത്തരത്തിലുള്ള തിരിച്ചറിവുകൾക്ക് പിന്നിൽ വലിയ സ്വാധീനം ചെലുത്തിയ ശക്തികളാണ്. സോഷ്യൽ മീഡിയ പലപ്പോഴും നഗ്‌നസത്യങ്ങളുടെ വക്താക്കളായി മാറുന്നു.

എന്തും വാങ്ങിക്കുടിക്കുക എന്നതിനപ്പുറം ഗുണമേന്മക്ക്‌ പ്രാധാന്യം നൽകുന്ന വാങ്ങൽ സംസ്‌കരം രൂപപ്പെട്ടുകഴിഞ്ഞു. പഴം, പച്ചക്കറികൾ, ഭക്ഷണ പദാർത്ഥങ്ങൾ, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന മാരകമായ രാസപദാർത്ഥങ്ങളെക്കുറിച്ച് മലയാളി ബോധവാനാണ്. വാങ്ങുന്നതിന് മുൻപ് ഉല്പന്നത്തിന്റെ ചേരുവകളും,കാലാവധിയും ഉപയോഗിച്ചിരിക്കുന്ന പ്രിസെർവേറ്റിവുകളും എല്ലാം സസൂഷ്‌മം നിരീക്ഷിക്കുന്നു. നാടൻ ഒരു ബ്രാന്റായി മാറിക്കൊണ്ടിരിക്കുന്നു. ഒരു സമയത്ത് നാടൻ ഉൽപന്നങ്ങളോട് പുച്ഛഭാവം നടിച്ചിരുന്ന ആളുകളെല്ലാം ഇപ്പോൾ നാടനും, ഓർഗാനിക്കും തേടി നടക്കുന്നു. നാടൻ ഊണും കഞ്ഞിക്കടയും വൻ വിജയമായ ബിസിനസ് മാതൃകകളായി. പരസ്യത്തിലെ സുന്ദരിമൊഴിയിലെ കാപട്യം മലയാളി തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.ബഹുവർണ്ണ പായ്‌ക്കിംഗുകളിൽ ലഭിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളിലെ വിഷ സാന്നിദ്ധ്യം ഒരു തലമുറയെ തന്നെ രോഗാതുരരാക്കിയ വലിയ പ്രതിസന്ധി കേരള സമൂഹം അഭിമുഖീകരിക്കുന്നുണ്ട്. അനിവാര്യമായ ഒരു തിരിച്ച് പോക്കാണ് ഇപ്പോൾ സംഭവിക്കുന്നത്.       

കടുത്ത നിറങ്ങളിൽ പായ്‌ക്ക് ചെയ്‌ത്‌ വരുന്ന ശീതള പാനീയങ്ങളിൽ നിന്നും മനപൂർവമായ ഒരു കാലം സമീപകാലത്ത് മലയാളി പാലിക്കുന്നുണ്ട്. രാസപദാർത്ഥങ്ങളും,കളറും ചേർക്കാത്ത പഴച്ചാറുകൾക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്.മുന്തിരി,പപ്പായ,ഓറഞ്ച്,നെല്ലിക്ക,ചെങ്കദളി തുടങ്ങിയ എല്ലാം ഇത്തരത്തിൽ ശീതള പാനീയങ്ങളാക്കി മാർക്കറ്റ് ചെയ്‌യാം. മുന്തിരി സംസ്‌ക്കരിച്ച് പായ്‌ക്ക് ചെയ്‌ത് വില്പന നടത്തുന്നതിന്റെ ബിസിനസ് പാഠങ്ങളാണ് ഈ ലക്കത്തിൽ.

ഗ്രേപ്പോ

കേരള വിപണിയിൽ സുലഭമായി ലഭിക്കുന്ന ജ്യൂസ് മുന്തിരിയിൽ നിന്നാണ് ഗ്രേപ്പോ നിർമ്മിക്കുന്നത്. സാധാരണ മുന്തിരി ജ്യൂസുകൾ 4 മണിക്കൂർ വരെ മാത്രമേ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുകയുള്ളു.എന്നാൽ ശാസ്‌ത്രീയമായി സംസ്കരിച്ച ഗ്രേപ്പോ. 45 ദിവസം വരെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാൻ സാധിക്കും.

