കമുകിൻ പാള ഉല്പന്നങ്ങൾ  

കേരളം മേടച്ചൂടിൽ വെന്തുരുകുകയാണ്.കാലാവസ്ഥയും പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചൂട് 41 ഡിഗ്രി സെന്റിഗ്രേഡിൽ അധികരിച്ചിരിക്കുന്നു.സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. പ്രകൃതി ചൂഷണത്തിന്റെ മറുപാഠമായി തിരിച്ചറിവിന്റെ കൂടി കാലമാണ്. സാമൂഹിക പ്രസ്ഥാനമെല്ലാം പ്രകൃതി ചൂഷണത്തിനെതിരെ നിലപാടെടുക്കുന്ന. പൊതു സമൂഹം തിരിഞ്ഞ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ജൈവവൈവിധ്യങ്ങളും തണ്ണീർത്തടങ്ങളും കുന്നുകളും മരങ്ങളും സംരക്ഷിക്കാൻ കൈകോർക്കുന്ന ഒരു മലയാളി സമൂഹം ഉയർന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം . പ്രകൃതി വിഭവങ്ങളുടെ ചൂഷണം അവസാനിപ്പിക്കുക എന്നതുപോലെ  തന്നെ പ്രധാനമാണ് പ്രകൃതിക്ക് ഇണങ്ങുന്ന ഒരു ജീവിത രീതി സംസ്കാരത്തിന്റെ ഭാഗമായി വളർത്തി എടുക്കേണ്ടതും പ്രകൃത്യാ തന്നെയുള്ളതും എന്നാൽ പാഴായി പോകുന്നതുമായ ഒരു പ്രകൃതി വിഭവമാണ് കമുകിൻ പാള . യന്ത്ര സഹായത്തോടെ ചില രൂപാന്തരങ്ങൾ വരുത്തിയാൽ പാലായിൽ നിന്ന് നൈരവധി ഉത്പന്നങ്ങൾ പാകപ്പെടുത്താൻ സാധിക്കും.

സാദ്ധ്യതകൾ 

ചിലവ് കുറഞ്ഞ പായ് ക്കിങ്‌ മെറ്റീരിയലുകളായി പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം നേടുകയുണ്ടായി. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കരണമാകുന്നു. അഴുകുകയും മണ്ണിൽ ലയിച്ചു ചേരുകയും ചെയുന്ന ഉത്പന്നങ്ങളുടെ പ്രസക്തി ഇവിടെയാണ്.

ലോകത്താകമാനം പ്രകൃതിയിലേക്ക് മടങ്ങുക എന്നുള്ള ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ധാരാളം ആളുകൾ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ അന്വേഷിച്ചു നടക്കുന്നു. നമ്മുടെ നാട്ടിലെ കമുകിൻ പല ശേഖരിച്ചു അവയിൽ നിന്ന് നിർമിക്കുന്ന പ്ലേറ്റുകൾ വിവിധതരം കണ്ടെയ്നറുകൾ സോപ്പ് പെട്ടികൾ സ്പൂൺ എന്നിവയ്ക്ക് സ്വദേശത്തും വിദേശത്തും നല്ല വിപണിയുണ്ട് . നാട്ടിൽ പരിസ്ഥിതി സംരക്ഷിത പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഏറി വരികയാണ്, അതോടൊപ്പം ആരാധനാലയങ്ങളും ഉത്സവങ്ങളും അന്നദാനവും വിവാഹം പോലുള്ള കുടുംബ ആഘോഷങ്ങളിലും പരിസ്ഥിതി സൗഹൃദമായി മാറിക്കൊണ്ടിരിക്കുന്നു.വലിയ ജനസഞ്ചയം വന്നെത്തുന്ന ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. മാരാമൺ കൺവെൻഷൻ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക്കിൽ നിന്ന് മാറിചിന്തിക്കുകയാണ്.  പൂർണമായും ടാക്സിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യവസായ സംരംഭം കൂടിയാണ് പാള ഉത്പന്നങ്ങളുടെ നിർമ്മാണം. കുറഞ്ഞ മുതൽ മുടക്കും ഈ സംരംഭത്തിന്റെ ആകര്ഷണീയതയാണ്. ആഭ്യന്തര വിപണനത്തിന് പുറമെ കയറ്റുമതി സാധ്യതയും നിലവിലുണ്ട്.

