പ്രോബയോട്ടിക് യോഗർട്ട്‌ 

കേരളീയർ പാലും പാലുൽപ്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണ്. ഒരു സാധാരണ കുടുംബം പോലും പ്രീതി ദിനം 2 ലിറ്റർ പാൽ വരെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പാൽ ഉത്പന്നത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ പിന്നിലാണ്. പ്രതി ദിന ഉപയോഗത്തിനായി മറ്റ് ഉത്പന്നങ്ങൾ പോലെ അതിർത്തി കടന്നെത്തുന്ന പാൽ വണ്ടികളെയാണ് നാം ഇപ്പോഴും ആശ്രയിക്കുന്നത്.

കേരളത്തിന്റെ പരന്പരഗത വ്യവസായത്തിൽപ്പെട്ട പശുവളർത്തൽ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് കർഷകരുടെ ഉന്നമനത്തിനായി രൂപീകൃതമായ സഹകരണ സ്ഥാപനമായ മിൽമ പോലും അന്യസംസ്ഥാന പാലിനെയും പാൽപൊടിയുമാണ് ആശ്രയിക്കുന്നത് . പാലിനുവേണ്ടിയുള്ള കാലിവളർത്തലിൽ നിന്നും കർഷകർ പിന്നോക്കം പോയതിനു പലകാരണങ്ങളുണ്ട്. ഒന്ന് ഒരു കുടുംബത്തിന് ആശ്രയിക്കാൻ പറ്റാത്ത തൊഴിലായി പശു വളർത്തൽ. ഉല്പാദന ചിലവും വിറ്റുവരവും തമ്മിലുള്ള അന്തരം വളരെ നേരിയതാണ്. മിൽമക്ക് പോലും നല്കാൻ കഴിയുന്നത് ലിറ്ററിന് 30 രൂപയാണ്. ഉല്പാദന ചിലവ് തന്നെ 25 രൂപയ്‌ക്ക് മുകളിലാണ്. മറ്റൊന്ന് പശുവളർത്തൽ ഒരു മുഴുവൻ സമയ ജോലിയാണ്. മറ്റു തൊഴിലുകളിൽ ഒരു നിശ്ചിത സമയകരമാം പാലിക്കാൻ കഴിയുന്പോൾ കാലിവളർത്താൽ രാവിലെ 3 മാണി മുതൽ രാത്രി 11 മണി വരെ നീളുന്ന സമയക്രെമത്തിലാണ് ജോലികൾ അവസാനിക്കുന്നത്.മറ്റൊന്ന് കൂലിയിലുണ്ടായ വർദ്ധനവ് ഇവയെല്ലാം പരന്പരഗത തൊഴിൽ എന്ന നിലയിലും കുടുംബസംരംഭം എന്ന നിലയിലും നിന്ന് പശുവളർത്തലിനെ പുറത്താക്കി കഴിഞ്ഞു, ഇപ്പോൾ കൂടുതലും നിലവിലുള്ളത് സംഘടിത പശുവളർത്തലാണ്.പാലുല്പാദനത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ധാരാളം യുവസംരംഭകർ പശുവളർത്തലിലേക്ക് തിരിയുന്നുണ്ട്.നൂതന സംവീധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ രീതിയില്ല്സ് ഡയറി ഫാർമിംഗ് ,പാൽ നേരിട്ട് വിൽക്കാതെ പാലിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ചും ചാണകം ഉണക്കി പൊടിച്ചു പായ്‌ക്കറ്റിലാക്കിയും ഗോമൂത്രം ശേഖരിച്ചു കുപ്പികളിൽ നിറച്ചും മൂല്യവർദ്ധിത വിപണനത്തിലൂടെ പാലുല്പാദനത്തിലെ പുതിയ ലാഭവഴികൾ കണ്ടെത്താനാകും.

Projects

Share This