വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തി സ്വന്തം വ്യവസായം ആരംഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടിലെ നിയമ ലൈസന്‍സിംഗ് സംവിധാന വ്യവസ്ഥിതിയെപ്പറ്റി ധാരണയില്ലാത്ത വിദേശ മലയാളികള്‍ നാടിന്‍റെ വ്യവസ്ഥിതിയെ പഴിചാരി ശ്രമങ്ങള്‍അ വസാനിപ്പിക്കുന്നതാണ് പതിവ്. വിദേശ മലയാളികളുടെ സംരംഭക വാസനകളെ കമ്പനികളാക്കി പടുത്തുയര്‍ത്തുന്നതിനു വേണ്ടി അഗ്രോപാര്‍ക്കില്‍ എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു.പ്രവാസികൾക്ക് നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കിന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സാങ്കേതികവിദ്യകൾ പരിശീലനങ്ങൾ എന്നിവയ്‌ക്കൊപ്പം സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സഹായം, ലൈസൻസുകൾ, വായ്‌പകൾ എന്നിവ ആർജിക്കുന്നതിനുള്ള സഹായം തുടങ്ങി നാട്ടിൽ ചെറുകിട വ്യവസായം ആരംഭിക്കുന്നതിനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും അഗ്രോപാർക്കിൽ നിന്ന് ലഭിക്കും. തുടർന്ന് സംരംഭം സ്വന്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കഴിവുകൾ നേടുന്നതുവരെ തുടക്കത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിക്കുന്നതിനുള്ള കൈത്താങ്ങും അഗ്രോപാർക്ക് നല്‌കും. പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ  നാടിൻറെ വികസന പരിപാടികൾക്കൊപ്പം ചേരാൻ അവസരം ഒരുക്കുന്ന സംവിധാനം കൂടിയാണ് എൻ. ആർ. ഐ. ഇൻക്യൂബേഷൻ സെൽ. 

ആശയവുമായി വരുന്നവര്‍ക്ക് സംരംഭവുമായി മടങ്ങാന്‍ കഴിയുന്നു.

Share This