സാധ്യതകൾ

 മുന്തിരി ലോകത്ത് ആകമാനം അംഗീകരിക്കപ്പെടുന്ന രുചിയാണ്. എന്നാൽ മുന്തിരി വിഷലിപ്‌തമായതിനാൽ ഇടക്കാലത്ത് മുന്തിരി ഉപഭോഗത്തിൽ ഇടിവ് നേരിടുകയായിരുന്നു. നിലവിൽ നമ്മുടെ നാട്ടിലെ ഫ്രഷ് ജ്യൂസ് കടകളിലെല്ലാം മുന്തിരി ജ്യൂസ് ലഭ്യമാണ്. എന്നാൽ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശം നീക്കം ചെയ്‌യുന്നതിനുള്ള സംവിധാനങ്ങൾ അപൂർവ കടകളിലെ ഉള്ളു. മുന്തിരിയിലെ വിഷാംശം നീക്കം ചെയ്യുന്നതിന് ശാസ്‌ത്രീയ രീതികൾ അവലംബിക്കേണ്ടതുണ്ട്.  വിഷാംശം നീക്കം ചെയ്‌തു ശാസ്‌ത്രീയ രീതികൾ അവലംബിക്കേണ്ടതുണ്ട്. വിഷാംശം നീക്കം ചെയ്‌ത്‌ ശാസ്ത്രീയമായി സംസ്കരിച്ച് മുന്തിരിച്ചാറും മുന്തിരിബോളും ചേർന്നുള്ള ഗ്രേപ്പോയ്‌ക്ക്‌ വിപണിയിൽ ഡിമാൻഡുണ്ട്.

നിർമ്മാണരീതി

വിപണിയിൽ നിന്ന് തിരഞ്ഞെടുത്തു വാങ്ങുന്ന ഗുണമേന്മയുള്ള മുന്തിരി വിഷാംശം നീക്കം ചെയ്യുന്നതിനുള്ള പ്രക്രീയയ്‌ക്കു ശേഷം പുഴുങ്ങിയെടുക്കും. തുടർന്ന് തടിയിൽ നിർമ്മിച്ച പ്രത്യേക തരം കടകോൽ കൊണ്ട് ഇടിച്ച് മുന്തിരിയുടെ തൊലിയും (സ്‌കിൻ), കുരുവും (സീഡും ) നീക്കം ചെയ്‌യുന്നു. തുടർന്ന് പഞ്ചസാരയും മുന്തിരിനീരും വെള്ളവും നിശ്ചിത അനുപാദത്തിൽ ചേർത്ത് ചുടക്കുന്നു. അനുവദനീയമായ പ്രിസർവേറ്റിവുകൾ ചേർത്ത് ഓട്ടോമാറ്റിക് ഫില്ലിംഗ് സംവിധാനം ഉപയോഗിച്ച് പോളിപ്രൊപ്പലീൻ ഗ്ലാസ് കപ്പുകളിൽ നിറക്കുന്നു. അതോടൊപ്പം മുന്തിരി ബോളുകളും കപ്പിൽ നിറക്കുന്നു. തുടർന്ന് അലുമിനിയം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്‌യുന്നു. പൂർണ്ണമായും ശുചിത്വം നിലനിർത്തിവേണം ഗ്രേപ്പോ നിർമ്മിക്കുവാൻ. ചെറിയ ലീക്കേജ് പോലും ഉല്പന്നം കേടാകുന്നതിന് കാരണമാകും. പിന്നീട് 24 എണ്ണം വീതം കാർട്ടൻ ബോക്‌സുകളിൽ നിറച്ച് വിൽപ്പനക്ക് തയ്യാറാക്കാം.       

