കലർപ്പില്ലാത്ത കറിപ്പൊടികൾ നിർമ്മാണം

കേരളത്തിലെ ജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി ആരോഗ്യ സംബന്ധിയായ അവബോധം വർദ്ധിച്ചിട്ടുണ്ട്. മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലകൂട്ടുകളിലെല്ലാം മായം ചേർക്കലിന്റെ കഥകൾ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. വർണ്ണക്കടലാസുകളിൽ മിന്നിത്തിളങ്ങുന്ന പായ്‌ക്കുകളിൽ ലഭിക്കുന്ന മസാലകൂട്ടുകളിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നിന്നും ഒരു സംരംഭസാധ്യത കണ്ടെത്തുകയാണ് ഈ ലക്കത്തിൽ.

സാധ്യത

കലർപ്പില്ലാത്ത  മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലകൂട്ടുകൾ എന്നിവ നിർമ്മിച്ച് 250 ഗ്രാം, 500 ഗ്രാം, 1കി.ഗ്രാം, 5കി.ഗ്രാം പായ്‌ക്കുകളിൽ വിപണനം നടത്താം. ഒരു കരണവശാലും മൾട്ടിലെയർ കവർ പായ്‌ക്കുകളിൽ നടത്തരുത്. നാടൻ പൊടിയുല്പന്നങ്ങൾക്ക് ഡിമാന്റ് വളരെ കൂടുതലാണ്. ബ്രാന്ററുകളോട് മത്‌സരിക്കാനും നിൽക്കണ്ട. ഗുണമേന്മ നിലനിർത്തുക എന്നതാണ് പ്രാധാന്യം. ഒരു പ്രാവശ്യം വാങ്ങി ഉപയോഗിക്കുന്ന വീട്ടമ്മമാർ വീണ്ടും വാങ്ങണമെങ്കിൽ ഗുണമേന്മ നിർബന്ധമാണ്. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാങ്കേതിക വിദ്യകളുടെ പിൻബലമില്ലാതെ ആരംഭിക്കാൻ കഴിയുന്ന ഈ വ്യവസായം കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും യോജിച്ചതുമാണ്.

അസംസ്‌കൃത വസ്‌തുക്കൾ 

കേരളത്തിൽ മട്ടാഞ്ചേരിയിൽ ഈ വ്യസായത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ലഭിക്കും. ടി മാർക്കറ്റ് ഒരു പ്രാവശ്യം നേരിട്ട് സന്ദർശിച്ച് അസംസ്‌കൃത വസ്‌തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും, വ്യാപാരികളുമായി ഒരു സപ്ലൈ കരാർ ഉണ്ടാക്കുന്നതും നല്ലതായിരിക്കും. ഹോൾസെയിൽ വിലയ്‌ക്ക്‌ അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കുന്നതിന് സഹായകരവുമാവും. വ്യവസായം വളർന്ന് വലുതാകുന്നതോടെ തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നേരിട്ട് വാങ്ങുകയുമാവാം.

വിപണി 

കേരളത്തിലെ ജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി ആരോഗ്യ സംബന്ധിയായ അവബോധം വർദ്ധിച്ചിട്ടുണ്ട്. മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലകൂട്ടുകളിലെല്ലാം മായം ചേർക്കലിന്റെ കഥകൾ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. വർണ്ണക്കടലാസുകളിൽ മിന്നിത്തിളങ്ങുന്ന പായ്‌ക്കുകളിൽ ലഭിക്കുന്ന മസാലകൂട്ടുകളിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നിന്നും ഒരു സംരംഭസാധ്യത കണ്ടെത്തുകയാണ്.

മാർക്കറ്റിംഗ്

ആദ്യഘട്ടത്തിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ നിയമിക്കുന്നതിനേക്കാൾ സംരംഭകൻ തന്നെ ഈ ഉൽപന്നം മാർക്കറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. മറ്റ് ഉൽപന്നങ്ങളിൽ നിന്ന് ഈ ഉൽപന്നത്തിന്റെ വ്യത്യസ്ഥതയും ഗുണമേന്മയും ചേരുവകളും കച്ചവടക്കാരെ എളുപ്പത്തിൽ ബോധ്യ പ്പെടുത്താൻ സംരംഭകന്‌ കഴിയും. ഉല്പന്നങ്ങളുടെ ഗുണമേന്മ വിവരിച്ചുകൊണ്ടുള്ള ചെറിയ പോസ്‌റ്ററുകൾ ഷോപ്പുകളിൽ പതിക്കുന്നത് നന്നായിരിക്കും.

ഉല്പന്നത്തോടൊപ്പം സ്‌കീമുകൾ നൽകുന്നതിനെക്കാൾ നിശ്ചിത അളവ് വിൽപ്പനയ്ക്ക് സമ്മാനങ്ങൾ നൽകുന്നത് ഉത്തമമായിരിക്കും. വലിയ മാർക്കറ്റുകളിലെ ചെറിയ വിൽപ്പനക്കാരുമായി ചേർന്നോ സ്വന്തമായോ നേരിട്ടുള്ള വില്പനശാലകൾ തുറക്കുന്നതും കൂടുതൽ വിറ്റുവരവിന് സഹായിക്കും. കമ്മീഷൻ വ്യവസ്ഥയാണ് ഈ രീതിക്ക് അഭികാമ്യം. ഉപഭോക്താവ്‌ ആവശ്യപ്പെടുന്ന അളവ് അവരുടെ മുന്നിൽ വച്ച് തന്നെ തൂക്കി നൽകുന്നു.

