നാപ്‌കിൻ നിർമ്മാണം

കേരളം ആരോഗ്യ പരിപാലന രംഗത്ത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പ്രത്യേകിച്ച് വനിത ശിശു ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള പുരോഗതി അസൂയാർഹമാണ്. സ്വഛ്‌ ഭാരത് പ്രവർത്തനങ്ങൾ ഉടലെടുക്കുന്നതിന് മുൻപേ നടന്ന സംസ്ഥാനമാണ് കേരളം. സ്‌ത്രീകളുടെ വ്യക്തി ശുചിത്വം സംബന്ധിച്ച് പുരോഗമനാത്മകമായ നിലപാടുകൾ എടുക്കുകയും അനുകരണീയമായ മാതൃകകൾ സൃഷ്‌ടിക്കുകയും ചെയ്‌ത നമ്മുടെ നാട്ടിൽ ഈ വിഷയത്തോട് അനുബന്ധിച്ചുള്ള സംരംഭങ്ങൾക്കും വലിയ സാധ്യതയുണ്ട്. ഇത്തരത്തിൽ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സാനിറ്ററി നാപ്‌കിൻ നിർമ്മാണം.

സാധ്യതകൾ 

സാനിറ്ററി നാപ്കിനുകൾക്ക് കേരളത്തിൽ വൻ വിപണിയാണുള്ളത്. പരസ്യ പിൻബലത്തോടെ വൻകിട ഉല്പാദകരാണ് ടി വിപണി കൈയയടക്കി വച്ചിരിക്കുന്നത്. ഈ വിപണിയുടെ ചെറിയ ശതമാനം പിടിച്ചെടുക്കാൻ സാധിച്ചാൽ പോലും നാപ്‌കിൻ നിർമ്മാണത്തിന് വിജയം നേടാൻ സാധിക്കും. കുടുംബശ്രീ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ഹോം ഷോപ്പുകൾ വഴിയും വിൽപന നടത്താം. കൂടാതെ സ്വഛ്‌ ഭാരത് മിഷൻ സ്ര്തീകളുടെ വ്യക്തി ശുചിത്വം മുന്നിൽ കണ്ട് കൊണ്ട് സാനിറ്ററി നാപ്‌കിൻറെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കി വരുന്നു. 

നിർമ്മാണരീതി 

അൾട്രാവയലറ്റ് സ്റ്റെറിലൈസിംഗ് മിഷ്യൻ, ഹൈഡ്രോളിക് പഞ്ചിംഗ് യന്ത്രം, സൈഡ് സീലിംഗ് യന്ത്രം, പാഡ് സീലിംഗ് മിഷ്യൻ, പൾപ്പ് പൾവറൈസർ എന്നിവയാണ് സാനിറ്ററി നാപ്‌കിൻ നിമ്മാണത്തിന് ഉപയോഗിക്കുന്നത്.

വുഡ് പൾപ്പ്, നോൺ വ്യൂവൻ റോളുകൾ,കോട്ടൺ എന്നിവയാണ് സാനിറ്ററി നാപ്‌കിൻ നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്‌തുക്കൾ. വുഡ് പൾപ്പ് പൾവറൈസർ ഉപയോഗിച്ച് പാകപ്പെടുത്തും തുടർന്ന് നാപ്കിൻ ഡൈകളിൽ നിറച്ച് ഹൈഡ്രോളിക് പഞ്ചിംഗ് യന്ത്രം ഉപയോഗിച്ച് പഞ്ച് ചെയ്‌തെടുക്കും. പരമാവധി 5 g വീതമാണ് വുഡ് പൾപ്പ് ഒരു പാഡിന് ഉപയോഗിക്കുന്നത്. തുടർന്ന് നോൺ വ്യൂവൻ മെറ്റീരിയൽ ഉപയോഗിച്ച് നാപ്‌കിന്റെ പിൻവശം സീൽ ചെയ്‌യും. തുടർന്ന് കോട്ടൺ പഞ്ച് ചെയ്‌ത്‌ പിന്നീട് അൾട്രാ വയലറ്റ് ചേബറിൽ 10 മിനിറ്റ് സ്റ്റെറിലൈസഷന് വിധേയമാക്കും. തുടർന്ന് വൃത്തിയുള്ള സാഹചര്യത്തിൽ പായ്‌ക്ക് ചെയ്‌ത്‌ വിപണിയിലെത്തിക്കാം.

മൂലധന നിക്ഷേപം 

(പ്രതിദിനം 3000 പാഡുകൾ നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങൾ )

1.അൾട്രാവൈലറ്റ് യന്ത്രം, ഹൈഡ്രോളിക് പഞ്ചിംഗ് യന്ത്രം സൈഡ് സീലിംഗ് മെഷീൻ, പാഡ് സീലിംഗ് മെഷീൻ, പൾവറൈസർ     = 3,50,000.00 

2. അനുബന്ധ സാധനങ്ങൾ         = 50,000.00  

3. പ്രവർത്തന മൂലധനം       = 1,00,000.00 

ആകെ          =  5,00,000.00

പ്രവർത്തന വരവ് – ചിലവ് കണക്ക് 

ചിലവ് 

(പ്രതിദിനം 300 നാപ്കിനുകൾ നിർമ്മിക്കുന്നതിനുള്ള ചിലവ് ) 

1. വുഡ്‌പൾപ്പ്   15 kg         =  750.00

2. നോൺ വ്യൂവൻ      =   750.00

3. കോട്ടൺ       =  1000.00

4. മറ്റ് വസ്‌തുക്കൾ       =   1000.00

5. പായ്ക്കിംഗ്       =   1200.00 

6. തൊഴിലാളികളുടെ വേതനം               =    2400.00

7. ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ     =    400.00 

ആകെ      =    7500.00

വരവ് 

(പ്രതിദിനം 3000 നാപ്‌കിനുകൾ ഉല്പാദിപ്പിച്ച്‌ വിപണനം നടത്തുന്പോൾ ലഭിക്കുന്നത്.)

8 വീതമുള്ള 375  പായ്ക്കറ്റുകൾ വില്പന നടത്തുന്പോൾ ലഭിക്കുന്നത്.

 8 നാപ്‌കിനുകൾ അടങ്ങിയ പായ്‌ക്ക് MRP       =      35.00

30% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്.      =      24.50

        375 x 24.50       =      9187.00

ലാഭം 9187 – 7500       =     1687.00 

ലൈസൻസ്, സബ്‌സിഡി 

ഉദ്യോഗ് ആധാർ, ഗുഡ്‌സ് സർവീസ് ടാക്‌സ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ലൈസൻസ് എന്നിവ നേടണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും. 

Projects

Share This