ഉൽപ്പാദനത്തിനായി മുന്തിരി തിരഞ്ഞെടുക്കുന്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രതിദിന ഉല്പാദനത്തിനുള്ളത് അന്നന്ന് തന്നെ വാങ്ങുന്നതാണ് നല്ലത്. വിലക്കുറവ് നോക്കി ഗുണമേന്മ കുറഞ്ഞ മുന്തിരി വാങ്ങാൻ തയ്യാറാവരുത്. വളരെ വേഗം കേടാകും എന്നതിനാൽ ഉൽപാദന പ്രക്രീയ വളരെ വേഗത്തിലും ശുചിത്വപൂർണ്ണവുമാവണം.

മാർക്കറ്റിങ്ങ് 

നടൻ പഴച്ചാറുകൾക്ക് ചെറിയ ശീതളപാനീയ വില്‌പന കേന്ദ്രങ്ങൾ മുതൽ സ്റ്റാർ ഹോട്ടലുകൾ വരെ വിപണിയുണ്ട്. ആശുപത്രികളും,ടുറിസം സെന്റെറുകളും വിവിധ സ്ഥാപനങ്ങളുടെ കാൻനുകളുമെല്ലാം  കാന്റീനുകളുമെല്ലാം വിപണനത്തിനായി ഉപയോഗപ്പെടുത്താം. വിതരണക്കാരെ നിയമിച്ചും വില്‌പന വിപുലപ്പെടുത്താം. മഴക്കാലം അൽപ്പം ഇടിവ് നേരിടാൻ സാദ്യതയുണ്ട്. കൂടുതൽ ചുടുകാലാവസ്ഥ അനുഭവപ്പെടുന്ന അന്യസംസ്ഥാന വിപണിയേയും ലക്ഷ്യം വയ്‌ക്കാവുന്നതാണ്.

മൂലധന നിക്ഷേപം 

പ്രോസസിങ് ഉപകരണങ്ങൾ    = 55,000.00

ഓട്ടോമാറ്റിക് ഫില്ലിംഗ് മെഷീൻ = 3,50,00.00

അനുബന്ധ ഉപകരണങ്ങൾ = 30,000.00 

പ്ലംബിംഗ് + വയറിംഗ് = 30,000.00 

ആകെ = 4,65,000.00

പ്രവർത്തന ചിലവുകൾ 

ചിലവ് 

(പ്രതിദിനം 230 മി.വീതമുള്ള 5000 കപ്പുകൾ നിർമ്മിക്കുന്നതിന്റെ വരവ് ചിലവ് കണക്ക് )

മുന്തിരി     350 കി.ഗ്രാം x 25.00.   = 8750.00

പഞ്ചസാര 185 കി.ഗ്രാം x 34.00 = 6290.00 

കപ്പ് + ഫോയിൽ  5000 x 2.75 = 13750.00

തൊഴിലാളികളുടെ വേതനം 5 x 400.00 = 2000.00 

കാർട്ടൺ ബോക്സ്.    = 2000.00 

വിതരണ ചിലവ് = 5000.00 

ഭരണ ചിലവുകൾ = 1000.00

വൈദ്യുതി + വെള്ളം = 600.00 

ആകെ = 39390.00 

വരവ് 

(പ്രതിദിനം 5000 കപ്പുകൾ വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത്.)

230  മില്ലി (എം.ആർ.പി ) = 20.00

35% കമ്മീഷൻ കിഴിച്ച് വിതരണക്കാർക്ക് നൽകുന്നത് = 13.00 

5000 x 13.00            = 65,000.00

വരവ്    65000.00

ചിലവ്  – 39390.00

 ലാഭം  – 25610.00

ലൈസെൻസുകൾ 

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും GST രജിസ്ട്രേഷനും, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ലൈസൻസും സംരംഭകൻ നേടണം. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗ് ആധാറും എടുക്കണം.

സബ്‌സിഡി 

30% വരെ വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡി ലഭിക്കും. മറ്റു ഏജൻസികൾ വഴിയും സബ്‌സിഡി സ്‌കീമുകൾ നിലവിലുണ്ട്.       

 

 

   

  

Projects

Share This