സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് വേണ്ടിയുള്ള പൊതുവേദിയാണ് ടെക്നോളോജി കോമേഴ്‌സലൈസേഷൻ പ്ലാറ്റ്‌ഫോം. വ്യവസായങ്ങളുടെ വിജയത്തിൽ സാങ്കേതിക വിദ്യയ്ക്ക് പ്രധാന പങ്കുണ്ട്. പ്രാദേശികമായി വിപണനം ചെയ്‌യപ്പെടുന്നതുമായ ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യകൾ മറ്റു പ്രദേശങ്ങളിൽ സമാന വ്യവസായം ആരംഭിക്കാൻ താൽപര്യപ്പെടുന്ന സംരംഭകർക്ക് കൈമാറുന്നത് വഴി പുതിയ സംരംഭകർ പിറവിയെടുക്കുകയും അതുവഴി തൊഴിലവസരങ്ങൾ അടക്കമുള്ള സാന്പത്തിക മാറ്റം സൃഷ്ഠിക്കപ്പെടുകയും സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സംരംഭകർക്ക് അവരുടെ സാങ്കേതികവിദ്യക്ക് വിലയും ലഭിക്കുന്നു. വ്യവസായം ആരംഭിക്കുന്നതിനു സാങ്കേതിക വിദ്യകൾ അന്യോഷിച്ചു നടക്കുന്നവർക്ക് എളുപ്പത്തിൽ വിജയസാധ്യതയുള്ള വ്യവസായത്തിന്റെ ഉടമയാവാനും സാധിക്കുന്നു. വിദഗ്‌ദ്ധ സമിതി സാങ്കേതികവിദ്യയുടെ വിവിധ വശങ്ങൾ വിലയിരുത്തി വിജയ സാധ്യത ഉറപ്പുവരുത്തിയതിനു ശേഷമാണ് മറ്റു സംഭരംഭകർക്ക് കൈമാറുന്നത്. ഇൻസ്റ്റിട്യൂട്ടുകളിൽ നിന്നും വ്യവസായ സംരംഭങ്ങളുടെ സാങ്കേതിക വിദ്യകൾ വാങ്ങിയവർക്ക് പിന്നീട് ആവശ്യമായി വരുന്ന പായ്ക്കിങ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും അഗ്രോപാർക്കിൽ നിന്നും ലഭിക്കുന്നു.

Share This