കേരളത്തിലെ വ്യവസായ അടിസ്ഥാനത്തിൽ കാടക്കോഴി കൃഷി ആരംഭിച്ചിട്ട് 15 വർഷത്തിലധികമായി. മുട്ടയ്‌ക്കും ഇറച്ചിക്കുമാണ് കാടക്കോഴി കൃഷി നടത്തുമ്പോൾ കർഷകർക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളിൽ ഒന്നാണ് മുട്ടയുടെ വിപണനം. കടക്കോഴി മുട്ടകളുടെ പ്രധാന വിപണന കേന്ദ്രം തട്ടുകടകളാണ്. കാടമുട്ട ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിലൂടെ കടമുട്ടക്ക് 5 രൂപ വരെ വില നേടുന്നതിന് കര്ഷകന് സാധിക്കും.വലിയ സാങ്കേതിക വിദ്യയോ മുതൽ മുടക്കോ ആവശ്യമില്ല.
ഉല്പാദിപ്പിക്കുന്ന കടമുട്ടയെ അച്ചാറാക്കി മാറ്റിക്കൊണ്ട് സാധാരണ കർഷകർക്കും ഈ രംഗത്തേക്ക് കടന്നുവരാവുന്നതാണ്. കാടമുട്ട അച്ചാർ നിലവിൽ വിപണിയിൽ എത്തിയിട്ടില്ലാത്ത ഉല്പന്നമാണ്.സ്വാദിഷ്ടമായ ഈ വിഭവം രുചിച്ചു നോക്കിയിട്ടുള്ളവർക്ക് അറിയാം ഈ അച്ചാറിന്റെ സ്വാദ്. വിപണി പിടിച്ചെടുക്കാൻ യാതൊരു ബുദ്ധിമുട്ടും നേരിടുകയില്ല.
സാധ്യതകൾ
മുൻപ് കുടിൽ വ്യവസായമായിരുന്ന അച്ചാർ നിർമ്മാണം ഇപ്പോൾ വൻകിട ഭക്ഷ്യസംസ്‌കരണ കന്പനികളുടെ ഒരു ഡിവിഷനായി മാറിക്കഴിഞ്ഞു. കേരളത്തിലും പുറത്തും അച്ചാറുകൾക്ക് വലിയ വിപണിയിലുണ്ട് . മുൻപ് മാങ്ങയും നാരങ്ങയും ഒക്കെ ചേർന്നുള്ള വെജിറ്റേറിയൻ വിപണിയായിരുന്നു അച്ചാറിന്റേത് .പിന്നീട് അത് മത്സ്യമാംസ അച്ചാറുകൾക്ക് വഴിമാറി. ചെമ്മീൻ അച്ചാറും ട്യൂണ അച്ചാറും കല്ലുമ്മക്കായ അച്ചാറുമെല്ലാം വിപണിയിൽ വൻഹിറ്റാണ് . മലയാളിയുടെ നോൺ വെജ് പ്രേമം മുതലെടുക്കാൻ പറ്റുന്ന ഒരിനമാണ് കാടമുട്ട അച്ചാർ. വിപണിയിൽ മത്സരിക്കാൻ വൻകിടക്കാരില്ലാത്തതും ,കർഷകർക്ക് കുടുംബസംരംഭമായി പ്രവർത്തിപ്പിക്കാം എന്നതുമെല്ലാം ഈ ബിസിനസിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. കാടമുട്ടയുടെ ഗുണവശങ്ങളും കൊതിയൂറുന്ന രുചിയും മറ്റൊരു സാധ്യതയാണ് .തുടക്കത്തിൽ ചെറിയ സംരംഭമായി സ്വന്തം ഫാമിൽ ഉൽപാദിപ്പിക്കുന്ന മുട്ടകൾ വെച്ച് ആരംഭിക്കുകയും വിപണി പിടിച്ചുപറ്റുന്ന മുറയ്‌ക്ക് വലുതാക്കുകയും ചെയാം
നിർമ്മാണരീതി
പുഴുങ്ങിയെടുത്ത കാടമുട്ട തോട് നീക്കം ചെയ്‌ത് തണുപ്പിച്ച് അച്ചാറിന് ആവശ്യമായ മറ്റ് ചേരുവകളും ചേർത്ത് വഴറ്റിയെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് പായ്‌ക്ക് ചെയാം .പായ്‌ക്കിംഗിനായി സ്റ്റാൻസ് അപ്പ് പൗച്ചുകളോ ,പ്ലാസ്റ്റിക് കണ്ടെയ്നറുകളോ ഉപയോഗിക്കാം. നിർമ്മാണത്തിനായി സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കുന്നതുവഴി നല്ലെണ്ണയുടെ രൂക്ഷഗന്ധം ഒഴിവാക്കുകയും ചെയാം.
