മെട്രോ നഗരത്തിലെ ഫ്ലാറ്റിൽ നിന്നും കുടുംബസംരംഭത്തിന്റെ വിജയരഹസ്യം പങ്കുവെക്കുന്ന ജയന്തി പി കുമാർ ഹണി ഗ്രേപ്പ് നിർമിച്ചു വിപണിയിലിറക്കുന്ന സംരംഭകയാണ്. ബേക്കറികളിലെ തനത് രുചിക്കൂട്ടുകൾക്കും വിഭവങ്ങൾക്കും പേരുകേട്ട തലശ്ശേരിയിലേ ബേക്കറി വ്യവസായം തൊഴിലാക്കിയ കുടുംബത്തിലെ അംഗം. സഹോദരന്റെ ഭാര്യവീട്ടിൽ നിർമിച്ചിരുന്നു ഹണി ഗ്രേപ്പ് എന്ന നാടൻ പാനീയ കൂട്ട് എറണാകുളം നഗരത്തിന് പരിചയപ്പെടുത്തിയത് ജയന്തിയാണ്. തലശ്ശേരി ബന്ധം ഉപയോഗിച്ച് എറണാകുളത്തെ തലശ്ശേരി ബേക്കറികൾ വഴിയെല്ലാം ഉത്പന്നം വിൽക്കാൻ കഴിഞ്ഞു, ഹണി ഗ്രേപ്പ് ആരോഗ്യ ധായകവും പ്രെസെർവേറ്റീവുകൾ ചേരാത്തതുമായതിനാൽ ജനങ്ങൾ ആവേശപൂർവം സ്വീകരിച്ചു.
നിർമ്മാണം
മൊത്തവിലക്ക് വാങ്ങുന്ന ജ്യൂസ് മുന്തിരി ഉപ്പുവെള്ളത്തിൽ മുക്കി വച്ച് പുറമെയുള്ള വിഷാംശം നീക്കം ചെയ്യ്തതിന് ശേഷം പുഴുങ്ങി എടുത്ത് പുറംതൊലിയും കുരുവും നീക്കം ചെയ്ത് പഞ്ചസാരയും വെള്ളവും തേനും നിശ്ചിത അനുപാതത്തിൽ ചേർത്താണ് ഹണി ഗ്രേപ്പിന്റെ നിർമ്മാണം. രാത്രിയിൽ ആരംഭിക്കുന്ന നിർമ്മാണം പുലർച്ചെ അവസാനിക്കും. സഹായത്തിനായി 2 സ്‌ത്രീകളെ ജോലിക്കെടുത്തിട്ടുമുണ്ട് ജയന്തി. കുടുംബ സംരംഭം ആയിരുന്നാലും ഗ്ലൗസുകളും മാസ്കും ധരിച്ചു ശുദ്ധീകരിച് , ശുദ്ധികരിച്ച വെള്ളം ഉപയോഗിച്ചാണ് നിർമ്മാണം. 5 ലിറ്റർ പ്ലാസ്റ്റിക് ക്യാനുകളിൽ ഹണി ഗ്രേപ്പ് കടകളിൽ എത്തിക്കുന്നു. വെന്തമുന്തിരി ജ്യൂസ് എന്നും ടി ജ്യൂസ് ന് വിളിപ്പേരുണ്ട്.
വിപണനം
എറണാകുളം നഗരത്തിലെ ബേക്കറികൾ, ശീതളപാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രികരിച്ചാണ് വില്പന. നിലവിൽ 20 ഔട്‍ലെറ്റുകളിൽ ഉത്പന്നം എത്തിക്കുന്നു ജയന്തി. വിപണനത്തിനായി പ്രാദേശിക ഓട്ടോറിക്ഷ ഡ്രൈവറുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ചില ദിവസങ്ങളിൽ കാറ്ററിങ്ങുകാരുടെ വൻകിട ഓർഡറുകളും ലഭിക്കും. പ്രാദേശികമായും വില്പന കേന്ദ്രങ്ങളുമായി ധാരണ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ ചെറിയ മുതൽ മുടക്കിൽ വീട്ടമ്മമാർക്ക് മികച്ച വരുമാനം കണ്ടെത്താവുന്ന ഉല്പന്നമാണ് ഹണി ഗ്രേപ്പ്
സാദ്ധ്യതകൾ
വളരെ ചെറിയ മുതൽ മുടക്ക്.15000 രൂപയിൽ താഴെ മുതൽ മുടക്കുണ്ടെങ്കിൽ കുടുംബസംരംഭമായി ആരംഭിക്കാൻ കഴിയുന്നതും ലാഭം നേടിത്തരുന്നതുമായ സംരംഭമാണ് ഹണി ഗ്രേപ്പ് നിർമ്മാണം.
ലാഭം
പ്രതിദിനം ഉത്പാദനം – 50 ലിറ്റർ ഹണി ഗ്രേപ്പ്
50 ലിറ്റർ ഉല്പാദനച്ചിലവ് 50 * 20 = 2,000
വില്പന വില 50 * 80 = 4,000
പ്രതിദിന ലാഭം = 2,000.00
പ്രതിമാസ ലാഭം 25 * 2,000 = 50,000.00