കേരളത്തിലെ സംരംഭക രംഗത്ത് അനുഭവപ്പെടുന്ന പ്രധാന വെല്ലുവിളി സംരംഭകരുടെ പരാജയഭീതിയാണ്.വൻ മുതൽ മുടക്കി നടത്തി കൂപ്പുകുത്തിയവരുടെ അനുഭവങ്ങൾ ധാരാളമുണ്ട് കേരളത്തിൽ. എന്നാൽ ഇന്ന് നമ്മുടെ വ്യവസായരംഗം വലിയ മാറ്റങ്ങളുടെ പാതയിലാണ്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് സർക്കാരും സമൂഹവും മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വ്യവസായത്തിലേക്ക് വലിയ മുതൽ മുടക്ക് നടന്നതിനു മുൻപ് ടി വ്യവസായത്തിൽ ഒരു ട്രയൽ പ്രൊഡക്ഷൻ നടത്തി സാധ്യതകൾ പഠിക്കുന്നതിനുള്ള സംവിധാനം അഗ്രോപാർക്കിൽ ഒരുക്കിയിട്ടുണ്ട്. വലിയ മുതൽ മുടക്ക് നടത്തി ബിൽഡിങ്ങുകൾ പണിതുയർത്തി, ലൈസെൻസുകൾ നേടി, വൈദ്യുതീകരണം നടത്തി തൊഴിലാളികളെ നിയമിച്ച് യന്ത്രങ്ങൾ വാങ്ങി ആദ്യത്തെ ഉല്പന്നം വിപണിയിലെത്തിക്കുന്നതിന് പകരം അഗ്രോപാർക്കിലെ യന്ത്രങ്ങളും ജീവനക്കാരെയും ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ സ്വന്തം കന്പനിയുടെ ബ്രാൻഡ് നെയിമിൽ തന്നെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാം. സാധ്യതകൾ പഠിച്ച് വിജയം ഉറപ്പാക്കിയ ശേഷം സ്വന്തം മുതൽമുടക്കിലേക്ക് നീങ്ങാം. ഇതിനായി ഏകദേശം 90 ലക്ഷത്തിലധികം രൂപയുടെ യന്ത്ര സംവിധാനങ്ങൾ അഗ്രോപാർക്കിൽ ഒരുക്കിയിട്ടുണ്ട്. ആരംഭഘട്ടത്തിൽ ഫുഡ്സേഫ്റ്റി ലൈസൻസും അഗ്രോപാർക്കിൽ നിന്നും നേടാൻ സാധിക്കും
Upcoming Events
There are no upcoming events at this time.
Very good
I am interested
pls contact to our office
Kandu manassilakaan thalparyamund sir.
kindly pls contact to our office