മാർക്കറ്റിങ്ങ്
കേരളത്തിൽ വലിയ വിപണിയുള്ളതും വളരെ വേഗം വിറ്റഴിയപ്പെടുന്നതുമായ ഉൽപന്നമാണ് അച്ചാർ. പെട്ടിക്കടകൾ മുതൽ മാളുകൾ വരെ അച്ചാർ വിൽക്കുന്നുണ്ട്. വിതരണക്കാരെ കണ്ടെത്തുകയോ ,നേരിട്ട് മാർക്കറ്റ് ചെയുകയോ ആവാം. വില്‌പന കേന്ദ്രങ്ങളിൽ നിന്നും ഓർഡർ എടുത്തിട്ട് അച്ചാർ നിർമ്മാണം നടത്തുന്നതായിരിക്കും നല്ലത് . വിപണിയിൽ പുതിയതായതിനാൽ വിൽപ്പനക്കാർക്കും താൽപര്യമുണ്ടാകും. നാടൻ ഉൽപന്നം എന്നനിലയിൽ സ്റ്റാളുകൾ വഴിയും വിൽക്കാം . ഡോർ ടു മാർക്കറ്റിങ്ങുള്ള കുടുംബശ്രീ അംഗങ്ങളുടെ സേവനം തേടുന്നതും നല്ലതായിരിക്കും. 30 % വില കുറവ് നൽകാൻ തയാറെങ്കിൽ വിതരണക്കാരെ ലഭിക്കും
മൂലധന നിക്ഷേപം
- പാത്രങ്ങൾ ,സീലിംഗ് മെഷീൻ അനുബന്ധ ഉപകരണങ്ങൾ =10,000.00
- ഗ്യാസ് അടുപ്പ് ,സിലിണ്ടർ തുടങ്ങിയവ = 15,000.00
ആകെ = 25,000.00
പ്രവർത്തന ചിലവുകൾ
(1000 കാടമുട്ട പ്രതിദിനം അച്ചാറാക്കി മാറ്റുന്നതിനുള്ള ചിലവ് )
1.കാടമുട്ട 1000 നന്പർ =1500.00
2. പല വ്യഞ്ജനങ്ങൾ ,മസാലക്കൂട്ടുകൾ,അനുബന്ധ ഉപകരണങ്ങൾ = 400.00
3. പായ്‍ക്കിംഗ് മെറ്റിരിയലുകൾ +ലേബൽ = 500.00
4. വേതനം = 300.00
ആകെ ചിലവ് = 2700.00
വരവ്
(5 മുട്ടകൾ വീതം നിറച്ച 250 ഗ്രാം അച്ചാർ പായ്‌ക്കറ്റുകൾ 200 എണ്ണം വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )
എ. 250 ഗ്രാം അച്ചാറിന്റെ എം.ആർ.പി = 30.00
ബി. വിൽപനക്കാരുടെ കമ്മീഷൻ കിഴിച്ച് സംരംഭകന് ലഭിക്കുന്നത്. = 25.00
25* 200 = 5000.00
ലാഭം
വരവ് = 5000.00
ചിലവ് = 2700.00
പ്രതിദിന ലാഭം = 2300.00
പ്രതിമാസ ലാഭം
20 ദിവസം പ്രവർത്തനം നടത്തിയാൽ ലഭിക്കുന്നത്
20 * 2300 = 46,000.00
പരീശീലനം
കാടമുട്ട അച്ചാർ നിർമ്മാണത്തിൽ ഏകദിന പരീശീലനം ആവശ്യമുള്ള കർഷകർക്ക് പിറവം അഗ്രോപാർക്കുമായോ ,കെ,വി .കെ.യുമായോ ബന്ധപ്പെടാവുന്നതുമാണ് .ശാസ്‌ത്രീയ സംസ്‌കരണ രീതികളും പായ്‍ക്കിംഗ് വിപണനം എന്നിവയെ സംബന്ധിച്ചും വിശദമായ ട്രെയിനിംഗ് ലഭിക്കുന്നതാണ്. ഫോൺ : 0485 -2242310
കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിലൂടെ അധിക വരുമാനം നേടുന്നതിനുള്ള ലളിത മാർഗ്ഗങ്ങളിൽ ഒന്നാണ് കാടമുട്ട അച്ചാർ. 1000 കാടമുട്ട ഉൽപാദിപ്പിക്കുന്ന കർഷകന് മുട്ടയുടെ വിലകൂടി കൂട്ടിയാൽ പ്രതിദിനം 3800 രൂപ വരുമാനം നേടാൻ സാധിക്കും. നിലവിലുള്ള കാർഷിക പ്രതിസന്ധികൾക്ക് ഒരു പരിഹാരവുമാണിത്
ലൈസൻസുകൾ
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ രജിസ്‌ട്രേഷൻ ,അളവ് തുക വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ ,ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ സംരംഭകൻ നേടിയിരിക്കണം