സ്റ്റീൽ സ്‌ക്രബർ നിർമ്മാണം

കേരളത്തിന്റെ പുതിയ വ്യവസായനയം ചെറുകിട വ്യവസായ മേഖലയ്‌ക്ക്‌ കരുത്ത് പകരുന്ന ഒന്നാണ്. നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങൾ നയത്തിൽ ഉൾപെടുത്തുക വഴി പുതിയ ഒരു വ്യവസായ സംസ്‌കാരത്തിനുകൂടി വഴി തുറന്നിരിക്കുകയാണ്. നിരവധി വ്യവസായങ്ങൾ ഇത്തരത്തിൽ നാനോ സംരംഭങ്ങളായി ആരംഭിക്കാൻ കഴിയും. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് കോടിക്കണക്കിന് രൂപയാണ് ഇത്തരം കുടുംബ സംരംഭങ്ങൾക്ക് കേരളത്തിൽ അവസരം ഒരുക്കുക വഴി വലിയ വ്യവസായ കുതിച്ചു ചാട്ടത്തിന് കളമൊരുങ്ങും. കുടുംബങ്ങളുടെ സാന്പത്തിക ഭദ്രതയ്‌ക്കും  അതുവഴി വലിയ സാമൂഹ്യ മാറ്റത്തിനും ടി തീരുമാനം വഴിവയ്‌ക്കും കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയുന്ന കാര്യക്ഷമതയുള്ള ഒരു വ്യവസായമാണ് സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം. 

സ്റ്റീൽ സ്‌ക്രബർ നിർമ്മാണം 

മലയാളികളുടെ അടുക്കളകൾ എന്നെ സ്മാർട്ടായി കഴിഞ്ഞു. ചാരവും പച്ചിലകളും ചകിരിയും ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുന്ന ശീലം ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് തന്നെ മലയാളി ഉപേക്ഷിച്ചതാണ്. ഡിഷ് വാഷ് ലിക്വിഡുകളും സ്റ്റീൽ സ്‌ക്രബറുകളും ആ സ്ഥാനം കൈയടക്കി. ഇത്തരത്തിലുള്ള സ്റ്റീൽ സ്‌ക്രബറുകൾ 90% ഉം നിർമ്മിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണ്. എല്ലാം തന്നെ കുടിൽ വ്യവസായങ്ങളുമാണ്. യന്ത്ര സഹായത്തോടെയുള്ള സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം കേരളത്തിലും ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ്. മനുഷ്യ അധ്വാനം തീരെ കുറവുള്ള ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ചാണ് സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം. പ്രാദേശിക പലചരക്ക് ഷോപ്പുകൾ മുതൽ മാളുകളിൽ വരെ വിപണിയുണ്ട്.

അസംസ്‌കൃത വസ്തുവായ സ്റ്റീൽ വയറുകൾ സുലഭമായി വാങ്ങാൻ ലഭിക്കും. ചെറിയ പരിശീലനത്തിലൂടെ യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പ്രാവണ്യം നേടുകയുമാകാം.5g വീതമുള്ള റോളുകളാക്കിയാണ് സ്‌ക്രബറുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്.

മാർക്കറ്റിങ് 

ഇന്ത്യയിൽ എല്ലായിടത്തേക്കും മാർക്കറ്റിങ് നടത്താൻ കഴിയുന്ന ഉല്പന്നമാണ് സ്റ്റീൽ സ്‌ക്രബ്. കേരളത്തിലും അന്യ സംസ്ഥാനത്തും വിതരണക്കാരെ നിയമിച്ചും വില്പന നടത്താം. 10 എണ്ണവും 6 എണ്ണവും അടങ്ങുന്ന വിവിധതരം പായ്‌ക്കുകളാക്കിയാണ് വിൽപനയ്ക്ക് എത്തിക്കുന്നത്.നിലവിൽ 20 രൂപ മുതൽ 25 രൂപ വരെയുള്ള വിലകളിൽ ഉത്പന്നങ്ങൾ ലഭ്യമാണ്. ബ്രാൻഡഡ് കന്പനികളുടെ ഉൽപന്നങ്ങളും ചെറുകിട കന്പനികളുടെയും നിർമ്മാണ രീതികൾ ഒന്നായിരിക്കുന്നതിനാൽ ഗുണമേന്മ നിലനിർത്താൻ ചെറുകിടക്കാർക്കും സാധിക്കും. 

