പൊട്ടറ്റോ – ടപ്പിയോക്ക ചിപ്‌സ് (ഉരുളക്കിഴങ്ങും കപ്പയും വറുത്ത് വിൽക്കാം)

കേരളം വ്യവസായ രംഗത്ത് പുതിയ ദിശാബോധത്തോടെ മുന്നേറുകയാണ്. വ്യവസായം ആരംഭിച്ചതിന് ശേഷം ലൈസൻസിംഗ് നടപടികൾ പൂർത്തീകരിക്കാൻ 3 വർഷക്കാലത്തെ സമയം സംരംഭകർക്ക് ലഭിക്കുകയാണ്. ലൈസൻസുകൾ ലഭിക്കുന്നതിന് നേരിട്ട കാലതാമസം പലപ്പോഴും പിന്നീട് ആരംഭിക്കുംന്പോൾ ആശയങ്ങളുടെ പ്രസക്‌തി തന്നെ നഷ്ടപെടുത്തുന്ന അവസ്‌ഥ സൃഷ്ടിച്ചിരിക്കുന്നു. സ്വപ്‌നങ്ങൾ ആശയങ്ങളായി മാറുന്നതിനൊപ്പം സംരംഭങ്ങൾക്ക് വിത്തുപാകാനും പുതിയ നിയമം സംരംഭകരെ പ്രാപ്‌തരാക്കുന്നു.

ലൈസൻസിംഗ് നടപടികൾ ഉദാരമാക്കിയതും അഭ്യസ്‌തരുടെ ലഭ്യതയും മികച്ച കാലാവസ്ഥയും സ്ഥലപരിമിതിയെ മറികടന്ന് കൊണ്ട് വരുന്ന 10 വർഷത്തിനുള്ളിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കേരളത്തെ ഉയർത്തും എന്നുതന്നെ പ്രതീക്ഷിക്കാം.

ഈ നിയമം ഏറ്റവും കൂടുതൽ പ്രയോജനം ചെയ്‌യുക ചെറുകിട സംരംഭകരെയാണ്. വളരെ പെട്ടന്ന് തന്നെ ചെറുകിട  സംരംങ്ങൾ ആരംഭിച്ച് വ്യവസായ രംഗത്തേക്ക് കാൽ വെക്കുന്നതിന് കഴിയും. പ്രത്യേകിചച്ചും ഉപജീവനത്തിനായുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമായി.  കുറഞ്ഞ മുതൽ മുടക്കിൽ ചെറിയ സൗകര്യങ്ങൾ പ്രജോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് പൊട്ടറ്റോ – ടപ്പിയോക്ക ചിപ്‌സ് നിർമ്മാണം .

ഉരുളകിഴങ്ങ് – കപ്പ  വറുത്ത് വിൽക്കുന്ന സംരംഭം 

ഉരുളകിഴങ്ങ് ലോകത്ത് ആകമാനം ഉപയോഗപ്പെടുത്തുന്ന കാർഷിക ഉല്പന്നമാണ്. ഇന്ത്യയിൽ ധാരാളമായി ഉരുളകിഴങ്ങ് കൃഷി ചെയ്‌യുകയും കേരളത്തിൽ സുലഭമായി ലഭ്യമാകുകയും ചെയ്യുന്നുണ്ട്. മരച്ചീനി കേരളത്തിൽ ധാരാളമായി കൃഷി ചെയ്‌യുന്നതും വർഷത്തിൽ എല്ലാ കാലത്തും ലഭ്യമായതുമായ കാർഷിക വിളയാണ്. ഉരുളക്കിഴങ്ങിൽ നിന്നും മരച്ചീനിയിൽ നിന്നും ആസ്വാദ്യകരമായ ചിപ്‌സുകൾ നിർമ്മിക്കാൻ സാധിക്കും. ടി ചിപ്‌സുകൾക്ക് കേരളത്തിൽ വലിയ വിപണിയുണ്ട്. ചെറിയ മുതൽ മുടക്കിൽ മികച്ച ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ചിപ്‌സുകളുടെ നിർമ്മാണം. പ്രാദേശിക വിപണി നേടിയാൽ തന്നെ സംരംഭം സുഗമമായി മുന്നോട്ട് കൊണ്ടുപോകാം.

