വാഹനങ്ങളുടെ ടയർ പോളിഷ്, ഡാഷ് പോളിഷ് നിർമാണം

കേരളത്തിന്റെ വാഹനവിപണി അനുദിനം കുതിച്ചുയരുകയാണ്. നാട്ടിൻ പുറങ്ങളിലെ വീടുകളിൽ പോലും ഇപ്പോൾ രണ്ടിലധികം വാഹനങ്ങൾ ഉണ്ട്. ഈ വാഹനപ്പെരുപ്പം സംരംഭകർക്ക് മുന്പിൽ തുറന്നു വെയ്‌ക്കുന്ന നിരവധി അവസരങ്ങളുണ്ട്. വാഹനങ്ങളുടെ സൗന്ദര്യ സംരക്ഷണമാണ് അതിൽ പ്രധാനപ്പെട്ട ഒരു മേഖല. പുതുമയും അഴകും നിലനിർത്താൻ സഹായിക്കുന്ന ധാരാളം ഉൽപന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുന്പ് നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കാർ ബ്യൂട്ടിഫിക്കേഷൻ ഷോപ്പുകൾ ഇന്ന് നാട്ടിൻ പുറങ്ങളിലേക്കും എത്തിയിരിക്കുന്നു. നിരവധി മൂല്യ വർധിത ഉൽപ്പന്നങ്ങളും സേവനങ്ങളും ഇത്തരം ഷോപ്പുകൾ വഴി ലഭ്യമാണ്. വാഹനങ്ങളുടെ ടയർ പോളിഷും ഡാഷ് പോളിഷും ഈ ഷോപ്പുകൾ വിറ്റഴിക്കാൻ കഴിയുന്ന ഉൽപന്നങ്ങളാണ്. 

സാധ്യതകൾ 

ടയർ പോളിഷ്, ഡാഷ് പോളിഷ് എന്നിവയുടെ നിർമ്മാണം ചെറിയ മുതൽ മുടക്കിൽ കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയും. ബോട്ടിലുകളിൽ പായ്‌ക്ക് ചെയ്‌ത്‌ ഷോപ്പുകൾ വഴി വിൽപ്പന നടത്തുന്നതിനൊപ്പം മൂല്യവർദ്ധിത സേവനങ്ങളായ ഇന്റീരിയർ ക്ലീനിംഗ്, സെർവീസിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങൾ പ്രധാനം ചെയ്യുന്ന സർവീസ് സെന്ററുകൾക്ക് വലിയ പായ്‌ക്കുകളിൽ സപ്ലൈ ചെയ്‌യുകയുമാവാം. ഈ രംഗത്ത് കേരളത്തിൽ ഉല്പാദകർ കുറവാണ് എന്നതും ബിസിനസ്സിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായിത്തന്നെ ലഭ്യമാണ്, പ്രാദേശിക മാർക്കെറ്റിങ്ങിലൂടെയും ഉയർന്ന വരുമാനം നേടാൻ കഴിയുന്ന സംരംഭമാണ് വാഹനങ്ങളുടെ ടയർ പോളിഷ്, ഡാഷ് ബോർഡ് പോളിഷ് നിർമ്മാണം.

മാർക്കറ്റിങ് 

വാഹന വിൽപ്പന നടത്തുന്ന ഡീലർമാർ അവരുടെ തന്നെ ബ്രാൻഡ് രേഖപ്പെടുത്തിയ ഡാഷ് പോളിഷ്, ടയർ പോളിഷ്  എന്നിവ സമ്മാനമായി വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. പൂർണ്ണമായും ഇത് പുറത്തുനിന്നും നിർമ്മിച്ച് വാങ്ങുന്നവയാണ്. ഇത്തരത്തിലുള്ള കോർപറേറ്റ് ഓർഡറുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ ബിസിനസ്സ് എളുപ്പമായി പിന്നീട് വാഹനങ്ങളുടെ ബ്യൂട്ടിഫിക്കേഷൻ സെന്ററുകൾ വഴി  നേരിട്ടുള്ള വിൽപ്പനയ്‌ക്കും ശ്രമിക്കാം. വിതരണക്കാരെ നിയമിച്ചുള്ള മാർക്കറ്റിങ്ങിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട സ്റ്റേഷനറി ഷോപ്പുകളിലും വിൽപന നടത്താൻ സാധിക്കും.

നിർമ്മാണ രീതി 

സിലിക്കോൺ ഓയിലും സിലിക്കോൺ എമൽഷനും പച്ച വെള്ളത്തിൽ നിശ്ചിത അനുപാതത്തിൽ കലർത്തി എമൽസിഫിക്കേഷന് വിധേയമാക്കി സൂക്ഷിക്കാം തുടർന്ന് ടയർ പോളീഷിൽ ആവശ്യത്തിന് കളറും ഡാഷ് പോളീഷിൽ ആവശ്യത്തിന് സുഗന്ധവും ചേർത്ത് പായ്‌ക്ക് ചെയ്‌ത്‌ വിൽപ്പനയ്‌ക്കെത്തിക്കാം.

മൂലധന നിക്ഷേപം 

1. മിക്‌സിംഗ്, ഫില്ലിംഗ് ഉപകരണങ്ങൾ               –  15,000.00

2. പായ്‌ക്കിംഗിന് ആവശ്യമായ സംവിധാനങ്ങൾ  –  10,000.00

3. പ്രവർത്തന മൂലധനം  –  75,000.00

      ആകെ                              =  1,00,000.00

പ്രവർത്തന വരവ് ചിലവ് കണക്ക് 

ചിലവ് 

(പ്രതിദിനം 50 ലിറ്റർ പോളിഷ് നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനുള്ള ചിലവ് )

  1. അസംസ്‌കൃത വസ്‌തുക്കൾ 

( സിലിക്കോൺ ഓയിൽ, സിലിക്കോൺ എമൽസിഫയർ തുടങ്ങിയവ)        –  2,500.00

2. പായ്‌ക്കിംഗ് ബോട്ടിലുകൾ ലേബലുകൾ സഹിതം  2.00*5.00           –  1,000.00

3. ജീവനക്കാരുടെ വേതനം       –    600.00

4. ഇതര ചിലവുകൾ        –    500.00

5. മാർക്കറ്റിങ് ചാർജ്      –  1,400.00

      ആകെ                              =     6,000.00

വരവ് 

(പ്രതിദിനം 250 ml വീതമുള്ള 200 ബോട്ടിലുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്) 

 200 ml MRP             –   80.00

 വില്പനക്കാരുടെ കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് –   50.00

 200 ബോട്ടിൽ * 50.00      = 10,000.00                                                

ലാഭം 

വിറ്റുവരവ്                             = 10,000.00

ഉല്പാദന വിതരണ ചിലവ്.      = 6,000.00 

ലാഭം                                    = 4,000.00

ലൈസൻസുകൾ 

ചരക്ക് സേവന നികുതി രെജിസ്ട്രേഷൻ, ഉദ്യോഗ് ആധാർ , എന്നിവ സംരംഭകൻ നേടിയിരിക്കണം. 

സാങ്കേതിക വിദ്യ പരിശീലനം 

കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ നിന്ന് ടയർ പോളിഷ് ഡാഷ് ബോർഡ് പോളിഷ് എന്നിവയുടെ സാങ്കേതിക വിദ്യയും പരിശീലനവും ലഭിക്കും . ഫോൺ : 0485-2242310 

Projects

Share This