നിർമ്മാണരീതി 

0.03 mm സ്റ്റീൽ വയറുകളിൽ നിന്നാണ് സ്റ്റീൽ സ്‌ക്രബറുകൾ നിർമ്മിക്കുന്നത്. ഓട്ടോമാറ്റിക് നിർമ്മാണ യന്ത്രത്തിൽ സ്റ്റീൽ വയറുകൾ യഥാസ്ഥാനത്ത് സ്ഥാപിക്കുന്നു.തുടർന്ന് ടി വയറുകൾ യന്ത്രത്തിലുള്ള റോളുകൾ ഉപയോഗിച്ച് പരത്തിയെടുത്ത് യന്ത്രത്തിൽ തന്നെയുള്ള റോളുകളാൽ ചുറ്റിയെടുക്കുന്നതാണ് നിർമ്മാണരീതി. പരത്തുന്ന സമയത്ത് ചൂട് കുറയ്‌ക്കുന്നതിനായി റോളുകളിലും പിന്നീട് പച്ച വെള്ളം ഉപയോഗിച്ച് തണുപ്പിക്കുന്നു.കബിയും തുടർന്ന് റോളുകളിൽ നിന്ന് നീക്കം ചെയ്‌യുന്ന  സ്‌ക്രബറുകൾ ആകൃതി വരുത്തി പ്ലാസ്റ്റിക് ഫോയിൽ പായ്‌ക്ക്  ചെയ്‌താണ്‌  വിപണിയിലെത്തിക്കുന്നത്.

മൂലധന നിക്ഷേപം 

1. സ്‌ക്രബ് നിർമ്മിക്കുന്ന യന്ത്രം           =  4,00,000.00

2. പായ്‌ക്കിംഗ് മെഷിൻ                            = 2,50,000.00

3. അനുബന്ധ സംവിധാനങ്ങൾ           =    50,000.00

4. പ്രവർത്തന മൂലധനം                         = 1,50,000.00

ആകെ =   8,50,000.00

പ്രവർത്തന വരവ് ചിലവ് കണക്ക് 

(പ്രതിദിനം 8000 സ്‌ക്രബറുകൾ ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ് )

1. സ്റ്റീൽ വയർ 0.03mm.        40kg * 220.00          = 8800.00

2. പായ്‌ക്കിംഗ് കെയ്സ്     = 8000.00

3. ജീവനക്കാരുടെ വേതനം     =1600.00

4. പായ്‌ക്കിംഗ്  & ട്രാൻസ്പോട്ടേഷൻ     = 8000.00

5. അനുബന്ധ ചിലവുകൾ     =  500.00

ആകെ     26,900.00

വരവ് 

(പ്രതിദിനം 8000 സ്‌ക്രബറുകൾ വിറ്റഴിക്കുന്പോൾ)

1. സ്‌ക്രബ്  MRP 8000 * 15.00                                             =  1,20,000.00

2. 50% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്             

                                 8000*7.50       =   60,000.00

ലാഭം 

വിറ്റുവരവ്    = 60,000.00

ചിലവ്          = 26,900.00

ലാഭം           = 33,100.00          

സാങ്കേതികവിദ്യ, പരിശീലനം 

കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ നിന്ന് സാങ്കേതിക വിദ്യ പരിശീലനം ലഭിക്കും.

ലൈസൻസ് 

ഉദ്യോഗ് ആധാർ, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ലൈസൻസ്, ജി.എസ്.ടി  എന്നിവ നേടിയിരിക്കണം.

Projects

Share This