പൊടിയുല്പന്നങ്ങൾ ഡിസ്‌ട്രിബ്യുഷൻ നൽകാതെ നിശ്ചിത ഇടവേളകളിൽ സ്വന്തമായി ഉൽപന്നം എത്തിച്ച് നൽകുന്ന തരത്തിലുള്ള മാർക്കറ്റിംഗ് രീതി അവലംബിക്കുന്നതാണ് അഭികാമ്യം. സാങ്കേതിക വിദ്യ പരിശീലനം, മെഷീനറികൾ.

വലിയ സാങ്കേതിക പരിജ്ഞാനമോ, വിദ്യാഭ്യാസയോഗ്യതയോ ഒന്നും ഈ വ്യവസായത്തിന് ആവശ്യമില്ല. വിവിധ പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്നതിനും, പായ്ക്കിംഗിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാൽ മതിയാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്ന അസംസ്‌കൃത വസ്‌തുക്കളുടെ ഗുണനിലവാരവും ഈർപ്പത്തിന്റെ അളവുമാണ്. ഈർപ്പം കൂടിയാൽ ഉല്പന്നങ്ങൾ വേഗത്തിൽ കേടുവരുന്നതിന് കാരണമാവും. സാധാരണയായിപൊടിയുല്പന്നങ്ങളുടെ കാലാവധി 6 മാസമാണ്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവലംബിച്ച് നിർമ്മിച്ചിട്ടുള്ള മെഷീനറികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം മെഷീനറികൾ ഒരു കിലോ ഉല്‌പന്നം തന്നെ ലഭിക്കും,വെയിസ്റ്റേജ് 0 %. 

മൂലധന നിക്ഷേപം

(പ്രതിദിനം 500 kg പൊടിഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കപ്പാസിറ്റി)

1. മെഷിനറി (പൊടിമില്ല്, റോസ്റ്റർ അനുബന്ധ സാമഗ്രികൾ)    –  1,95,000.00 

2. ത്രാസ്, സീലിംഗ് മെഷിൻ, പാത്രങ്ങൾ ടേബിൾ                       –  35,000,00

3. വയറിംഗ്, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ                      – 25,000.00

4. പ്രവർത്തന മൂലധനം (ഒരു മാസത്തേക്ക്)                               – 2,45,000.00

ആകെ              = 5,00,000.00

പൊടിയുല്പന്നങ്ങൾ നിരവധിയുള്ളതിനാൽ ഓരോന്നിന്റെയും സാന്പത്തിക വിശകലനം ചേർക്കാൻ സാധിക്കില്ല. ഉദാഹരണമായി മുളക് പൊടിയുടെ സാന്പത്തിക വിശകലനം ചേർക്കുന്നു.

പ്രവർത്തന ചെലവുകൾ 

(ഒരു ദിവസം 150 kg മുളക് പൊടിയുണ്ടാക്കാൻ ആവശ്യമുള്ളത്.)

1. അസംസ്‌കൃത വസ്‌തുക്കൾ (150×100)                          -15,000.00 

2. തൊഴിലാളികളുടെ വേതനം (3×300) -900.00

3. വൈദ്യുതി, പായ്‌ക്കിംഗ് അനുബന്ധ, ചെലവുകൾ -500.00 

4. മാർക്കറ്റിംഗ് -1,000.00 

ആകെ ചെലവ് = 17,400.00 

വരവ് 

ഒരു ദിവസം 150kg മുളക് പൊടി വില്പന നടത്തുന്പോൾ 

ലഭിക്കുന്ന MRP 150×180.00 – 27000,00

വില്പനക്കാരുടെ കമ്മീഷൻ കഴിഞ്ഞു ലഭിക്കുന്നത് 150×144.00  -21,600.00 

ഒരു ദിവസത്തെ ലാഭം 27000-21600 -5,400.00

ട്രയൽ പ്രൊഡക്ഷൻ 

സ്വന്തമായി മെഷിനറികൾ വാങ്ങിവയ്ക്കുന്നതിന് മുൻപ് ട്രയൽ പ്രൊഡക്ഷൻ സെന്റെറുകളിലായി ഉല്‌പന്നം നിർമ്മിച്ച് വിപണി സാധ്യത പഠി  ക്കാവുന്നതാണ്. ഉല്പന്നത്തിന്റെ ഗുണനിലവാരവും, വില നിർണ്ണയവും എളുപ്പമാക്കാൻ ഇത് സഹായിക്കും.

ലൈസൻസുകൾ 

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ, പഞ്ചായത്ത് ലൈസൻസ്, GST,അളവുതൂക്ക വിഭാഗത്തിന്റെ ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് ഫിറ്റ്നസ് എന്നിവ അത്യാവശ്യം നേടിയിരിക്കേണ്ടതാണ്. അനുമതികൾ ആവശ്യമായി വരും.                

Projects

Share This