നിർമ്മാണരീതി 

കമുകിൻ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന പാളകൾ ഇലകൾ നീക്കം ചെയ്ത്‌ ലോഡായി നിർമ്മാണ യൂണിറ്റുകളിൽ എത്തിക്കുന്നു. തുടർന്ന് പാളകളെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നു. വെളുത്ത നിറവും വിവിധ ഷെയ്‌ഡുകളുമുള്ള പാളകൾ ഭക്ഷണപദാർത്ഥങ്ങൾ പായ്ക്ക് ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനുമാണ് ഉപയോഗിക്കുന്നത്. കറുത്ത നിറം വ്യാപിച്ചിട്ടുള്ള പാളകൾ സോപ്പുപെട്ടികളുടെയും മറ്റ് ഭക്ഷ്യ ഇതര ഉപയോഗങ്ങൾക്കുമുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം നിറച്ച ടാങ്കിൽ പാളകൾ തേച്ചു കഴുകിയ ശേഷം ജലാംശം നീങ്ങിക്കഴിയുമ്പോൾ വിവിധ ആകൃതിയിലുള്ള ഡൈകൾ വരെ ഒരു മെഷിനിൽ പ്രവർത്തിപ്പിക്കാനാവും. പാളയിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ പ്ലേറ്റുകളും കണ്ടെയ്നറുകളും നിർമിക്കാൻ ഉപയോഗിക്കുന്പോൾ പാർശ്വഭാഗങ്ങൾ ഉപയോഗിച്ച് സോപ്പ് പെട്ടികൾ സ്പൂണുകൾ എന്നിവ നിർമ്മിക്കുന്നു. ഒരു പാളയിൽ നിന്ന് 2 ബിരിയാണി പ്ലേറ്റുകളും 3 സോപ്പ് പെട്ടികളും ഒരു ട്രേയും നിർമിക്കാൻ സാധിക്കും. നിലവിലെ വില്പനവില അനുസരിച്ചു 22 രൂപവരെ ഒരു പാലായിൽ നിന്നുള്ള ഉത്പന്നങ്ങൾ വഴി വിറ്റുവരവ് ലഭിക്കും. പ്രധാനമായും വാഷിംഗ് മെഷീൻ ഓപ്പറേറ്റിംഗ് പായ്ക്കിങ് തുടങ്ങിയവക്കായ്‌ 4 സ്ത്രീ ജോലിക്കാരെ വെച്ച് യൂണിറ്റ് മുന്പോട്ട് കൊണ്ടുപോകാവുന്നതാണ്.

മാർക്കറ്റിംഗ് 

പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഹോട്ടലുകൾ റിസോട്ടുകൾ ആയുർവേദ സെന്ററുകൾ ഓർഗാനിക് ഷോപ്പുകൾ, ഓർഗാനിക് ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവരെല്ലാം വിവിധതരത്തിലുള്ള പാള ഉത്പന്നങ്ങളുടെ ഉപാഫോക്താക്കളാണ്. ഇന്ത്യൻ റെയിൽവേയും വലിയ സാധ്യതയാണ് മുന്നിൽ തുറന്ന് തരുന്നത്. ഡിസ്പോസിബിൾ ഉത്പന്നം എന്ന നിലയിൽ അഴുകൽ സാധ്യതാണ് മുന്നിൽ തെളിഞ്ഞുവരുന്നത്. ഭൂമിയിലേക്ക് അലിഞ്ഞുചേരുകയും പാർശ്വഫലങ്ങൾ ഇല്ല എന്നതും പാളയുടെ ഡിമാൻഡ്  വർധിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലേക്കും  പാള ഉൽപന്നങ്ങൾ കയറ്റുമതി ചെയുന്നുണ്ട്, വിവിധ എക്സിബിഷനുകളിലും ബി ടു ബി മീറ്റിംഗുകളിലും വഴി സംരംഭകന് നേരിട്ട് ഉത്പന്നം വ്യവസായം എന്ന നിലയിൽ വാണിജ്യ മന്ത്രാലയങ്ങളെല്ലാം തന്നെ ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പരിശീലനം 