നിർമ്മാണരീതി:- 

ഉരുളക്കിഴങ്ങ് പീലിംഗ് യന്ത്രം ഉപയോഗിച്ച് പുറം തൊലി നീക്കം ചെയ്‌ത്‌ വൃത്തിയാക്കിയെടുക്കും. തുടർന്ന്‌ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കും. തുടർന്ന്‌ യന്ത്രം ഉപയോഗിച്ച് നിശ്ചിത കനത്തിൽ അരിഞ്ഞെടുക്കും .വീണ്ടും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കും .പിന്നീട് ഉപ്പ് ലായനിയിൽ അരമണിക്കൂർ സമയം മുക്കിവെയ്ക്കും .ലായനിയിൽ നിന്ന് പുറത്തെടുക്കുന്ന ഉരുളക്കിഴങ്ങ് സ്‌ളൈസ്‌കുകൾ തിളച്ച എണ്ണയിൽ വറുത്തെടുക്കും .എണ്ണ നന്നായി വാർന്നുപോയതിനു ശേഷം നിശ്ചിത തൂക്കത്തിൽ പാക്ക് ചെയ്‌തു എടുക്കും .തെക്കേ ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന ”ഊട്ടികിഴങ്ങ്”ചിപ്‌സ് നിർമാണത്തിന്‌ ഉത്തമമാണ് .സ്ലൈസറും അനു ബന്ധ സവിധാനങ്ങളും ഉപയോഗപ്പെടുത്തി മരച്ചീനി ചിപ്‌സും നിർമിക്കാവുന്നതാണ് .മസാലകൾ ചേർത്ത് വ്യതിസ്ത രൂചികളിലും വിപണിയിൽ എത്തിക്കാം.

 മൂലധനനിക്ഷേപം

  1. പീലർ , സ്‌ലൈസർ , സീലിംഗ് മെഷീൻ      =     96,500.00
  2. ത്രാസ് , ടേബിൾ   വറുത്തെടുക്കുന്നതിനായുള്ള സംവിധാനങ്ങൾ    =   25,000.00
  3. അനുബദ്ധ ചിലവുകൾ             =     10,000.00

                    ആകെ             =    1,31,500.00

പ്രവർത്തന മൂലധനം 

500kg ചിപ്‌സ് നിർമ്മിക്കുന്നതിനുള്ള തുക = 44,000.00

പ്രവർത്തന വരവ് ചിലവ് കണക് 

ചിലവ്

(പ്രതിദിനം 300kg ഉരുളക്കിഴങ്ങ് സംസ്കരിക്കുന്നതിന്റെ ചിലവ്) 

  1. ഉരുളക്കിഴങ്ങ്    300*30   = 9000.00
  2. എണ്ണ       =  1000.00 
  3. വേതനം     =   1200.00
  4. പായ്‌ക്കിംഗ്  ‌ ചിലവുകൾ     =  1500.00
  5. അനുബന്ധ ചിലവുകൾ      =      500.00

               ആകെ                    =           13,200.00

വരവ് 

(പ്രതിദിനം 300kg ഉരുളക്കിഴങ്ങ് സംസ്‌കരിച്ച് വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )

300 kg ഉരുളക്കിഴങ്ങു സംസ്കരിച്ചാൽ 150kg ചിപ്സ് ലഭിക്കും. ടി ചിപ്‌സ് 130g വീതമുള്ള പായ്‌ക്കുകളിൽ നിറച്ച് വിൽപന നടത്തുന്പോൾ ലഭിക്കുന്നത്. 

1. 130g MRP         =  30.00 

2. കമ്മീഷൻ കിഴിച്ച് ഉത്പാദകന് ലഭിക്കുന്നത് =19.50 

3. 1153 പായ്‌ക്ക് x 19.50 = 22483.00

ലാഭം 

വരവ്   =  22483 .00

ചിലവ്  =  13,200.00

ലാഭം   =  9283.00

സാങ്കേതികവിദ്യ പരിശീലനം 

സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും . 0485-2242310 

ലൈസൻസ്, സബ്‌സിഡി 

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ്, ഉദ്യോഗ് ആധാർ, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.

Projects

Share This