കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം. ഇതുമൂലം പലപ്പോഴും സംരംഭകർക്ക് ധാരാളം പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നു. പുതിയ സംരംഭകർക്ക്‌ അനാവശ്യമായ നഷ്ടങ്ങൾ ഒഴിവാക്കി ഒരു സംരംഭം പടുത്തുയർത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക്‌ സംരംഭകങ്ങളുടെ പോരായ്‌മകൾ പരിഹരിക്കുന്നതിനുമുള്ള വിദഗ്‌ധരുടെ സേവനമാണ് എം.എസ്.എം.ഇ ക്ലിനിക് വഴി ലഭിക്കുന്നത്. വ്യവസായത്തിന്റെ വിവിധ മേഖലകളിൽ വിദഗ്‌ധരായവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനുള്ള അവസരമാണ് എം.എസ്. എം.ഇ ക്ലിനിക്.പ്രധാനമായും സംസ്‌കരണം, പ്രിസർവേഷൻ, പാക്കേജിംഗ്, ടെസ്റ്റിംഗ്, ബ്രാന്റിംഗ് എന്നിവയിൽ നിലവിലുള്ള ചെറുകിട സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പൊതുവേദിയാണ് MSME ക്ലിനിക്. പരിചയസന്പന്നരായ വിദഗ്ദ്ധരുടെ പാനലാണ് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നത്. എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച്ചകളിലാണ് MSME ക്ലിനിക് നടത്തുന്നത്. 10 ദിവസം മുൻപ് പരിഹാരം തേടുന്ന പ്രശ്നങ്ങൾ കത്ത് മുഖേനയോ ഇ-മെയിൽ വഴിയോ അഗ്രോപാർക്കിൽ രജിസ്റ്റർ ചെയ്‌യേണ്ടതാണ്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.

Share This