കേരളത്തിലെ ആദ്യ കാർഷിക- ഭക്ഷ്യ സംസ്കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്ക് പന്പ ഫാം പ്രോഡക്ടസുമായി ചേർന്ന് പാള  ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ പരിശീലനം നൽകുന്നുണ്ട്. പരിശീലനനന്തരം സംരംഭം ആരംഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ സഹായവും ലഭിക്കുന്നതാണ്. ഫോൺ : 0485-2242310 

മൂലധന നിക്ഷേപം 

മെഷിനറി + ഡൈ (4  എണ്ണം )= 325000 

വയറിങ്, വാട്ടർ ടാങ്ക് = 30000 

അനുബന്ധ സൗകര്യങ്ങൾ = 25,000 

പ്രവർത്തന മൂലധനം = 1,00,000 

ആകെ = 4,80,000 

പ്രവർത്തന വരവ് ചിലവ് കണക്ക് 

(പ്രീതിദിനം 600 കമുകിൻ പാളയിൽ നിന്നുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ചിലവ്.)

കമുകിൻ പാള 600 * 2 .5 = 1500 

സ്‌ത്രീ തൊഴിലാളികളുടെ വേതനം (4 *400 )= 1600 

ഇലെക്ട്രിസിറ്റി ഓഫീസ് ഭരണ ചിലവുകൾ = 500 

വിതരണചിലവുകൾ = 1000 

ആകെ = 4600 

വരവ് 

(പ്രീതിദിനം 600 കമുകിൻ പാളയിൽ നിന്നുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്.)

പ്ലേറ്റ് = 1200 * 4 .5 = 9400 

സോപ്പ് പെട്ടി = 1800 * 2 = 3600 

ട്രേ / കണ്ടെയ്നർ = 600 * 700 = 4200 

ആകെ = 13,200 

പ്രതിദിനലാഭം 

13200 – 4600 = 8600 

പന്പാ ഫാം പ്രോഡക്ടസ് 

ശബരിമലയുടെ സാദ്ധ്യതകൾ മുന്നിൽക്കണ്ടാണ് എരുമേലിയിൽ ശ്രീമതി ബിന്ദു സുരേഷ് ശ്രീ സാബു എബ്രഹാം , ശ്രീമതി കമലാക്ഷി എന്നിവർ ചേർന്ന് പന്പ ഫാം പ്രോഡക്ടസ് നു  തുടക്കം കുറിക്കുന്നത്. പൂർണമായും കാമുകിൻപാള ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭം.മറ്റ് പല സംരംഭകർക്കും വിപണനം കീറാമുട്ടി ആകുന്പോൾ ഓർഡറുകൾ കൊടുത്തു തീർക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്ന് നടത്തിപ്പുകാരിയായ ബിന്ദു സുരേഷ് പറയുന്നു. വിപുലീകരണത്തിനു തയ്യാറെടുക്കുകയാണ് ഈ സംരംഭം. പുതിയ സംരംഭകരുടെ ഉത്പന്നം മൊത്തമായി വാങ്ങുന്നതിനും ഇവർ തയ്യാറാണ്.

ലൈസൻസ്, സബ്‌സിഡി 

തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി നേടിയിരിക്കണം. കൂടാതെ ഉദ്യോഗം ആരംഭിക്കുന്നതിന്  500 സ്‌കോയാർ ഫീറ്റ് ഏരിയ ബിൽഡിങ്ങും സിംഗിൾ ഫേസ് വൈധ്യുതി കണക്ഷനും ആവശ്യമാണ്.

Projects

Share This